________________
6.
വാക്കുകളും, പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമാക്കി ത്തീർക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകി യാലും. 3. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ജീവിച്ചിരിക്കുന്ന സന്യാസി മാരെയോ, സന്യാസിനിമാരെയോ, മതപ്രസംഗകരെയോ, മതാ ദ്ധ്യക്ഷരെയോ വിമർശിക്കാതിരിക്കാനും ആക്രമിക്കാതിരി ക്കാനും പരിഹസിക്കാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. 5. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള
വിൽപോലും ഒരു ജീവിയോടും കടുത്തതും വേദനാജനകവു മായ ഭാഷയിൽ സംസാരിക്കാതിരിക്കാനും അതിന് കാരണമാ കാതിരിക്കാനും അതിന് പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. - ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ആണായാലും പെണ്ണാ യാലും നപുംസകമായാലും ഒരു ജീവിയോടും ഏറ്റവും നിസ്സാ രമായ അളവിൽ പോലും ലൈംഗിക തൃഷ്ണയോ വികാര ങ്ങളോ ചേഷ്ടകളോ പ്രകടിപ്പിക്കാതിരിക്കാനും അതിന് കാര ണമാകാതിരിക്കാനും അതിനു പ്രേരകമാകാതിരിക്കാനും അന ന്തമായ ആന്തരിക ശക്തി നൽകിയാലും. എന്നെന്നും ലൈംഗിക തൃഷ്ണയിൽനിന്നും സ്വതന്ത്രമാകുന്ന തിനുള്ള പരമശക്തി എനിക്കു നൽകിയാലും. - ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു പ്രത്യേക ഭക്ഷണ ത്തിന്റെ രുചിയോട് അമിതാസക്തി നിയന്ത്രിക്കുന്നതിനുള്ള അനന്തമായ ആന്തരിക ശക്തി നൽകിയാലും. എല്ലാ രുചികളും സമതുലിതമായ ഭക്ഷണം സ്വീകരിക്കുന്നതി നുള്ള ശക്തി എനിക്കു നൽകിയാലും. 8. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു ജീവിയേയും അവർ
സമീപത്തുണ്ടെങ്കിലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നവരാ യാലും മരിച്ചവരായാലും, വിമർശിക്കാതിരിക്കാനും ആക്രമി ക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനും, അതിന് കാരണ മാകാതിരിക്കാനും പ്രേരകമാകാതിരിക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 9. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ലോകമോക്ഷത്തിന്റെ പാത
7.