Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust
Catalog link: https://jainqq.org/explore/030150/1

JAIN EDUCATION INTERNATIONAL FOR PRIVATE AND PERSONAL USE ONLY
Page #1 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് Page #2 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് - ദാദാ ഭഗവാൻ Page #3 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് എഡിറ്റർ: ഡോക്ടർ നീരുബൻ അമിൻ Page #4 -------------------------------------------------------------------------- ________________ Publisher : Mr. Ajit C. Patel on behalf of : M Mahavideh Foundation 5, Mamtapark Society B/h. Navgujarat College Usmanpura, Ahmedabad-380 014 Tel: (079) 27540408, 27543979 Email: info@dadabhagwan.org : All rights reserved Dr. Niruben Amin Trimandir, Simandhar City Ahmedabad-Kalol Highway Dist. Gandhinagar-382 421 Gujarat, India First Edition : Price : Ultimate Humanity (Leads to Universal Oneness) And Awareness of "I don't Know Anything" Rs. DTP Layout: TJK Print Art, Ahmedabad Ph: (079) 27434487 Mob: 09426062008 Email: tjk@dataone.in Printer : Mahavideh Foundation (Printing Division) Basement, Parshwanath Chambers Nr. RBI, Income Tax, Ahmedabad Tel: (079) 27542964, 27540216 Page #5 -------------------------------------------------------------------------- ________________ ത്രി മന്ത്രം നമോ അരിഗന്താനം നമോ സിദ്ധാനാം നമോ ആയാരിയാനാം നമോ ഉവ്വാസായനാം നമോ ലോ യേ സവ്വ സാഹനാം ഇസോ പഞ്ച നമക്കാരോ സവ്വ പാവാപ്പ നാഷനോ മംഗലാനാം ച സർവ്വശി | പ്രഥമം ഹവായ് മംഗളം |ഓം നമോ ഭഗവതേ വാസുദേവായ ഓം നമഃ ശിവായ ജയ് സച്ചിനാനന്ദ് (iii) Page #6 -------------------------------------------------------------------------- ________________ ഈ വിവർത്തനത്തെക്കുറിച്ച് ജ്ഞാനിപുരുഷനായ അംബാലാൽ എം പട്ടേൽ (ദാദാശ്രീ അല്ലെങ്കിൽ ദാദാ എന്ന് പൊതുവെ വിളിക്കപ്പെടുന്നു). ആത്മജ്ഞാ നത്തെക്കുറിച്ചും ലൗകികവ്യവഹാരകലയെക്കുറിച്ചുമുള്ള ശാസ്ത്ര മായ തന്റെ സത്സംഗങ്ങൾ കൃത്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ വിഷമമാണെന്ന് എപ്പോഴും പറയാറുണ്ട്. ചില അഗാധ അർത്ഥതലങ്ങൾ നഷ്ടപ്പെട്ടു പോകും. അദ്ദേഹ ത്തിന്റെ ഉപദേശങ്ങൾ ശരിയായി