________________
ഞാൻ ആരാണ്
കൾ പിന്തുടർന്ന് ആനന്ദമനുഭവിച്ചു നോക്കിക്കൂടെ? ഞാനെന്റെ ആജ്ഞകൾ പിന്തുടരാൻ ആവശ്യപ്പെടുകയല്ല. ഞാനെന്റെ ആജ്ഞകൾ പിന്തുടരാൻ "തീരുമാനമെടുക്കാനാണ് ആവശ്യപ്പെടു ന്നത്.
ഇളക്കമില്ലാത്ത തീരുമാനം ആജ്ഞകൾ
- പിന്തുടരാൻ നിങ്ങളെ സഹായിക്കും ഏറ്റവും പ്രധാനകാര്യം ദാദയുടെ ആജ്ഞകൾ പിന്തുടരാ നുള്ള തീരുമാനമെടുക്കലാണ്. നിങ്ങൾ അങ്ങനെ ചെയ്യാൻ തീരു മാനിക്കണം. നിങ്ങൾക്കത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. എത്രമാത്രം നിങ്ങൾക്കു ചെയ്യാ നാവുമോ അത്രയും ശരിയും കൃത്യവുമാണ്. ചുരുങ്ങിയത് അത് പിന്തുടരാൻ തീരുമാനിക്കുക.
ചോദ്യകർത്താവ്; അപ്പോഴത് പൂർണ്ണമായി പിന്തുടർന്നില്ലെ ങ്കിലും സ്വീകാര്യമാണോ?
ദാദാശ്രീ: അല്ല. ഒട്ടുമല്ല. ആജ്ഞകൾ പിന്തുടരാൻ ആഗ്രഹിച്ചു. കൊണ്ടുള്ള നിങ്ങളുടെ തീരുമാനം ഉറച്ചതായിരിക്കണം. പുലർച്ചയി ക്കുണരുമ്പോൾ മുതൽ നിങ്ങൾ തീരുമാനിക്കണം "ഞാനാജ്ഞക ളിൽ ഉറച്ചുനിന്ന് പിന്തുടരും' എന്ന്. ആ തീരുമാനം നിങ്ങളെ ആജ്ഞകളിൽ നിലനിർത്തും. അതാണെനിക്ക് വേണ്ടത്. എങ്ങനെ യായാലും നിങ്ങളുടെ തീരുമാനം ആവശ്യമാണ്.
നമ്മുടെ ജ്ഞാനത്തിന്റെ വാസ്തവികതയാണ് മോക്ഷം. നിങ്ങൾ ആജ്ഞയിലുറച്ചു നിന്നാൽ അത് ഉറപ്പാണ്. അതിനെ തിരെ ഒരു വാദവുമില്ല. ഒരാൾ ആജ്ഞകൾ പിന്തുടരാൻ ആഗ്രഹി ക്കുന്നില്ലെങ്കിൽ പോലും, ജ്ഞാനത്തിന്റെ വിത്ത് സ്വീകരിക്കപ്പെട്ട തുകൊണ്ട്, ഒരു ദിവസം അത് വളരുക തന്നെ ചെയ്യും. ജന ങ്ങളെന്നോട് ചോദിക്കുന്നു ജ്ഞാനം സ്വീകരിച്ചിട്ടും ആജ്ഞകൾ പിന്തുടരാത്തവർക്ക് എന്ത് സംഭവിക്കുമെന്ന്. നിങ്ങളതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് ഞാനവരോട് പറയുന്നു. ഇതെന്റെ ഉത്തര വാദിത്തമാണ്. കാരണം അവർ എന്റെ കയ്യിൽ നിന്നാണ് ജ്ഞാനം സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനാഗ്നിയിൽ ഒരാളുടെ പാപങ്ങളെല്ലാം