________________
ഞാൻ ആരാണ്
- 75
നുശേഷം നിങ്ങൾ തെളിവു ചോദിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾക്കു ചോദിക്കാം "നിങ്ങളാരാണെന്ന്.' നിങ്ങളുടെ ഉത്തരം "ശുദ്ധാത്മാവ്' എന്നായിരിക്കും. അടുത്തതായി ചോദിക്കാം “നിങ്ങളും ചന്ദുലാലുമായുള്ള ബന്ധം നശിച്ചുവോ' എന്ന്. അപ്പോൾ അവൻ പറയും "ഉവ്' എന്ന്. ഇത് നിങ്ങൾ ശുദ്ധാത്മാ വായി എന്ന് ഉറപ്പിക്കുന്നു.
ജാനി നിങ്ങളുടെ ബോധമുണർത്തുന്നു ജ്ഞാനത്തിനുശേഷം നിങ്ങൾക്കു മനസ്സിലാവുന്നു നിങ്ങളുടെ വീട് നിങ്ങളുടെ ശുദ്ധാത്മാവാണ് എന്ന്. ബാക്കി എല്ലാം അതിനു പുറത്താണ്. വിദേശി, അതിന്റെ അർത്ഥം നിങ്ങളുടെ ജോലി പൂർത്തിയായിരിക്കുന്നു എന്നാണ്. ഇത്, ആരോ ഒരാൾ ഉറക്ക ത്തിൽനിന്ന് ഉണർന്നത്തിയതിനുശേഷം, വളരെ ഉണർവ്വോടും ശ്രദ്ധയോടും കൂടെയിരിക്കുന്ന ഒരാളെപ്പോലെയാണ്. അയാൾ തന്റെ സ്വന്തം പേരിനോട് പ്രതികരിക്കുന്നു.
ഒരിക്കൽ ശുദ്ധാത്മാവ് എന്ന നിങ്ങളുടെ യഥാർത്ഥ സ്വരൂപം ബോധ്യമായാൽ നിങ്ങൾ ഉണർന്നു കഴിഞ്ഞു. എന്നാൽ "ഞാൻ ചന്ദുലാൽ ആണ്' എന്ന വിശ്വാസം നിലനിൽക്കുന്ന കാലത്തോളം ഒരാൾ ഉറങ്ങുകയാണ് എന്ന് കണക്കാക്കണം. ഒരു ജ്ഞാനിക്ക് നിങ്ങളുടെ ഈ തെറ്റായ വിശ്വാസം നശിപ്പിച്ച് നിങ്ങളെ ശുദ്ധാത്മാ വാണ് എന്ന യഥാർത്ഥ വിശ്വാസത്തിലേക്ക് ഉണർത്താൻ കഴിയു ന്നു. ഒരിക്കൽ ഈ ബോധം നിങ്ങൾക്കുള്ളിൽ ഉറച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നേക്കുമായി ചന്ദുലാലിൽനിന്ന് വേർപെട്ടതായിത്തീ രുന്നു.
മുമ്പൊരിക്കലും അനുഭവപ്പെടാത്ത ബോധം ശ്രീമദ് രാമചന്ദ്ര ഇതിനെക്കുറിച്ച് ഇങ്ങനെ സുചിപ്പിച്ചിരി ക്കുന്നു.
സദ് ഗുരുവിന്റെ മഹത്തായ ബോധനംകൊണ്ട് മുമ്പൊരിക്കലു മനുഭവിക്കാത്ത ബോധമുണ്ടായി. ആത്മാവ് ആത്മാവിൽ നില നിൽക്കുന്നു. അജ്ഞാനം എന്നേക്കുമായി വിട്ടുപോയി.