മനസ്സിലാക്കാൻ ഗുജറാത്തി ഭാഷ പഠിക്കേണ്ടതിന്റെ അത്യാവശ്യം അദ്ദേഹം ഊന്നിപ്പറയാ റുണ്ട്. - എങ്കിലും മറ്റുഭാഷകളിലേക്ക് തന്റെ ഉപദേശങ്ങൾ എത്തിക്കു ന്നതിന് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും തന്റെ ഉപദേശങ്ങൾ തർജ്ജിമ ചെയ്യുന്നതിന് അദ്ദേഹം അനുഗ്രഹവും അനുവാദവും നൽകിയിട്ടുണ്ട്. ജ്ഞാനിപുരുഷനായ ദാദാശ്രീയുടെ ഉപദേശങ്ങളുടെ സത്ത ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ ശ്രമ മാണ് ഇത്. സത്സംഗങ്ങളുടെ ഭാവവും സന്ദേശവും കാത്ത് സൂക്ഷി ക്കുന്നതിന് പരമാവധി ശ്രമം നടത്തപ്പെട്ടിട്ടുണ്ട്. ഇത് അദ്ദേഹ ത്തിന്റെ വാക്കുകളുടെ പദാനുപദ വിവർത്തനമല്ല. ധാരാളം ആളു കൾ ക്ഷമയോടും ശ്രദ്ധയോടുംകൂടി ഇതിനുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഞങ്ങൾ നന്ദി പറയുന്നു. - ദാദ്രശ്രീയുടെ വിശാലമായ ഉപദേശ ഖനിയുടെ ഒരു പ്രാഥമിക പരിചയം മാത്രമാണ് ഇവിടെ നൽകുന്നത്. വിവർത്തനത്തിൽ എന്തങ്കിലും തെറ്റുകുറ്റങ്ങൾ കണ്ടുമുട്ടിയാൽ അത് പരിപൂർണ്ണ മായും വിവർത്തകരുടെ പിഴവു മാത്രമാണെന്ന് ദയവായി മനസ്സി ലാക്കേണ്ടതാണ്. (iv) Page #7 -------------------------------------------------------------------------- ________________ ആമുഖം ആയിരക്കണക്കിന് തീർത്ഥാടകർ ഇന്ത്യയിലെ ബദരിനാഥി ലേക്കും കേദാർനാഥിലേക്കും തീർത്ഥയാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു മഞ്ഞുവീഴ്ചയുണ്ടായി. നൂറുകണക്കിനാളുകൾ ആ ഹിമാനിക്കടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. ഇത്തരം വാർത്ത കൾ കേൾക്കുമ്പോൾ പലരും ആശ്ചര്യപ്പെടുന്നു. “എന്തുകൊ ണ്ടാണ് ദൈവം ഇത്രയും ഭക്തിയോടെ ആരാധനക്കെത്തുന്നവ രുടെ ജീവനെടുക്കുന്നത്?” ദൈവം നീതിമാനല്ല എന്ന് പലരും പറ യും. പിതൃസ്വത്തിന്റെ ഭാഗംവെപ്പിൽ രണ്ടു സഹോദരരിൽ ഒരാൾക്ക് ഭൂരിഭാഗം സ്വത്തു കിട്ടുന്നു. മറ്റേ ആൾക്ക് ഒന്നുംതന്നെ ലഭിക്കുന്നില്ല. ഇവിടെ ബുദ്ധി ന്യായം അന്വേഷിക്കുന്നു. അവർ സുപ്രീംകോർട്ട് വരെ ഈ പ്രശ്നത്തിന്റെ പേരിൽ വഴക്കിടുവാനൊ രുങ്ങുന്നു. അവസാനം പിതൃസ്വത്തിന്റെ ഭൂരിഭാഗവും കോടതിച്ചെ ലവായി നൽകി അവർ ഒന്നുമില്ലാത്തവരായിത്തീരുന്നു. നിഷ്ക്കള ങ്കർ ജയിലിലടക്കപ്പെടുന്നു. കുറ്റവാളി സ്വതന്ത്രനാക്കപ്പെടുന്നു. എവിടെയാണ് ന്യായം? തത്വബോധമുള്ളവർ കഷ്ടപ്പെടുന്നു. തത്വ രഹിതർ സന്തോഷിക്കുന്നു. സത്യസന്ധതയില്ലാത്തവർ വലിയ വീടുകളിലും സുഖസൗകര്യങ്ങളിലും കഴിയുമ്പോൾ സത്യസന്ധർ അന്നന്നത്തെ അന്നത്തിന് കഷ്ടപ്പെടുന്നു. എവിടെയാണ് ന്യായം? ജീവിതം മുഴുവൻ ഇത്തരം സംഭവങ്ങളാണ്. ഇവിടെ ബുദ്ധി ന്യായം അന്വേഷിച്ച് അവസാനം ദുഃഖത്തിലാഴുന്നു. പൂജ്യനായ ദാദാശ്രീ അസാധാരണമായ കണ്ടുപിടിത്തം നടത്തുകയാണ് "ഈ ലോകത്ത് ഒരിക്കലും ഒരന്യായവും ഇല്ലെന്ന്.' സംഭവിച്ചതെല്ലാം നീതിയിൽനിന്നും വ്യതിചലിച്ചിട്ടില്ല. പ്രകൃതി ഒരു വ്യക്തിയോ ദൈവമോ അല്ല, അതുകൊണ്ട് ഒന്നിന്റേയും സ്വാധീനത്തിലുമല്ല. പ്രകൃതിയുടെ അർത്ഥം ശാസ്ത്രീയ സാഹചര്യത്തെളിവുകളാണ്. ഒരു പ്രവർത്തി നടക്കണമെങ്കിൽ അനേകം സാഹചര്യങ്ങൾ ഒത്തു വരണം. ആയിരക്കണക്കിന് തീർത്ഥാടകരിൽ എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തി മരിക്കുന്നു. മരിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ, അവരുടെ കണക്കുപുസ്തകത്തിൽ മരണം രേഖപ്പെടുത്തപ്പെട്ടവർ, ഹിമപാതത്തിൽ ഒന്നിച്ചു മരിക്കുന്നു. ഒരു സംഭവത്തിന് പലത Page #8 -------------------------------------------------------------------------- ________________ രവും പലതുമായ കാരണങ്ങളുമുണ്ട്. തീർക്കപ്പെടാത്ത ഒരു കണ ക്കില്ലെങ്കിൽ ഒരു കൊതുകുപോലും നിങ്ങളെ കടിക്കുകയില്ല. ശിക്ഷ പഴയ കണക്കുതീർക്കലാണ്. - അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവർ സംഭവിക്കുന്നതെന്തും ന്യായമാണെന്ന് തിരിച്ചറിയണം. സംഭവിച്ചതെല്ലാം ന്യായമാണ്. ഇതാണ് ജ്ഞാനിയുടെ സൂത്രം. ഈ വാചകത്തിന്റെ പ്രയോഗം ഒരാളുടെ ജീവിതത്തിന് ശാന്തി. നൽകും. പ്രത്യേകിച്ചും ദുർദശകളിൽ അകം സ്വസ്ഥമായിരിക്കും. ഡോ. നീരുബെൻ അമിൻ (vi) Page #9 -------------------------------------------------------------------------- ________________ ജ്ഞാനിയെക്കുറിച്ചല്പ്പം -- 1958 ജൂൺമാസത്തിലെ ഒരു വൈകുന്നേരം ഏതാണ്ട് ആറ് മണിയോടുകൂടി, അംബാലാൽ മുൽജിഭായ് പട്ടേൽ എന്നുപേരായ ഒരു ഗൃഹസ്ഥൻ, (അദ്ദേഹം ഒരു കോൺട്രാക്ടർ ആയി ജോലി നോക്കുന്നു) സൂറത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലേറ്റ്ഫോമിലെ ഒരു ബഞ്ചിലിരിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ തെക്കുഭാഗത്തുള്ള ഒരു നഗരമാണ് സൂറത്ത്. അടുത്ത നാല്പത്തെട്ടു നിമിഷംകൊണ്ട് എന്ത് സംഭവിച്ചു എന്നുള്ളത് സംഭവബഹുലമായിരുന്നു. അപ്രതീ ക്ഷിതമായി അംബലാൽ എം പട്ടേലിന് ആത്മജ്ഞാനമുദിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ അഹം പൂർണ്ണമായും അലിഞ്ഞില്ലാതാ യി. അപ്പോൾ മുതൽ അംബലാലിന്റെ ചിന്തകളിൽനിന്നും വാക്കുക ളിൽനിന്നും പ്രവൃത്തികളിൽനിന്നും അദ്ദേഹം