________________
ഞാൻ ആരാണ്
(8) എന്താണ് അക്രമ മാർഗ്ഗം? അക്രമ ജ്ഞാനത്തിന്റെ അസാധാരണ കഴിവുകൾ ചോദ്യകർത്താവ്: വിവാഹിതനായ ഒരു കുടംബസ്ഥനു പോലും ആത്മജ്ഞാനം വളരെ എളുപ്പം നേടാനാവുമോ?
ദാദാശ്രീഃ ഉവ്. അത്തരമൊരു വഴിയുണ്ട്. ഭാര്യയും കുട്ടികളു മായി കഴിയുമ്പോഴും ആത്മജ്ഞാനം നേടാനാവും. ലൗകികജീ വിതം നയിക്കുമ്പോഴും മാതാപിതാക്കളുടെ ചുമതലകൾ നിറവേറ്റി ക്കൊണ്ടും മറ്റു കടമകൾ നിർവ്വഹിച്ചുകൊണ്ടും നിങ്ങൾക്ക് ആത്മ ജ്ഞാനം നേടാം. ഞാൻ സ്വയം ലൗകികജീവിതം നയിക്കുന്ന ആളാണ്. ഇത് നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം പോലെ എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. സിനിമക്കുപോവുകയോ, കുട്ടികളുടെ വിവാഹം നടത്തുകയോ, ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുകയോ... എന്തുമാവാം. ഇതിൽ കൂടുതൽ എന്ത് ഗാരണ്ടി യാണ് നിങ്ങൾക്കുവേണ്ടത്.
ചോദ്യകർത്താവ്: എങ്കിൽ അത് നോക്കേണ്ട കാര്യം തന്നെ. എനിക്കതുപോലെ സ്വാതന്ത്ര്യമുണ്ടെങ്കിൽ, എനിക്കു വളരെ താല്പര്യം തോന്നുന്നു. - ദാദാശ്രീ: നിങ്ങൾക്കെന്തൊക്കെ സ്വാതന്ത്ര്യം വേണമെന്നു തോന്നുന്നോ, അതൊക്കെ നിങ്ങൾക്കുണ്ട്. ആത്മജ്ഞാനത്തിലേ ക്കുള്ള ഒരെളുപ്പ വഴിയാണിത്. നിങ്ങളുടെ ഭാഗത്തുനിന്ന് ഇതി നൊരു പരിശ്രമവും ആവശ്യമില്ല. ഞാൻ നിങ്ങളുടെ ആത്മാവ് നിങ്ങളുടെ കയ്യിൽ തരും. നിങ്ങൾക്ക് ചെയ്യാനുള്ളത് ആ അനുഭവ ത്തിന്റെ ആനന്ദമാസ്വദിക്കുക മാത്രമാണ്. ഇതൊരു എലവേറ്റർ ആണ്. എലവേറ്ററിൽ കയറി നിൽക്കൂ (പരമ്പരാഗതമായ ക്രമിക പാതയിൽ ഒരോ പടിപടിയായി നിങ്ങൾ മോക്ഷത്തിലേക്ക് സഞ്ചരി ക്കണം). നിങ്ങളെ പുതിയ കർമ്മങ്ങൾ ബന്ധിപ്പിക്കുകയില്ല. നിങ്ങളെ ബന്ധിപ്പിക്കുന്ന ഒരേയൊരു കർമ്മം എന്റെ ആജ്ഞകളെ പിന്തുടരുക വഴിയാണ്. അത് നിങ്ങളെ ഒരു ജന്മംകൂടി ജീവിപ്പി ക്കും. ഞാനീ ആജ്ഞകൾ നിങ്ങൾക്കു നൽകുന്നത് വഴിതെറ്റിപ്പോ കാതിരിക്കാനും നിങ്ങളെ തടസ്സങ്ങളിൽനിന്നും രക്ഷിക്കാനുമാണ്.