________________
സംഭവിച്ചതെല്ലാം ന്യായമാണ്
25
വില്ല. അതിനെ കളയാനുള്ള വഴി അതിന്റെ കാരണങ്ങൾക്ക് തീറ്റ നൽകാതിരിക്കുക എന്നതാണ്. അപ്പോൾ അത് മാഞ്ഞുപോകുന്നു.
ചോദ്യകർത്താവ്: അങ്ങ് പറഞ്ഞു, ബുദ്ധി ഒരു ഫലമാണെന്ന്. അതിന്റെ കാരണങ്ങൾ കണ്ടെത്തിയാൽ അതിനെ അവസാനിപ്പി ക്കാമെന്ന്.
ദാദ്രശ്രീ: ബുദ്ധിയുടെ കാരണം ന്യായത്തിനായുള്ള നമ്മുടെ അന്വേഷണമാണ്. നാം ന്യായന്വേഷണം നിർത്തിയാൽ ബുദ്ധി പോകും. എന്തുകൊണ്ടാണ് നിങ്ങൾ ന്യായം അന്വേഷിക്കുന്നത്?
ഞാനൊരു പെൺകുട്ടിയോടു ചോദിച്ചു. എന്തിനാണ് അവൾ ന്യാം അന്വേഷിക്കുന്നതെന്ന്? അവൾ പറഞ്ഞു: “അങ്ങക്കറിയില്ലാ എന്റെ അമ്മായിയമ്മ എത്തരക്കാരിയാണെന്ന്. ഞാനിവിടെയെ ത്തിയതിനുശേഷം അവരെനിക്ക് ദുഃഖമല്ലാതെ മറ്റൊന്നും തന്നിട്ടി ല്ല. ഞാനെന്ത് തെറ്റു ചെയ്തു?” ഞാനവളോടു പറഞ്ഞു ആരും ഒരാളെ അറിയാതെ പീഡിപ്പിക്കുകയില്ലെന്ന്. അത് നിന്റെ തീർക്ക പ്പെടാത്ത എക്കൗണ്ടാകണം. അവൾ പറഞ്ഞു “ഞാനവരുടെ മുഖം മുമ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.” ഞാൻ പറഞ്ഞു “നീ അവളെ ഈ ജന്മത്തിൽ കണ്ടിട്ടില്ലായിരിക്കാം. എന്നാൽ കഴിഞ്ഞ ജന്മത്തിൽ അവരുമായി നിനക്കുണ്ടായിരുന്ന എക്കൗണ്ടുകൾ നിന ക്കറിയുമോ?” അവൾക്ക് സംഭവിക്കുന്നതെല്ലാം ന്യായമാണ്.
വീട്ടിൽ നിങ്ങളുടെ മകൻ നിങ്ങളുടെ കാര്യങ്ങളിൽ കേറി ഇട പെടുന്നുണ്ടോ? ആ കടന്നുകയറ്റവും ന്യായമാണ്. നിങ്ങളുടെ ബുദ്ധി നിങ്ങളോടു പറയും. “എന്താ അവന്റെ ധൈര്യം. ഞാന വന്റെ അച്ഛനാണ്!” സംഭവിക്കുന്നതൊക്കെ ന്യായമാണ്.
ഈ അക്രമവിജ്ഞാനം എന്താണ് പറയുന്നത്. ഇത് ന്യായ മായിക്കാണൂ. ജനങ്ങളെന്നോട് ചോദിക്കുന്നു ഞാനെങ്ങനെ ബുദ്ധിയെ ഒഴിവാക്കിയെന്ന്. ഞാൻ ന്യായമന്വേഷിക്കുന്നത് നിർത്തി. അപ്പോളത് തന്നെപ്പോയി. എത്രകാലം ബുദ്ധിക്ക് നില നിൽക്കാനാവും? നാം ന്യായമന്വേഷിക്കുന്നിടത്തോളം കാലം അത് നിലനിൽക്കും. കാരണം നമ്മുടെ ന്യായന്വേഷണം അതിനെ താങ്ങിനിർത്തുന്നു.
ബുദ്ധി ചോദിക്കും. “ഇത്ര വലിയ ജോലി ചെയ്തിട്ടും അവരെ ന്താണെന്നെ വിമർശിക്കുന്നത്?” ഇതാണ് നിങ്ങൾ ബുദ്ധിക്കു