പരിപൂർണ്ണമായും വേർപെട്ടുപോവുകയും, ജ്ഞാനമാർഗ്ഗത്തിൽ ലോകമോക്ഷത്തി നായുള്ള ഭഗവാന്റെ ജീവിക്കുന്ന ഒരു ഉപകരണം മാത്രമായി അദ്ദേഹം മാറ്റപ്പെടുകയും ചെയ്തു. ആ ഭഗവാനെ അദ്ദേഹം "ദാദാ ഭഗവാൻ' എന്നു വിളിച്ചു. “ഈ ഭഗവാൻ എന്റെ ഉള്ളിൽ പൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹത്തെ സന്ദർശിക്കുന്നവ രോടൊക്കെ അദ്ദേഹം അങ്ങനെ പറഞ്ഞു. അതിലുപരിയായി അദ്ദേഹം കൂട്ടിച്ചേർത്തു. “അതേ ഭഗവാൻ, ദാദ ഭഗവാൻ എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്ഥിതിചെയ്യുന്നു.” നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസമിതാണ്. എന്നിൽ ആ ഭഗവാൻ പരിപൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു. നിങ്ങലിലത് ഇനിയും വെളിവാ ക്കപ്പെട്ടേണ്ടിയിരിക്കുന്നു. “നമ്മളാരാണ്? ദൈവമെന്താണ്? ആരാണീ ലോകം പരിപാലിക്കുന്നത്? കർമ്മമെന്നാലെന്താണ്? എന്താണ് മോക്ഷം? തുടങ്ങി ലോകത്തിലെ ആത്മീയപ്രശ്ന ങ്ങൾക്കെല്ലാം ഉത്തരങ്ങൾ വെളിപ്പെട്ടു. അങ്ങനെ പ്രകൃതി ശ്രീ അംബാലാൽ മുൽജിഭായ് പട്ടേലിലൂടെ ലോകത്തിന് നേർക്കാഴ്ച നൽകി. അംബാൽ ബറോഡ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമായ തരാശാലിയിൽ ജനിച്ച് മദ്ധ്യഗുജറാത്തിലെ ഭ്രദനിലാണ് വളർന്നത്. ഒരു കോൺട്രക്ടറും ഹീരാബ എന്ന സ്ത്രീയുടെ ഭർത്താവും ആയിരുന്നെങ്കിലും കുടുംബത്തിലും പുറമെയും അദ്ദേഹത്തിന്റെ ജീവിതം ആത്മജ്ഞാനത്തിനുമുമ്പും ഏവർക്കും മാതൃകയാക്കാവു (vii) Page #10 -------------------------------------------------------------------------- ________________ ന്നതായിരുന്നു. ആത്മജ്ഞാനത്തിനുശേഷം ജ്ഞാൻ എന്ന അവ സ്ഥയിൽ അദ്ദേഹത്തിന്റെ ശരീരം ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആയി വർത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ “മതത്തിൽ ഒരു വ്യവ സായവും പാടില്ല, എന്നാൽ വ്യവസായത്തിൽ മതം വേണം' എന്ന തത്വമനുസരിച്ച് ജീവിച്ചു. മാത്രമല്ല; സ്വന്തം ആവശ്യത്തിന് അദ്ദേഹം ആരിൽനിന്നും ഒരു പണവും സ്വീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ബിസിനസ്സിൽനിന്നുള്ള ലാഭം അദ്ദേഹം ഭക്തരെ ഇന്ത്യയിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് തീർത്ഥയാത്രകൾ കൊണ്ടു പോകുന്നതിനായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ "അക്രമവിജ്ഞാനം' എന്ന പുതുമ യുള്ളതും നേരിട്ടുള്ളതും ക്രമരഹിതവുമായ ഒരു മോക്ഷമാർഗ്ഗപ് ദ്ധതിക്ക് അടിസ്ഥാനമായിത്തീർന്നു. അദ്ദേഹത്തിന്റെ ദിവ്യവും നവീനവുമായി ശാസ്ത്രീയപരീക്ഷണമായ "ജ്ഞാനിവിധി'യിലൂടെ അദ്ദേഹം രണ്ടുമണിക്കൂർകൊണ്ട് മറ്റുള്ളവർക്ക് ജ്ഞാനം നൽകി. ആയിരക്കണക്കിനാളുകൾ ഈ പ്രക്രിയയിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ആയിരക്കണക്കിനാളുകൾ ഇപ്പോഴും അദ്ദേഹ ത്തിന്റെ അനുഗ്രഹം നേടിക്കൊണ്ടുമിരിക്കുന്നു. അദ്ദേഹമിതിനെ അക്രമവിജ്ഞനം (ക്രമരഹിത ശാസ്ത്രം ) എന്നു വിളിച്ചു. "അകമ പാത' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പടിപടിയായി പുരോഗ മിക്കുന്ന ഒരു മാർഗ്ഗമല്ല എന്നതാണ്. കോണിപ്പടി കയറുന്നതിനുപ കരം ലിഫ്റ്റ് ഉപയോഗിക്കുന്നതിനോടാണ് ഈ മാർഗ്ഗത്തെ താര തമ്യം ചെയ്തിരിക്കുന്നത്. ആത്മീയപുരോഗതി ഘട്ടം ഘട്ടമായി സംഭവിക്കുന്ന പരമ്പരാഗത പാതയെയാണ് "ക്രമപാത'യായി ഇവിടെ കണക്കാക്കുന്നത്. ആത്മീയാനന്ദത്തിലെത്തിച്ചേരാനുള്ള നേരിട്ടുള്ള എളുപ്പമാർഗ്ഗമായി "അകമപാത' ഇപ്പോൾ അറിയപ്പെടു ന്നു. (മലയാളത്തിൽ "അക്രമം' എന്ന വാക്കിന് ഉപയോഗിക്കപ്പെ ടുന്ന അർത്ഥവുമായി യാതൊരു ബന്ധവും ദാദാശ്രീ ഉപയോഗി ക്കുന്ന പദത്തിനില്ല). - ആരാണ് ദാദാ ഭഗവാൻ മറ്റുള്ളവർക്ക് “ദാദാ ഭഗവാനെ'ക്കുറിച്ച് വിവരിച്ചുകൊടുക്കു മ്പോൾ അദ്ദേഹം പറയാറുണ്ട്. “നിങ്ങൾ നിങ്ങളുടെ മുന്നിൽ കാണുന്നത് "ദാദാ ഭഗവാന'ല്ല. (viii) Page #11 -------------------------------------------------------------------------- ________________ നിങ്ങൾ കാണുന്നത് എ. എം. പട്ടേലിനെയാണ്. ഞാനൊരു ജ്ഞാനിപുരുഷനാണ്. എന്റെ ഉള്ളിൽ വെളിവാക്കപ്പെട്ടിരി ക്കുന്ന ഭഗവാനാണ് "ദാദാ ഭഗവാൻ.' അകത്തുള്ള ഭഗവാനാണ് അദ്ദേഹം. നിങ്ങളുടെ ഉള്ളിലും എല്ലാവരുടെ ഉള്ളിലും അദ്ദേഹ മുണ്ട്. നിങ്ങളിൽ അദ്ദേഹം ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ എന്നിൽ അദ്ദേഹം പൂർണ്ണമായും വെളിപ്പെട്ടിരിക്കുന്നു. ഞാൻ സ്വയം ഒരു ഭഗവാനല്ല. എന്റെ ഉള്ളിലുള്ള ദാദാ ഭഗവാനെ ഞാൻ വണങ്ങുന്നു. ആത്മസാക്ഷാത്ക്കാരം (അത്മജ്ഞാനം) എന്തെന്നറിയാൻ സഹായിക്കുന്ന ഇപ്പോഴുളള ഉപാധി ഞാൻ സ്വയം എന്റെ സിദ്ധികൾ കുറച്ചുപേർക്ക് നൽകുകയാ ണ്. ഞാൻ വിട പറഞ്ഞാലും ഇതൊക്കെ ആവശ്യമായി വരില്ലേ? ഭാവിതലമുറകൾക്ക് ഈ മാർഗ്ഗം ആവശ്യമുണ്ട്; ഇല്ലേ? ദാദാശ്രീ നൽകുന്നതിനും സഹവർത്തിത്വത്തോടെ യുള്ള ലൗകികജീവിതരീതികൾ ഉപദേശിക്കുന്നതിനുമായി നഗര ങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും സഞ്ചരിക്കാറുണ്ട്. 