Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 16
________________ സംഭവിച്ചതെല്ലാം ന്യായമാണ് പ്രകൃതി ഇഴകൾ വേർപ്പെടുത്തുന്നു. “തെറ്റ് കഷ്ടപ്പെടുന്നവന്റേതാണ്, ” “സംഘർഷം ഒഴിവാക്കുക, ” “എവിടെയും സാഹചര്യത്തിനൊത്തു പോവുക, ” “സംഭവിച്ച തെല്ലാം ന്യായമാണ്.” ഇതെല്ലാം എന്റെ അത്ഭുതകരമായ കണ്ടുപി ടുത്തങ്ങളാണ്. - പ്രകൃതിനിയമമനുസരിച്ച് കാര്യങ്ങൾ അവ നെയ്തുണ്ടാക്കിയ പോലെതന്നെ അഴിച്ചെടുക്കപ്പെടുന്നു. അന്യായം കൊണ്ടാണ് അവ നെയ്തിരിക്കുന്നതെങ്കിൽ അന്യായത്താൽ തന്നെ അവ അഴിക്കപ്പെ ടുകയും ചെയ്യും. നെയ്തത് ന്യായംകൊണ്ടാണെങ്കിൽ അഴിക്കപ്പെ ടുന്നതും ന്യായത്താലായിരിക്കും. ഇങ്ങനെയാണ് സംഭവങ്ങൾ ചുരുളഴിയുന്നത്. എന്നാൽ ജനങ്ങൾ അവയിൽ ന്യായമന്വേഷിക്കു ന്നു. നീതിന്യായകോടതികളില്ലാത്ത ന്യായം നിങ്ങളെന്തിനാണ് അന്വേഷിക്കുന്നത്? അത് അന്യായംകൊണ്ട് നെയ്ത്ത് നിങ്ങൾ തന്നെയാണ്. അപ്പോൾ പിന്നെ അവ അഴിയുമ്പോൾ നിങ്ങൾക്കെ ങ്ങനെ ന്യായം കണ്ടെത്താനാവും? നിങ്ങൾ ഗുണിക്കാനുപയോ ഗിച്ച സംഖ്യകൊണ്ട് ഹരിച്ചാലേ നിങ്ങൾക്ക് ആദ്യത്തെ സംഖ്യ കിട്ടു. നിങ്ങൾ നെയ്തതോക്കെ കെട്ടുപിണഞ്ഞാവും കിടക്കുന്നത്. എന്നാൽ ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലായാൽ, നിങ്ങൾക്ക് എളുപ്പം കെട്ടുകൾ അഴിക്കാം. ചോദ്യകർത്താവ്: അതെ, അങ്ങയുടെ വാക്കുകൾ മനസ്സിലാ ക്കിയാൽ ഒരാൾക്ക് തീർച്ചയായും കഷ്ടപ്പാടുകളിൾ ആശ്വാസമു ണ്ടാകും. അയാളുടെ ജോലി പൂർണ്ണമാകും. ദാദാശ്രീ: അതെ. സ്വന്തം ഗുണത്തിന് കൂടുതൽ സാമർത്ഥ്യം കാണിക്കാതിരിക്കുന്നേടത്തോളം അയാളുടെ ജോലി പൂർണ്ണ മാവും. -- ചോദ്യകർത്താവ്: "സംഭവിച്ചതെല്ലാം ന്യായമാണ്,' "തെറ്റ് കഷ്ടപ്പെടുന്നവന്റേതുതന്നെയാണ് ഈ രണ്ടു വാചകങ്ങളും ഞാൻ നിത്യജീവിതത്തിൽ സ്വീകരിച്ചിട്ടുണ്ട്. ദാദാശീ: ന്യായമന്വേഷിക്കരുത്. ഇത് ജീവിതത്തിൽ പകർത്തി ക്കൊണ്ടിരുന്നാൽ എല്ലാം ശരിയായിത്തീരും. ഒരാൾ ന്യായമന്വേഷി ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.

Loading...

Page Navigation
1 ... 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45