Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 32
________________ സംഭവിച്ചതെല്ലാം ന്യായമാണ് 20 ബുദ്ധി എന്താണ് ചെയ്യുന്നത്? അത് ന്യായം അന്വേഷിച്ചുകൊണ്ട യിരിക്കുന്നു. അതുമൂലം നിങ്ങളുടെ ലൗകിക ജീവിതം തുടർന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് ന്യായമന്വേഷിക്കരുത്. ന്യായം ഒരാൾ അന്വേഷിക്കേണ്ട ഒന്നാണോ? സംഭവിക്കുന്ന തെല്ലാം ശരിയാണ്. ഇത് നൈസർഗ്ഗികമായ സ്വീകരണമായിരിക്ക ണം. കാരണം, വ്യവസ്ഥിതിക്കു പുറത്ത് ഒന്നും സംഭവിക്കുന്നില്ല. സ്വീകരിക്കപ്പെടേണ്ടതായ നിങ്ങളുടെ എക്കൗണ്ടുകൾ നിങ്ങളെ കെണിയിലാക്കുന്നു ബുദ്ധി ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച് എല്ലാം നശിപ്പിക്കുന്നു. എന്താണ് ബുദ്ധി? ന്യായം അന്വേഷിക്കുന്നതെന്തോ അതാണ് ബുദ്ധി. നിങ്ങൾ വിറ്റ വസ്തുക്കളുടെ വില ഒരാൾ തരാതിരുന്നാൾ ബുദ്ധി നിങ്ങളെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കും. സാധന ങ്ങൾ കിട്ടിയിട്ടും അയാളെന്താണ് പൈസ തരാത്തത്? ഈ "എന്താ ണത്?” എന്നതാണ് ബുദ്ധിയുടെ പ്രവർത്തനം. ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള അന്യായം നടത്തപ്പെടുമ്പോൾ, വാസ്തവത്തിൽ അത് ന്യായം തന്നെയാണ്. എന്നിരുന്നാലും നിങ്ങൾക്കു കിട്ടാനു ള്ളത് വാങ്ങാൻ നിങ്ങൾക്ക് ശ്രമിക്കാം. ശാന്തമായി അയാളോട് പറ യുക; നിങ്ങൾ അല്പം കഷ്ടത്തിലായതുകൊണ്ട് ആ പൈസ യുടെ ആവശ്യമുണ്ടെന്ന്. എന്നാൽ ശത്രുത തോന്നേണ്ട ആവശ്യമി ല്ല. അതുപോലെ “നിന്റെ കയ്യിൽ നിന്നും വാങ്ങാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ” എന്നു തുടങ്ങിയ പ്രസ്താവനകളും നടത്തരുത്. അതല്ലെങ്കിൽ നിങ്ങൾക്കൊരു വക്കീലിനെ തേടേണ്ടി വരും. ഇവിടെ സത് സംഗത്തിനു വരുന്നതിനുപകരം നിങ്ങളുടെ സമയം മുഴുവൻ കോടതികളിൽ ചെലവഴിക്കേണ്ടി വരും. "സംഭവിക്കുന്ന തെല്ലാം ന്യായമാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങ ളുടെ ബുദ്ധി നിങ്ങളെ വിട്ടു പോകും. സംഭവിക്കുന്നതെല്ലാം ന്യായമാണെന്ന ഉറച്ചവിശ്വാസം നിങ്ങൾക്കുണ്ടാകണം. ഈ ഉറച്ചവിശ്വാസം നിങ്ങളെ സ്ഥിരബുദ്ധി യിൽ നിലനിർത്തും. നിങ്ങൾക്ക് മറ്റേ ആളോട് ദേഷ്യമോ ശത്രു തയോ തോന്നുകയുമില്ല. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുക യുമില്ല. എന്നിരുന്നാലും, ലൗകികജീവിതത്തിൽ വീണ്ടും നിങ്ങൾക്ക് പണം തിരിച്ചു വാങ്ങാൻ ശ്രമിക്കാവുന്നതാണ്. നിങ്ങൾ പണം വാങ്ങാൻ പോകുമ്പോൾ ഒരു നാടകത്തിലെന്നപോലെ

Loading...

Page Navigation
1 ... 30 31 32 33 34 35 36 37 38 39 40 41 42 43 44 45