1987 അവ സാനം അന്ത്യദിവസങ്ങളിൽ അദ്ദേഹം ഡോ. നീരുബെൻ അമീനെ ഈ സിദ്ധികൾ നൽകി തന്റെ പ്രവൃത്തികൾ തുടരാൻ അനുഗ ഹിച്ചു. അത്മജ്ഞാനം 1988 ജനുവരി 2 പരമപൂജ്യനായ ദാദാശ്രീ നശ്വരദേഹം ഉപേ ക്ഷിച്ചതിനുശേഷം നീരൂബെൻ ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമ ങ്ങളിലും സഞ്ചരിച്ചുകൊണ്ടും, യുഎസ്എ, കാനഡ, യുകെ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. അക്രമവിജ്ഞാനത്തിൽ ദാദാശ്രീയുടെ പ്രതിനിധിയാണ് അവർ. ആധുനിക ലോകത്തിന് യോജിച്ച ലളി തവും നേർരീതിയുമായ ആത്മജ്ഞാനമാർഗ്ഗമായ "അക്രമ വി ജ്ഞാനം പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായിത്തീർന്നിട്ടുണ്ട് ആയിരക്കണക്കിന് ആത്മീയന്വേഷകർ നിത്യജീവിത ലൗകികകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ശുദ്ധാത്മാനു ഭവത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിത്യജീവിതവൃത്തികളി മുഴുകിക്കൊണ്ടിരിക്കെ തന്നെ, ഈ ലോകത്തു വെച്ച് ഇപ്പോൾതന്നെ അവർ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവർ. (ix) Page #12 -------------------------------------------------------------------------- ________________ വേദങ്ങളിലെ ശക്തമായ വാക്കുകൾ അന്വേഷകരെ മോക്ഷാ ലുക്കളാക്കുകയും അങ്ങനെ അവർ ഈ പാതയിലെ പ്രതിനിധിക ളാവുകയും ചെയ്യുന്നു. എല്ലാ അന്വേഷകരുടെയും അന്തിമ ലക്ഷ്യം ആത്മാവിനെക്കുറിച്ചുള്ള അറിവാണ്. ആത്മാവിനെ അറിയാതെ മോക്ഷമില്ല. ഈ ആത്മജ്ഞാനം പുസ്തകങ്ങളിൽ നിലനിൽക്കു ന്നില്ല. അത് ജ്ഞാനിയുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഒരു ജ്ഞാനിയെ കണ്ടുമുട്ടാതെ ആത്മജ്ഞാനം നേടാൻ സാദ്ധ്യമല്ല. അക്രമവിജ്ഞാനമെന്ന ശാസ്ത്രീയ രീതിയി ലൂടെ ഇന്നും ആത്മജ്ഞാനം നേടാനാവും. പക്ഷെ ജ്ഞാനിയെ കണ്ടുമുട്ടുകയും വേണം. കത്തുന്ന മെഴുകുതിരിക്കുമാത്രം മറ്റൊ ന്നിനെ കത്തിക്കാനാവൂ! Page #13 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പ്രപഞ്ചവിശാലത വാക്കുകൾക്കതീതമാണ് പ്രപഞ്ചം വേദങ്ങളിൽ വിവരിച്ചിരിക്കുന്നതിലുമേറെ വിശാലമാ ണ്. വേദങ്ങൾ പ്രപഞ്ചത്തിന്റെ ഒരംശത്തെക്കുറിച്ചു മാത്രമേ പറയു ന്നുള്ളു. എന്നാൽ വാസ്തവത്തിൽ അത് അവർണ്ണനീയവും അനിർവ്വചനീയവുമാണ്. വാക്കുകൾക്ക് വിവരിക്കാനാവാത്തതാ ണെങ്കിൽ പിന്നെ അത് വാസ്തവത്തിൽ എന്താണെന്ന് ഒരാൾക്ക് എങ്ങനെയാണ് മനസ്സിലാവുക? അങ്ങനെയാണ് ഈ പ്രപഞ്ച ത്തിന്റെ വിശാലത. എന്റെ കാഴ്ചാകേന്ദ്രത്തിൽനിന്നും ഞാന തിന്റെ വിശാലത കാണുന്നു. അത് നിങ്ങൾക്കു പറഞ്ഞുതരാൻ എനിക്കു കഴിയും. പ്രകൃതി എപ്പോഴും നീതിപൂർണ്ണമാണ് - പ്രകൃതി