________________
ഞാൻ ആരാണ്
87
അഞ്ചാജ്ഞകൾ ഭഗവാന്റെ അവസ്ഥയിലെത്തിക്കും ദാദ്രശ്രീ: ഈ അഞ്ചാജ്ഞകൾ ലളിതമാണ്. അല്ലെ? ചോദ്യകർത്താവ്: നിത്യാനുഭവത്തിൽ, എന്നാലവ വിഷമമുള്ള തായി തോന്നുന്നു.
ദാദാശ്രീഃ അവ വിഷമമുള്ളതല്ല. എന്നാൽ പഴയ ജന്മങ്ങളിൽ നിന്നുള്ള നിങ്ങളുടെ വൻ കർമ്മശേഖരത്തിന്റെ ഡിസ്ചാർജ് കാരണം അങ്ങനെ തോന്നുന്നതാണ്. അത്തരം അവസരങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ആത്മീയമായ മടി അത്തരം സാഹചര്യങ്ങളിൽ ഒരു ഗുണവും ചെയ്യില്ല. എന്റെ ആജ്ഞയിൽ ഉറച്ചു നിന്നാൽ നിങ്ങൾ ഭഗവാൻ മഹാവീരനനുഭ വിച്ച ആനന്ദമനുഭവിക്കാം. മനസ്സിന്റെ മുൻകാല മനോഭാവങ്ങ ളാണ് നിങ്ങളെ അഞ്ചാജ്ഞകളിൽ ഉറച്ചു നിൽക്കാൻ സഹായിക്കാ ത്തത്. "അറിയുന്ന ആൾ - അറിയപ്പെട്ടത്' എന്ന അവസ്ഥ ("ഞാൻ അതിന്റെ യഥാർത്ഥ സ്ഥാനത്ത് അറിയുന്ന ആളും നിരീക്ഷകനാ യും, "അറിയേണ്ടത്' ഫയൽ നമ്പർ ഒന്ന്, ചന്ദുലാൽ) നിലനിർത്തി ക്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്റെ ഈ ഭാവങ്ങളെ മറികട ക്കാം. ഈ ഭാവങ്ങൾ നിലനിൽക്കാനനുവദിക്കരുത്. മുൻകാല മനോഭാവങ്ങളൊന്നിനോടും സന്തോഷം തോന്നരുത്. അവ എല്ലാ തരത്തിലും നിങ്ങൾക്ക് പ്രകടമാകുകയും നിങ്ങൾക്കു ചുറ്റും നൃത്തമാടുകയും നിങ്ങളെ വശീകരിക്കുകയും ചെയ്യും. അതിന്റെ അർത്ഥം "നിങ്ങൾ വഴുതി വീണു' എന്നല്ല. അവ പലതരം ഉൽക്ക
കളും ദൗർബ്ബല്യങ്ങളുമുണ്ടാവാൻ കാരണമായേക്കാം. അങ്ങനെ സംഭവിച്ചാൽ അത് നിങ്ങളുടെ യഥാർത്ഥ ആനന്ദത്തിന് മൂടൽ സൃഷ്ടിക്കും. നിങ്ങളുടെ ശാന്തി തടസ്സപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മുൻകാല മനോഭാവങ്ങൾ കൊണ്ടാണ്.
ഉറച്ച തീരുമാനംകൊണ്ട് നിങ്ങൾക്ക് ആജ്ഞകൾ പിന്തുടരാ നാവും. തീരുമാനമെടുക്കാനാവാതെ വരുമ്പോൾ പ്രശ്നങ്ങളുണ്ടാ കന്നു. നിങ്ങളീ തീരുമാനമെടുക്കണം "ഞാനീ ആജ്ഞകൾക്കു ള്ളിൽ നിൽക്കാനാഗ്രഹിക്കുന്നു'. അത്തരമൊരു ഉറച്ച തീരുമാനം സാധ്യമാണ്. അല്ലേ? അത് നിത്യവും സാധ്യമല്ലെങ്കിൽ, എന്തു കൊണ്ട് ഒരു ദിവസം ഒരോ നിമിഷവും ഉറച്ച ഭാവത്തോടെ ആജ്ഞ