Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 15
________________ സംഭവിച്ചതെല്ലാം ന്യായമാണ് പൂർണ്ണമായും ന്യായത്തിന്റെ രൂപത്തിലാണ്. അതിനകത്ത് നിങ്ങ ളുടെ സ്വന്തം ന്യായമന്വേഷിക്കുന്നത് വ്യർത്ഥമാണ്. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ന്യായം തന്നെയാണ്. ന്യായാന്വേ ഷികളായ ജനങ്ങൾ കോടതികളും നിയമങ്ങളുമുണ്ടാക്കി. അവ യിൽനിന്നും നിയമം കണ്ടെത്താമെന്നു കരുതുന്നത് വിഡ്ഢിത്ത മാണ്. ഒരാൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വെറുതെ നിരീക്ഷിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. അത് ന്യായമാണ്. ലോകന്യായവും പ്രകൃതിയുടെ ന്യായവും വ്യത്യസ്തമാണ്. ന്യായവും അന്യായവും നമ്മുടെ പൂർവ്വജന്മകർമ്മങ്ങളുടെ ഫലങ്ങ് ളാണ്. എന്നാൽ ജനങ്ങൾ പൂർവ്വജന്മകർമ്മഫലങ്ങളോട് തങ്ങ ളുടെ ന്യായബോധം ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. അതിന്റെ ഫല മായി അവർ കോടതികളിൽ അവസാനിക്കുന്നു. നിങ്ങളൊരാളെ പരിഹസിച്ചു. അതിനുപകരമായി അയാൾ നിങ്ങളെ ദേഷ്യത്തിൽ പലവട്ടം പരിഹസിക്കുന്നു. നിങ്ങളത് അന്യായമായി കണക്കാക്കി യേക്കാം. എന്നാൽ നിങ്ങളത് പൂർവ്വജന്മകർമ്മത്തിന്റെ കണക്കു തീർക്കലായി കണക്കാക്കണം. നിങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ പിതാവിന് പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ, അവസരമുണ്ടായാൽ നിങ്ങൾ ആ പണം സുഹൃത്തിൽ നിന്നും തിരിച്ചുവാങ്ങാൻ ശ്രമിക്കില്ലേ? നിങ്ങളുടെ സുഹൃത്ത് അത് ന്യായരഹിതമായിക്കരുതിയേക്കാം. എന്നാൽ ഇപ്രകാരമാണ് പ്രകൃതിയുടെ നിയമം പ്രവർത്തിക്കുന്നത്. പ്രകൃതി ഒരു പഴയ കണക്കുതീർക്കുന്നതിന് എല്ലാ തെളിവുകളേയും ഒരുമി ച്ചുകൊണ്ടുവരുന്നു. - ഒരു സ്ത്രീ അവളുടെ ഭർത്താവിനെതിരെ പ്രവർത്തിച്ചുകൊ ണ്ടിരുന്നാൽ, അതും പ്രകൃതിയുടെ ന്യായമാണ്. സ്ത്രീ സ്വയം ചീത്തയാണ്. എന്നാൽ അവൾ കരുതുന്നത് തന്റെ ഭർത്താവാണ് ചീത്ത എന്നാണ്. എന്തുതന്നെയായിരുന്നാലും മുഴുവൻ സാഹച ര്യവും പ്രകൃതിയുടെ ന്യായമാണ്. ദാദാശ്രീഃ നിങ്ങളെന്റെയടുത്ത് ഒരു പരാതിയുമായി വരുന്നു. ഞാനത് ശ്രദ്ധിക്കുന്നില്ല. എന്താണതിനു കാരണം? ചോദ്യകർത്താവ്: ഇപ്പോൾ എനിക്കു മനസ്സിലാവുന്നു, അതാണ് ന്യായമെന്ന്.

Loading...

Page Navigation
1 ... 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45