________________
ഞാൻ ആരാണ്
96
(14) പഞ്ചാജ്ഞകളുടെ പ്രാധാന്യം
ജ്ഞാനത്തിനുശേഷം ആത്മീയ പരിശീലനം ചോദ്യകർത്താവ്: ഈ ജ്ഞാനത്തിനുശേഷം ഒരാൾ ആത്മീയ മായി എന്താണ് ചെയ്യേണ്ടത്?
ദാദാശീ: പഞ്ചാജ്ഞകൾ പിന്തുടരുക എന്ന പ്രയത്നം മാത്രം ചെയ്താൽ മതിയാവും. മറ്റൊരു പരിശ്രമവും വേണ്ട. മറ്റു പ്രവൃത്തി കളെല്ലാം ബന്ധനമുണ്ടാക്കുന്നവയാണ്. ഈ അഞ്ചാജ്ഞകൾ നിങ്ങളെ ബന്ധനത്തിൽനിന്നും മോചിപ്പിക്കുന്നു.
- ആജ്ഞകളാൽ ആനന്ദം ചോദ്യകർത്താവ്: അങ്ങയുടെ അഞ്ചാജ്ഞകൾക്ക് ഉപരിയാ യെന്തെങ്കിലുമുണ്ടോ? - ദാദാശ്രീ: നിങ്ങളുടെ വിലമതിക്കാനാവാത്ത നിധി സംരക്ഷി ക്കാനുള്ള വേലിയാണ് ഈ അഞ്ചാജ്ഞകൾ. മുഴുവനടച്ച ഒരു വേലിയുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കു നൽകിയ അമൂല്യനിധി ആരും എടുത്തുകൊണ്ടുപോവുകയില്ല. ഈ അഞ്ചാജ്ഞകളുടെ വേലി ദുർബ്ബലമായാൽ ആരെങ്കിലും കടന്ന് അതിനുള്ളിലുള്ളത് നശിപ്പിക്കാൻ സാധ്യതയുണ്ട്. അപ്പോൾ എനിക്ക്, വന്ന്, വേലി കേടുപാടു തീർക്കേണ്ടി വരും. ഞാൻ അനന്തമായ പരമാനന്ദം നിങ്ങൾക്കുറപ്പു തരുന്നു.
ഈ അഞ്ചാജ്ഞകൾ നിങ്ങളുടെ സംരക്ഷണത്തിനായി നൽക പ്പെട്ടവാണ്. ഞാൻ നിങ്ങൾക്ക് ജ്ഞാനവും വേർതിരിവിന്റെ അറിവും നൽകിയിരിക്കുന്നു. എന്നാൽ ഈ വേർതിരിവ് നില നിൽക്കാൻ ഞാൻ അഞ്ചാജ്ഞകൾ സംരക്ഷണത്തിനായി നൽകി യിരിക്കുന്നു. ഇത് കലിയുഗമാണ്. അന്ധകാരത്തിന്റെയും വഞ്ചന യുടെയും കാലം. സംരക്ഷണമില്ലെങ്കിൽ നിങ്ങളുടെ അമൂല്യ ധന മായ ജ്ഞാനം നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടേക്കാം. ഈ ജ്ഞാനത്തിന്റെ വിത്ത് മുഴുവൻ പൂത്തൊരു മരമായി വിരിയുന്ന തിന് നിങ്ങൾ നനയ്ക്കുകയും പരിചരിക്കുകയും വേണം. നിങ്ങള തിനു സംരക്ഷണം നൽകണം. ആ ഇളം ചെടിയെ സംരക്ഷിക്കാൻ അതിനെച്ചുറ്റി ഒരു കൂടുണ്ടാക്കണം.