________________
സംഭവിച്ചതെല്ലാം ന്യായമാണ്
പിന്നെ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ജനങ്ങൾ ന്യായവും ഒപ്പം മോക്ഷവും ആഗ്രഹിക്കുന്നു. ഇതൊരു പരസ്പര വൈരുദ്ധ്യമാണ്. നിങ്ങൾക്ക് രണ്ടും ഒരുമിച്ച് കിട്ടുകയില്ല. പ്രശ്ന ങ്ങൾ അവസാനിക്കുന്നിടത്ത് മോക്ഷമാരംഭിക്കുന്നു. അക്രമവി ജ്ഞാനമെന്നറിയപ്പെടുന്ന നമ്മുടെ ഈ ശാസ്ത്രത്തിൽ പ്രശ്നങ്ങ ളൊന്നും ബാക്കിയുണ്ടാവില്ല. അതുകൊണ്ടാണ് ഇത് ആളുകൾക്ക് എളുപ്പം പിന്തുടരാനാവുന്നത്. “സംഭവിക്കുന്നതെല്ലാം ന്യായ മാണ് എന്ന ഈ സൂത്രം എല്ലാ പ്രശ്നങ്ങളുമവസാനിപ്പിക്കുകയും നിങ്ങളുടെ ജീവിതം ടെൻഷൻ ഫ്രീ ആക്കുകയും ചെയ്യുന്നു.
എപ്പോഴെങ്കിലും ബുദ്ധി ന്യായത്തെ പ്രതി ചോദ്യമുയർത്തു മ്പോൾ പറയുക “സംഭവിച്ചതെല്ലാം ന്യായമാണ്.”
ഒരു കോടതിയിലും സംതൃപ്തി കണ്ടെത്താനാവില്ല. - ന്യായത്തിന് വാശി പിടിക്കുന്ന ആൾ കീഴ്ക്കോടതിയിൽ പോകുന്നു. അവിടെ വക്കീലന്മാർ പോരാടുന്നു. വിധി വരുന്നു. ന്യായം വരുന്നു. വിധിയിൽ അയാൾക്ക് സംതൃപ്തി തോന്നുന്നില്ല. അയാൾ ജില്ലാ കോടതിയിൽ അപ്പീലുമായി സമ്മർദ്ദം ചെലുത്തു ന്നു. വീണ്ടും അയാൾ നിരാശനാകുന്നു. അയാൾ അവിടന്ന് സുപ്രീം കോർട്ടിലേക്കും അവിടെന്ന് പ്രസിഡന്റിന്റെ അടുത്തുവരെ പോകുന്നു. അങ്ങനെ ചുറ്റും കടുത്ത പരാജയം നേരിടുന്നു. ഇത്രയുംകാലം സഹായിച്ചിരുന്ന വക്കീൽ ഫീസ് ആവശ്യപ്പെടു ന്നു. അത് നൽകാൻ കഴിയുന്നില്ല. ഇതും ന്യായമാണ്.
ന്യായം സ്വാഭാവികവും അസ്വാഭാവികവും രണ്ടുതരം ന്യായങ്ങളുണ്ട്. ഒന്ന് പ്രശ്നങ്ങളും വിഷമതകളും വർദ്ധിപ്പിക്കുന്നു. മറ്റേത് പ്രശ്നങ്ങളും വിഷമതകളും കുറക്കു കയും നശിപ്പിക്കുകയും ചെയ്യുന്നു. തികച്ചും ശരിയായ ന്യായം "സംഭവിക്കുന്നതെല്ലാം ന്യായമാണ്' എന്നു പറയുന്നതാണ്.
നാം ന്യായമന്വേഷിക്കുമ്പോൾ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ട യിരിക്കുന്നു. പ്രകൃതിയുടെ ന്യായം എല്ലാ പ്രശ്നങ്ങളും നീക്കിക്ക ളയുന്നു. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ന്യായമാ ണ്. ഇനിയും അഞ്ച് ന്യായാധിപന്മാരും ഒരാൾക്കെതിരെ വിധി പറ ഞ്ഞിട്ടും അയാളത് സ്വീകരിക്കുന്നില്ല. അപ്പോൾ അയാളുടെ പ്രശ്ന ങ്ങളും കഷ്ടപ്പാടുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അയാൾ