________________
സംഭവിച്ചതെല്ലാം ന്യായമാണ്
ദാദാശ്രീ: അതെ. നിങ്ങളതൊക്കെ ചെയ്യണം.
ചോദ്യകർത്താവ്: അതെ. എന്നാൽ ഈ ബന്ധങ്ങൾമൂലം ഞങ്ങൾ വിഷമിക്കേണ്ടി വന്നാലോ?
ദാദാശ്രീ: നിങ്ങൾ ബന്ധം നിലനിർത്തുകയും അവ യിൽനിന്നും വേദന അനുഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങളീ കഷ്ടപ്പാടുകൾ സ്വീകരിക്കണം. അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ടു കൊണ്ടേയിരിക്കും. അതല്ലാതെ മറ്റെന്തു പ്രശ്നപരിഹാരമാണ് ഉള്ളത്? - ചോദ്യകർത്താവ്: ഇല്ല. മറ്റൊരു വഴിയുമില്ല. വക്കീലിനെ കാണുകയല്ലാതെ.
- ദാദാശ്രീ: അതെ. അതല്ലാതെ ആർക്കെന്തു ചെയ്യാൻ കഴിയും? അവർ സഹായിക്കുകയോ അതോ അവർ ഫീസു ചോദിക്കു കയോ?
പ്രകൃതിയുടെ ന്യായം സ്വീകരിക്കപ്പെട്ടിടത്ത്
ബുദ്ധി വിട പറയുന്നു ന്യായം കണ്ടെത്താനുള്ള അവസരം ഉയർന്നാലുടനെ ബുദ്ധി അതിന്റെ തല പൊക്കുന്നു. "അവൾ'ക്കറിയാം അവളുടെ റോൾ പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമാണെന്ന്. എന്നാൽ "ഇതു ന്യായമാണ്' എന്നൊരാൾ പറഞ്ഞാൽ അവൾക്കു മനസ്സിലാകും ഇനി തന്റെ ആവശ്യമില്ലെന്ന്. അതുകൊണ്ട് അവൾ തന്റെ സാധന ങ്ങളെല്ലാം പെട്ടിയിലാക്കി പോകാനൊരുങ്ങുന്നു. അവളെ സ്വീകരി ക്കാൻ അവൾ വേറെ ആരെയെങ്കിലും കണ്ടെത്തും. എപ്പോഴും ദൗർബ്ബല്യങ്ങളുള്ള ജനങ്ങളുണ്ട് ബുദ്ധിക്ക് കയറിപ്പറ്റാൻ. ജനങ്ങൾ ബുദ്ധി വർദ്ധിപ്പിക്കാൻ തപസ്സും വൃതങ്ങളും പോലും ചെയ്യും. എന്നാൽ അതേസമയം, ബുദ്ധിയുടെ വർദ്ധനവിനനുസരിച്ച് കഷ്പ്പാടുകളുമേറും. അതേ അളവിലുള്ള കഷ്ടപ്പാട് അതിനെ സന്തുലിതാവസ്ഥയിൽ നിറുത്തുന്നു. ഇവ രണ്ടും തമ്മിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. എന്റെ ബുദ്ധി അവസാനിച്ചിരി ക്കുന്നു. അതുകൊണ്ടന്റെ കഷ്ടതകളുമവസാനിച്ചിരിക്കുന്നു. എല്ലാ പ്രശ്നങ്ങളുടെയും അവസാനമാണ് മോക്ഷമാർഗ്ഗം സംഭവിക്കുന്നതെല്ലാം ന്യായമാണെന്നു നിങ്ങൾ പറഞ്ഞാൽ,