________________
പ്രതാഹ വിധി (PRATAH VIDHI)
| പ്രഭാത പ്രാർത്ഥന ശ്രീ സിമന്ദർ സ്വാമിക്കെന്റെ നമസ്കാരം. * വാത്സല്യ മൂർത്തി ദാദാ ഭഗവാനെന്റെ നമസ്കാരം. (5)
ഈ മനസ്സും വാക്കും ശരീരവും വഴി ഈ ലോകത്തെ ഒരു - ജീവിയും ഒരു തരത്തിലും വേദനിക്കാതിരിക്കട്ടെ.
(5) ശുദ്ധാത്മാനുഭവമല്ലാതെ ഈ ലോകത്തിലെ ഒരു നശ്വര വസ്തുവിലും എനിക്കാഗ്രഹമില്ല.
(5) ജ്ഞാനി പുരുഷനായ ദാദാ ഭഗവാന്റെ പഞ്ചാജ്ഞകളിൽ നില നിൽക്കാൻ എനിക്ക് അനന്ത ശക്തി ലഭിക്കേണമെ. (5) സർവ്വജ്ഞനായ ജ്ഞാനീ പുരുഷൻ ദാദാ ഭഗവാന്റെ പരി പൂർണ്ണശാസ്ത്രം എനിക്കുള്ളിൽ പൂർണ്ണമായി നിറഞ്ഞ്, ഏറ്റവും ഉയർന്ന നിലയിൽ പരിപൂർണ്ണ ജ്ഞാന വീക്ഷണമായും പരിപൂർണ്ണ ജ്ഞാന ബോധമായും പരിപൂർണ്ണ ജ്ഞാന സ്വഭാവമായും എന്നിൽ പൂർണ്ണമായും പ്രകടമാകട്ടെ.
നവ കലാമോ (NAV KALAMO) (എല്ലാ മതങ്ങളുടെയും വേദങ്ങളുടെയും സാരമായ
- ഒമ്പത് ദീക്ഷാ വാക്യങ്ങൾ) 1. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ ! ഏറ്റവും നിസ്സാരമായ അള
വിൽപോലും ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതി രിക്കാനും, വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും, വേദനി പ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതിരിക്കാനും, എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമായ തരത്തിലാക്കിത്തീർക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 2. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള