________________
ഞാൻ ആരാണ്
ഈ ജ്ഞാനത്തിനു മുമ്പ് ഒരാൾക്ക് ശരീരബോധം മാത്രമേയു ള്ളു. ചന്ദുലാൽ ആയി അഭിനയിച്ചിരുന്ന ആൾ ആത്മാവസ്ഥയി ലേക്ക് മാറുന്നു. യഥാർത്ഥ വാസസ്ഥലമായിരുന്നത് യഥാർത്ഥവാ സസ്ഥലമായി മാറുന്നു. തെറ്റായ വാസസ്ഥലമായി "ഞാൻ ചന്ദു ലാൽ ആണ് എന്നത് പോയി.
- നിർവ്വികല്പ്പമായിത്തീരുന്നു ജ്ഞാനത്തിനുശേഷം "ഞാൻ ചന്ദുലാൽ ആണ് എന്നത് ലൗകിക കാര്യങ്ങളിൽ തിരിച്ചറിയുന്നതിനുവേണ്ടി മാത്രം ഉപയോ ഗിക്കപ്പെടുന്നു. "ഞാൻ ശുദ്ധാത്മാവാണ്' എന്നതും "ഇത് എന്റേ താണ്' എന്നതും അവയുടെ ശരിയായതും വ്യത്യസ്തവുമായ സ്ഥലങ്ങളിലേക്കു പോകുന്നു. ജ്ഞാനത്തിനുശേഷം സങ്കല്പവും (ഞാൻ ചന്ദുലാൽ ആണ്) വികല്പവും (ഇത് എന്റേതാണ്) പിന്നീ ടൊരിക്കലും നിലനിൽക്കുകയില്ല. ഇതാണ് നിർവ്വികല്പാവസ്ഥ. (നിർവ്വികലാവസ്ഥ "ഞാൻ' തെറ്റായ സ്ഥലത്ത് പ്രതിഷ്ഠിക്കു ന്നതു മൂലമുണ്ടാകുന്ന മിഥ്യാബോധമില്ലാത്ത അവസ്ഥയാണ്). സങ്കല്പവും വികല്പവുമില്ലാതിരുന്നാലേ നിർവ്വികാലാവസ്ഥ നിലനിൽക്കുകയുള്ളു. ആദ്യം നിങ്ങൾക്ക് ഈ നിർവ്വികല്പ സമാ ധിയിൽ രുചി അനുഭവപ്പെടും. പിന്നീട് സമയത്തിനനുസരിച്ച് അത് വർദ്ധിച്ചു വരും. എന്നാൽ ജ്ഞാനം നിങ്ങൾക്ക് പൂർണ്ണമായിരിക്കു കയില്ല. കാരണം അനന്തജന്മങ്ങളായി നിങ്ങളീ ശരിയായ അവസ്ഥ അനുഭവിച്ചിട്ടില്ല.
ആത്മാവിന്റെ അനുഭവം നേടാൻ അത്ര എളുപ്പമല്ല. "ഞാൻ ശുദ്ധാത്മാവാണ്' “ഞാൻ ശുദ്ധാത്മാവാണ്' എന്ന് ഒരാൾക്ക് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കാനാവും. എന്നാൽ ആ അനുഭ വമുണ്ടാവുകയില്ല. ജ്ഞാനത്തിലൂടെയും ജ്ഞാനിയുടെ അനുഗ്ര ഹത്തിലൂടെയുമല്ലാതെ ശുദ്ധാത്മാവിന്റെ അനുഭവം നേടാൻ വേറൊരു മാർഗ്ഗമില്ല. ജ്ഞാനലാഭം പ്രതീതിയിലേക്കും (conviction) ലാക്ഷത്തിലേക്കും (awareness) അനുഭവത്തിലേക്കും (experience) നയിക്കുന്നു. പിന്നീടൊരിക്കലും പ്രതീതി (conviction) വിട്ടുപോകു
ന്നില്ല.