________________
ഞാൻ ആരാണ്
നിൽക്കും. ഒരാൾക്ക് സ്വയം പരിശ്രമംകൊണ്ട് ആത്മജ്ഞാനം നേടാനാവില്ല എന്നു കാണിക്കാനാണ് ഞാനീ ഉദാഹരണം പറ ഞ്ഞത്. ആത്മജ്ഞാനം നേടാതെ പ്രകൃതിയെ നശിപ്പിക്കാനാവില്ല. പ്രകൃതിയെ ദുർബ്ബലമാക്കാൻ കഴിഞ്ഞേക്കാം. ഒരിക്കൽ ആത്മാവി ന്റേയും അനാത്മാവിന്റേയും സ്വഭാവ വിശേഷങ്ങൾ തിരിച്ചറി ഞ്ഞാൽ നിങ്ങൾക്ക് ഉത്തരം കിട്ടിയിരിക്കും. എല്ലാ ഗുണങ്ങളും തിരിച്ചറിയാൻ ജ്ഞാനിപുരുഷൻ നിങ്ങളെ സഹായിക്കും. ഒരു ജ്ഞാനിപുരുഷനു മാത്രമെ നിങ്ങളുടെ ആത്മാവിനേയും അനാ ത്മാവിനേയും വേർതിരിച്ചു തരാനാവൂ.
ഉദാഹരണത്തിന് സ്വർണ്ണമോതിരത്തിൽ സ്വർണ്ണത്തിന്റേയും ചെമ്പിന്റേയും കൂട്ടാണ് ഉള്ളത്. ആർക്കാണ് ആ ചെമ്പും സ്വർണ്ണവും വേർതിരിക്കാനാവുക?
ചോദ്യകർത്താവ്: ഒരു സ്വർണ്ണപ്പണിക്കാരനു മാത്രം കഴിയും. ദാദാശ്രീ: അതെ. ഒരു സ്വർണ്ണപ്പണിക്കാരൻ സ്വർണ്ണവും ചെമ്പും വേർതിരിച്ചു തരും. കാരണം അയാൾക്ക് ഈ രണ്ടു ലോഹങ്ങളുടെ സവിശേഷതകൾ അറിയാം. അതുപോലെ ജ്ഞാനിപുരുഷന് ആത്മാവിന്റേയും അനാത്മാവിന്റേയും ഗുണങ്ങ ളറിയുന്നതുകൊണ്ട് അവയെ വേർതിരിക്കാനും കഴിയും.
മോതിരത്തിലെ സ്വർണ്ണവും ചെമ്പും ചേർന്ന ഒരു മിശ്രിതമാ ണ്. ഒരു സംയുക്തമല്ല. അതുകൊണ്ട് സ്വർണ്ണപ്പണിക്കാരന് ആ മിശ്രിതത്തെ എളുപ്പം വേർതിരിക്കാനാവുന്നു. അതുപോലെ ആത്മാവും അനാത്മാവും മിശ്രിതമായിട്ടാണ് സ്ഥിതിചെയ്യുന്നത്; സംയുക്തമായിട്ടല്ല. അതുകൊണ്ടാണ് ഒന്നിനെ മറ്റൊന്നിൽനിന്നും വേർതിരിക്കാനാവുന്നത്. അവ സംയുക്തരൂപത്തിലായിരുന്നെ ങ്കിൽ അവയെ വേർതിരിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് ജ്ഞാനിപുരുഷൻ അവയെ രണ്ടായി വേർതിരിക്കുന്നതും അങ്ങനെ ഒരാൾക്ക് ആത്മാവിനെ തരിച്ചറിയാനാവുന്നതും.
എന്താണ് ജ്ഞാനവിധി? 'വിധി ആത്മാവിനേയും അനാത്മാവിനേയും വേർതിരിക്കാ - നുള്ള ജ്ഞാനിപുരുഷന്റെ സവിശേഷ പ്രക്രിയയാണ് ചോദ്യകർത്താവ്: എന്താണ് ജ്ഞാനവിധി?