________________
അവർ. ആയിരക്കണക്കിന് ആത്മീയന്വേഷകർ നിത്യജീവിത ലൗകികകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ശുദ്ധാത്മാനു ഭവത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിത്യജീവിതവൃത്തികളിൾ മുഴു കി ക്കൊ ണ്ടി രി ക്കെ ത്തന്നെ, ഈ ലോക ത്തു വെച്ച് ഇപ്പോൾതന്നെ അവർ സ്വാതന്ത്ര്യം അനുഭവിക്കുന്നു. - വേദങ്ങളിലെ ശക്തമായ വാക്കുകൾ അന്വേഷകരെ മോക്ഷാ ലുക്കളാക്കുകയും അങ്ങനെ അവർ ഈ പാതയിലെ പ്രതിനിധിക ളാവുകയും ചെയ്യുന്നു. എല്ലാ അന്വേഷകരുടെയും അന്തിമ ലക്ഷ്യം ആത്മാവിനെക്കുറിച്ചുള്ള അറിവാണ്. ആത്മാവിനെ അറിയാതെ മോക്ഷമില്ല. ഈ ആത്മജ്ഞാനം പുസ്തകങ്ങളിൽ നിലനിൽക്കു ന്നില്ല. അത് ജ്ഞാനിയുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഒരു ജ്ഞാനിയെ കണ്ടുമുട്ടാതെ ആത്മജ്ഞാനം നേടാൻ സാദ്ധ്യമല്ല. അക്രമവിജ്ഞാനമെന്ന ശാസ്ത്രീയ രീതിയി ലൂടെ ഇന്നും ആത്മജ്ഞാനം നേടാനാവും. പക്ഷെ ജ്ഞാനിയെ കണ്ടുമുട്ടുകയും വേണം. കത്തുന്ന മെഴുകുതിരിക്കുമാത്രം മറ്റൊ ന്നിനെ കത്തിക്കാനാവൂ!
(vii)