________________
ഞാൻ ആരാണ്
ക്കുക. ആൽക്കഹോളിന്റെ സ്വാധീനം അവസാനിക്കുമ്പോൾ എന്തു സംഭവിക്കും? - ചോദ്യകർത്താവ്: അയാൾക്ക് വീണ്ടും അയാളെക്കുറിച്ച് ബോധമുണ്ടാകുന്നു.
ദാദാശ്രീഃ ഇതേപോലെയാണ് ബാഹ്യസാഹചര്യങ്ങൾ നിങ്ങളെ ബാധിക്കുന്നത്. ഇത് വളരെ ശക്തമായ ഉറച്ച വിശ്വാസത്താൽ
പറയപ്പെട്ടിരിക്കുന്നു "നീ വാസ്തവത്തിൽ ചന്ദുഭായിയാണോ അതോ ശുദ്ധാ ത്മാവോ?' എന്ന ചോദ്യത്തിന് നിങ്ങൾ "ശുദ്ധാത്മാവ്' എന്ന് മറു പടി പറയുന്നു. അടുത്ത ദിവസം വീണ്ടും ഞാനിതു ചോദിക്കു മ്പോൾ നിങ്ങളുടെ ഉത്തരം "ശുദ്ധാത്മാവ്' എന്നു തന്നെയാണ്. ഞാൻ അഞ്ചുദിവസം തുടർച്ചയായി ഇതേ ചോദ്യം ചോദിക്കുക യും, എനിക്ക് ഒരേ ഉത്തരം ലഭിക്കുകയും ചെയ്യുമ്പോൾ എനിക്ക റിയാം; നിങ്ങൾ ആത്മാവിനെ നേടിയിട്ടുണ്ട്. നിങ്ങളുടെ മോക്ഷ ത്തിനുള്ള താക്കോൽ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് നിങ്ങൾ ആക്ഷേപം പറഞ്ഞാലും പ്രതിഷേധിച്ചാലും ഞാൻ ശ്രദ്ധിക്കുക യില്ല.
വേദങ്ങളിലൂടെ അറിവ് അനുഭവങ്ങളിലൂടെ അറിവ് നിങ്ങൾ നേടിയ ജ്ഞാനം നമ്മുടെ വേദങ്ങളുടെ മുഴുവൻ സത്തയേയും കടത്തിവെട്ടുന്നതാണ്. വേദങ്ങളിൽ പറഞ്ഞിരിക്കു ന്നതെല്ലാം സത്യമാണ്. വേദങ്ങളെക്കാൾ ഉപരിയും വേദങ്ങൾക്ക പ്പുറത്തുള്ളതുമായതാണ് അക്രമ വിജ്ഞാനം. വേദങ്ങൾ അതിന്റെ ഗുണങ്ങളും സ്വഭാവ സവിശേഷതകളും പറയുന്നില്ല.
നിങ്ങൾക്കു മാത്രമാണ് ആത്മാവിനെ നേടാനാവുന്നത്. കാരണം ഞാനതിന്റെ മുഴുവൻ വിശദീകരണവും നൽകുന്നു. ക്രമിക മാർഗ്ഗത്തിലൂടെ എന്തൊക്കെ ധനാത്മക ഗുണങ്ങൾ നിങ്ങൾ നേടിയാലും നിങ്ങൾക്ക് ആത്മാവിന്റെ ഒരംശം മാത്രമെ നേടാനാവു. എന്നാൽ അതിന്റെ നൈസർഗ്ഗികബോധം നിങ്ങൾക്കു ണ്ടാവുന്നില്ല. ക്രമിക മാർഗ്ഗത്തിൽ ഒരാൾക്ക് ആ ബോധത്തെ