________________
സംഭവിച്ചതെല്ലാം ന്യായമാണ്
നൽകുന്ന സഹായം നിങ്ങൾ ന്യായമന്വേഷിക്കുകയാണോ? നിങ്ങളെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ്. ഇതുവരെ എന്തു കൊണ്ടാണ് അവരൊന്നും നെഗറ്റീവ് ആയി പറയാതിരുന്നത്? ഇപ്പോഴെന്തടിസ്ഥാനത്തിലാണ് അവർ പറയുന്നത്? അങ്ങനെ ചിന്തിക്കുമ്പോൾ അവർ പറയുന്നത് ശരിയാണെന്ന് തോന്നു ന്നില്ലേ? അയാൾ നിങ്ങൾക്ക് ശമ്പളം കൂട്ടിത്തരുന്നത് നിരസി ച്ചാൽ പോലും അത് ന്യായമാണ്. അതെങ്ങനെ അന്യായമെന്ന് വിളിക്കാൻ നിങ്ങൾക്കാവും?
ബുദ്ധി ന്യായമന്വേഷിക്കുന്നു നിങ്ങൾ വിഷമം വിളിച്ചു വരുത്തി. ഈ വിഷമത്തെ ക്ഷണിച്ചു. വരുത്തൽ ബുദ്ധിയുടെ പണിയാണ്. എല്ലാവർക്കും ബുദ്ധിയുണ്ട്. വളർന്ന ബുദ്ധിയാണ് വിഷമത്തിനു കാരണം - ഒന്നുമില്ലാത്തിടത്ത് ആവശ്യത്തിലധികം വളർന്ന ഈ ബുദ്ധി വിഷമമുണ്ടാക്കുന്നു. വളർന്നതിനുശേഷം എന്റെ ബുദ്ധി എന്നെ വിട്ടുപോയി. അതിന്റെ ഒരംശംപോലും ബാക്കിയില്ല. അതെങ്ങനെ വിട്ടുപോയി എന്നെ ന്നോട് ഒരാൾ ചോദിച്ചു. ഞാനതിനോട് തുടർച്ചയായി പോകാനാവ ശ്യപ്പെട്ടോ എന്നയാൾ ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിൽ ഇത്രയുംകാലം അതെന്നെ സഹായിച്ചു. ബുദ്ധിമുട്ടിക്കുന്ന സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്തെന്നും ചെയ്യേ ണ്ടാത്തതെന്താണെന്നും തീരുമാനിക്കാൻ അത് സഹായിച്ചു. എങ്ങനെ നമുക്കതിനെ തൊഴിച്ചു പുറത്താക്കാനാവും? ന്യായമ ന്വേഷിക്കുന്നവരോടൊപ്പം എപ്പോഴും ബുദ്ധി നിലനിൽക്കും. സംഭ വിക്കുന്നതൊക്കെ ന്യായമെന്ന് സ്വീകരിക്കുന്നവർ ബുദ്ധിയുടെ ഫലങ്ങളിൽനിന്നും മുക്തരാകും.
ചോദ്യകർത്താവ്: എന്നാൽ ദാദാ, നാം ജീവിതത്തിൽ വരുന്ന തൊക്കെ സ്വീകരിക്കേണ്ടി വരില്ലെ?
ദാദാശ്രീഃ വിഷമങ്ങൾക്കുശേഷം അത് സ്വീകരിക്കുന്നതിലും നല്ലതാണ് സന്തോഷത്തോടെ സ്വീകരിക്കുന്നത്. - ചോദ്യകർത്താവ്: ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ്. ഞങ്ങൾക്ക് കുട്ടികളുണ്ട്, മരുമക്കളുണ്ട്, അതുപോലെ പല ബന്ധു ക്കളും. അവരോടൊക്കെ ഞങ്ങൾക്ക് ബന്ധം നിലനിർത്തേണ്ട തുണ്ട്.