________________
ഞാൻ ആരാണ്
71
തിനുശേഷം, ആത്മാവുമായി നിങ്ങളെ യോജിപ്പിച്ച്, ഞാൻ നിങ്ങൾക്ക് അഞ്ച് ആജ്ഞകൾ (Cardinal Principles) നൽകുന്നു. ഈ അഞ്ച് ആജ്ഞകൾ നിങ്ങളെ നയിക്കുകയും സംരക്ഷിക്കു
കയും ചെയ്യും.
നിലയ്ക്കാത്ത ആത്മാനുഭവം
ദാദാശ്രീഃ "ഞാൻ ശുദ്ധാത്മാവാണ്' എന്ന ബോധത്തിൽ നിങ്ങൾ എത്ര സമയം നിൽക്കുന്നു?
ചോദ്യകർത്താവ്: ഞാനൊറ്റക്ക് ശാന്തനായി ഏകാന്തമായി സ്ഥലത്തിരിക്കുമ്പോൾ.
ദാദാശ്രീഃ ശരി; അതിനുശേഷം നിങ്ങളുടെ തോന്നലെന്താണ്? എപ്പോഴെങ്കിലും നിങ്ങൾ ചന്ദുഭായിയാണ് എന്ന് നിങ്ങൾക്ക് തോന്നിയോ? എപ്പോഴെങ്കിലും വാസ്തവത്തിൽ "ഞാൻ ചന്ദുഭായി യാണ്' എന്ന് നിങ്ങൾക്ക് തോന്നിയോ?
ചോദ്യകർത്താവ്:
ജ്ഞാനമെടുത്തതിനുശേഷം
അങ്ങനെ
സംഭവിച്ചിട്ടില്ല.
ദാദാശ്രീഃ അപ്പോൾ നിങ്ങൾ ശുദ്ധാത്മാവ് മാത്രമാണ്. ഒരാൾക്ക് ഒരു അനുഭവമേ ഉണ്ടാകാൻ വഴിയുള്ളു. നിത്യജീവിത ത്തിൽ, ചിലർ സ്വന്തം പേരുപോലും മറന്നു പോകാറുണ്ട്. അതി ലൊരു കുഴപ്പവുമില്ല. തീർച്ചയായും നിങ്ങളുടെ ശുദ്ധാത്മാഭാവം നിലനിൽക്കും.
ചോദ്യകർത്താവ്: എന്നാൽ നിത്യജീവിതത്തിൽ പലപ്പോഴും ശുദ്ധാത്മാബോധം നിലനിൽക്കുന്നില്ല.
ദാദാശ്രീഃ അപ്പോൾ അത് "ഞാൻ ചന്ദുഭായി ആണ്' എന്ന ബോധമായി മാറ്റപ്പെടുകയാണോ? മൂന്നു മണിക്കൂർ നിങ്ങൾ ശുദ്ധാത്മാവാണ് എന്ന ബോധമില്ലാതെയിരുന്നശേഷം ഞാൻ നിങ്ങളോട് "നിങ്ങൾ ചന്ദുഭായിയാണോ അതോ ശുദ്ധാത്മാവോ?' എന്നു ചോദിച്ചാൽ, നിങ്ങളെന്തു പറയും?
ചോദ്യകർത്താവ്: ശുദ്ധാത്മാവ്.
ദാദാശ്രീഃ അതിന്റെ അർത്ഥം ആ ബോധം എപ്പോഴും അവിടെ ത്തന്നെയുണ്ട്. ഒരാൾ മദ്യപിച്ച് ബോധം കെട്ടു എന്നു വിചാരി