________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: ഈ ജ്ഞാനത്തിനുശേഷവും എനിക്കൊരു ജന്മംകൂടിയുണ്ടോ?
ദാദാശ്രീ: നിങ്ങൾക്കൊരു പൂർവ്വജന്മമുണ്ടായിരുന്നു. അതുപോലെ നിങ്ങൾക്കൊരു പുനർജന്മവുമുണ്ടാവും. ഈ ജ്ഞാനം നിങ്ങൾക്ക് രണ്ടു ജന്മംകൊണ്ട് മോക്ഷം നൽകുന്ന തര ത്തിലുള്ളതാണ്. ആദ്യം അജ്ഞതയിൽനിന്നുള്ള മോചനമുണ്ടാ കുന്നു. പിന്നെ രണ്ടു ജന്മത്തിനുശേഷം അന്തിമമോക്ഷം സംഭവി ക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് നിങ്ങൾക്കൊരു ജന്മംകൂടിയുണ്ടാകും. - വീണ്ടും എന്റെ അടുത്തുവരൂ. നമുക്ക് ജ്ഞാനവിധിക്ക് ഒരു തീയതി നിശ്ചയിക്കാം.
ജ്ഞാനവിധിയുടെ ആ സവിശേഷദിവസം അനന്തജന്മങ്ങളി ലൂടെ നിങ്ങളെ ബന്ധിപ്പിച്ചു നിർത്തിയ അജ്ഞതയുടെ കയറുകൾ ഞാനറുക്കും. അവ എല്ലാ ദിവസവും മുറിക്കേണ്ട ആവശ്യമില്ല. അങ്ങനെയായിരുന്നെങ്കിൽ ഒരാൾക്ക് എന്നെന്നും പുതിയ ബ്ലേഡു കൾ വാങ്ങേണ്ടി വന്നേനെ. നിങ്ങൾ തീരുമാനിക്കുന്ന ദിവസം ഞാൻ കയറിന്റെ ഒരു ചുറ്റേ മുറിക്കൂ. കൂടുതലൊന്നുമില്ല. അപ്പോളു ടനെ നിങ്ങൾക്കു മനസ്സിലാവും നിങ്ങൾ സ്വതന്തനായെന്ന് ഒരു സ്വാതന്ത്ര്യബോധത്തിന്റെ അനുഭവം ധാരാളം മതിയാവും. നിങ്ങൾ സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു എന്ന ബോധം നിങ്ങൾ അനുഭവിക്ക ണം. ഈ മോചനം ഒരു തമാശയല്ല. അതെ വളരെ വാസ്തവമാണ്. ഞാനതാണ് നിങ്ങൾക്ക് തരാൻ പോകുന്നത്!
നിങ്ങൾ ജ്ഞാനം സ്വീകരിക്കുമ്പോൾ എന്ത് സംഭവിക്കും? ജ്ഞാനവിധി സമയത്ത് ജ്ഞാനാഗ്നി മൂന്നുതരം കർമ്മങ്ങളിൽ രണ്ടുതരം കർമ്മങ്ങളും നശിപ്പിച്ചു കളയുന്നു. മൂന്നുതരം കർമ്മ ങ്ങൾ നീരാവിക്കും വെള്ളത്തിനും ഐസിനും സമാനമാണ്. ജ്ഞാനവിധി സമയത്ത് ആദ്യത്തെ രണ്ടുതരം കർമ്മങ്ങൾ (നീരാ വിയും വെള്ളവും) നശിപ്പിക്കപ്പെടുന്നു. അങ്ങനെ ഒരാൾക്ക് ഭാര ക്കുറവ് (light) അനുഭവപ്പെടുന്നു. ബോധം വർദ്ധിക്കുന്നു.
ബാക്കിവരുന്ന കർമ്മം ഐസുരൂപത്തിലുള്ളതു മാത്രമാണ്. ഈ കർമ്മത്തിന്റെ ഫലം നല്ലതായാലും ചീത്തയായാലും നിങ്ങൾ