________________
ഞാൻ ആരാണ്
ചന്ദുലാൽ മുമ്പന്തായിരുന്നോ അതിൽനിന്നും വ്യത്യസ്തമായി ചന്ദുലാൽ എന്താണെന്ന് ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുകയാ ണ്. എന്താണ് ഈ വ്യത്യാസത്തിന് കാരണം? അത് ആത്മാവിന്റെ അനുഭവമാണ്. മുമ്പ് ഒരാൾ ദേഹാധ്യാസം ഉള്ളവൻ (ഭൗതികശരീ രത്തിന്റെ പ്രവർത്തികളെക്കുറിച്ചു വികാരങ്ങളെക്കുറിച്ചും മാത്രം ബോധമുള്ളയാൾ) ആയിരുന്നു. എന്നാലിപ്പോൾ ആത്മാവായി സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.
ചോദ്യകർത്താവ്: ആത്മാവിന്റെ അനുഭവസമയത്ത് എന്ത് സംഭവിക്കുന്നു?
ദാദാശ്രീ: ആത്മാനുഭവം എന്നു പറയുന്നത് "ഞാൻ ശരീര മാണ്' എന്ന അനുഭവം പോകുമ്പോൾ പുതിയ കർമ്മങ്ങൾ നിങ്ങളെ ബന്ധിപ്പിക്കാതാകുന്നു. അതിലുപരി എന്താണ് നിങ്ങൾക്ക് വേണ്ടത്.
ചോദ്യകർത്താവ്: അങ്ങ് ഈ ജ്ഞാനമാർഗ്ഗം എനിക്ക് കാണിച്ചു തരണം എന്നാഗ്രഹിക്കുന്നു. അതുമാത്രം.
- ദാദാശ്രീഃ ഉവ്. ഞാനീമാർഗ്ഗം നിങ്ങൾക്ക് കാണിച്ചു തരും. ഞാനീ മാർഗ്ഗം നിങ്ങൾക്ക് കാണിച്ചു തരികമാത്രമല്ല, ഞാൻ നിങ്ങ ളുടെ ആത്മാവിനെയെടുത്ത് നിങ്ങളുടെ കയ്യിൽ തരും.
ചോദ്യകർത്താവ്: അങ്ങനെയെങ്കിൽ എന്റെ മനുഷ്യജന്മം സഫലമായി. ഇതിൽ കൂടുതൽ ഞാനെന്താണ് ചോദിക്കുക?
ദാദാശ്രീഃ ഉവ്. പൂർണ്ണമായും നിറവേറി. എണ്ണമറ്റ ജന്മങ്ങളുടെ പരിശ മം കൊണ്ട് നിങ്ങൾക്ക് നേടാ നാ വാ ത്തത് ഒരു മണിക്കൂർകൊണ്ട് ഞാൻ നിങ്ങൾക്ക് തരുന്നു. അപ്പോൾ നിങ്ങൾക്കു തോന്നും മനുഷ്യജന്മത്തിന്റെ ലക്ഷ്യം സഫലമായെ ന്ന്. ഒരായിരം ജന്മങ്ങളുടെ പരിശ്രമംകൊണ്ടും നിങ്ങൾക്കിത് നേടാ നാവില്ല.
- ഇരുട്ടകറ്റാൻ എത്ര സമയമെടുക്കും ? ചോദ്യകർത്താവ്: വേദങ്ങളിൽ ആത്മസാക്ഷാൽക്കാരം നേടാ നുള്ള വിവിധ മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിന് ഒരാൾ വിവേകവും (descrimination) വൈരാഗ്യവും (renunciation/lose of