________________
ഞാൻ ആരാണ്
എന്നാൽ അന്നത്തെ കാലത്തെ ജനങ്ങൾക്ക് ഇത് നൽകാൻ അവർക്കു കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഈ കഷ്ടം പിടിച്ച കാലത്ത് ഒരു അപൂർവ്വ ഭേദ വിജ്ഞാനി (ഞാനും എന്റെയും വേർതിരിക്കുന്ന പൂർണ്ണശാസ്ത്രജ്ഞൻ) വന്നിരിക്കു ന്നു. അദ്ദേഹം ഈ ശാസ്ത്രം ഏവർക്കും ലഭ്യമാക്കിയിരിക്കുന്നു.
അതുകൊണ്ട് നിങ്ങളാവശ്യപ്പെടുന്നതൊക്കെ നൽകാൻ ഞാൻ തയ്യാറായിരിക്കുന്നു. നിർവ്വികല്പസമാധി ചോദിക്കൂ (ജീവിതവൃ ത്തികൾ അനുഷ്ഠിക്കുമ്പോഴും തുടർച്ചയായ തടസ്സമില്ലാത്ത ആത്മാനന്ദത്തിന്റെ അനുഭവം). ഉത്ക്കണ്ഠകളും വിഷമങ്ങളും എന്നേക്കുമായി വിട്ടുപോയ അവസ്ഥ ചോദിക്കൂ. എന്തുവേണമെ ങ്കിലും ചോദിക്കൂ. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കണം എന്താണ് ചോദിക്കേണ്ടതെന്ന് ലൗകികജീവിതത്തിനു നടുക്ക് ജീവിക്കു മ്പോഴും നിങ്ങൾക്കു സ്വാതന്ത്ര്യം നൽകുന്നതാണ് ഈ ശാസ്ത്രം.
നിങ്ങളുടെ പണി പൂർത്തിയാക്കു! നിങ്ങളുടെ പണി പൂർത്തിയാക്കൂ! നിങ്ങൾക്കെപ്പോൾ അതിന്റെ ആവശ്യമുണ്ടോ, അപ്പോൾ ഇവിടെ വരൂ. ഞാൻ നിങ്ങളെ വരാൻ നിർബ്ബന്ധിക്കുന്നില്ല. വരണമെന്നു തോന്നിയാൽ വരൂ. നിങ്ങൾക്ക് ലൗകികജീവിതം അതിന്റെ രീതിയിൽ വേണമെങ്കിൽ അതേപോലെതന്നെ തുടർന്നോളു ഈ മാർഗ്ഗം തുടരാൻ നിങ്ങ ളുടെ മേൽ ഒരു സമ്മർദ്ദവുമില്ല. നിങ്ങളെ ഇങ്ങോട്ടുവരാൻ ക്ഷണിച്ചു കത്തെഴുതാനല്ല ഞാൻ വന്നിരിക്കുന്നത്. നിങ്ങളെന്നെ കാണാനിടവന്നാൽ ഞാനീ ശാസ്ത്രത്തെക്കുറിച്ച് നിങ്ങളോടു പറ യും. ഇത് ഉപയോഗപ്പെടുത്താനും നിങ്ങളുടെ പണി പൂർത്തിയാ ക്കാനും ഞാൻ നിർദ്ദേശിക്കും. ഇത്രമാത്രമേ ഞാൻ പറയൂ. ആയിര ക്കണക്കിന് വർഷങ്ങളായി ഇങ്ങനെയൊരു ശാസ്ത്രം ലഭ്യമായിരു ന്നില്ല.
(9) ആരാണ് ജ്ഞാനിപുരുഷൻ
- സന്ത്പുരുഷൻ: ജ്ഞാനിപുരുഷൻ ചോദ്യകർത്താവ്: സന്തുകൾ (വിശുദ്ധർ-Saints) ആയവരും ജ്ഞാനിപുരുഷനും തമ്മിൽ എന്താണ് വ്യത്യാസം?