എപ്പോഴും നീതിപൂർണ്ണമാണ്. ഒരു നിമിഷത്തിന്റെ ഒരംശത്തിൽപോലും അത് അന്യായമായിരുന്നിട്ടില്ല. നീതിന്യായ ക്കോടതികളിൽ നിലനിൽക്കുന്ന നിയമം ചിലപ്പോൾ അന്യായമാ യേക്കാം. എന്നാൽ പ്രകൃതിനിയമം എപ്പോഴും കൃത്യമാണ്. എന്താണ് പ്രകൃതിനിയമത്തിന്റെ സ്വഭാവം? പ്രകൃതിനിയമത്തിൽ, ഇന്നേവരെ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത ഒരാൾ, സത്യസന്ധ നായ ഒരാൾ, ഇന്ന് കളവ് ചെയ്യാനിട വന്നാൽ, ഉടനെ പിടിക്കപ്പെ ടുന്നു. എന്നാൽ സത്യസന്ധനല്ലാത്ത ഒരാൾ കുറ്റകൃത്യം ചെയ്താൽ പ്രകൃതി അയാളെ ഒഴിവാക്കും. അയാൾ സ്വതന്ത് നാകും. Page #14 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പ്രകൃതി നല്ലവന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ആഗ്രഹി ക്കുന്നു. അതുകൊണ്ട് അയാളുടെ തെറ്റായ പ്രവർത്തി. കൾക്കൊന്നും അത് സഹായം നൽകുന്നില്ല. എങ്കിലും പ്രകൃതി തെറ്റുകാരനെ സഹായിച്ചുകൊണ്ടിരുന്നാലും ഒരു പ്രത്യേക ഘട്ട ത്തിൽ അയാളെ പരിപൂർണ്ണമായും തകർത്തുകളയും. പിന്നീടൊരി ക്കലും അയാൾ ഉയരുകയില്ല. അതിനു പകരം അയാൾ സ്വയം നര കത്തെ കാണും. പ്രകൃതി എപ്പോഴും നീതി നടപ്പാക്കിയിട്ടുണ്ട്. ഒരു നിമിഷം പോലും ഒരിക്കലും അത് അന്യായം കാണിച്ചിട്ടില്ല. - പ്രകൃതിയുടെ നിയമം നിങ്ങൾ സ്വീകരിക്കുകയും, "സംഭവിച്ച തെല്ലാം ന്യായമാണെന്ന് മനസ്സിലാക്കുകയും ചെയ്താൽ നിങ്ങൾക്കു മോഷം പ്രാപിക്കും. പ്രകൃതിയുടെ ന്യായത്തെ നിങ്ങൾ ചോദ്യം ചെയ്താൽ നിങ്ങൾ പ്രശ്നങ്ങളും കഷ്ടതകളും ക്ഷണിച്ചു വരുത്തുകയായിരിക്കും. പ്രകൃതി എപ്പോഴും ന്യായം പ്രവർത്തിക്കുന്നു എന്നു വിശ്വസിക്കുന്നതാണ് ജ്ഞാനം. കാര്യ ങ്ങൾ അവയുടെ യാഥാർത്ഥ്യത്തിൽ തിരിച്ചറിയുന്നത് ജ്ഞാനം തന്നെയാണ്. കാര്യങ്ങൾ അവയുടെ യഥാർത്ഥരൂപത്തിൽ അറിയാ തിരിക്കുന്നതാണ് അജ്ഞാനം. ഒരാൾ മറ്റൊരാളുടെ വീടിനു തീവെച്ചാൽ ആളുകളത് അന്യായ മായി കരുതും. വാസ്തവത്തിൽ അത് ന്യായം തന്നെയാണ്. കുറ്റ ത്തിന് ഉത്തരവാദിയായ ആളെ കുറ്റത്തിന് ഇരയായ വ്യക്തി കുറ്റ പ്പെടുത്തുകയും ശപിക്കുകയും ചെയ്യുമ്പോൾ അന്യായത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇരയായ ആൾ തന്നെയാണ്. കാരണം അയാൾ ന്യായത്തെ അന്യായമെന്ന് കുറ്റ് പ്പെടുത്തുന്നു. ആ സമയം ഒരാൾ ചോദിക്കുന്നു. “ദൈവമേ, ഇയാൾ ഈ വീടു കത്തിച്ചു. ഇത് ന്യായമോ അന്യായമോ? ഭഗവാന്റെ ഉത്തരമിതാണ്. “അത് ന്യായമാണ്. വീടിന്റെ കത്തലാണ് ന്യായം.” അപ്പോൾ ഇരയായ ആൾ തീവമായി പ്രതികരിക്കുന്നു. അയാളുടെ ഭാഗത്തുനിന്നുമുള്ള ഈ അന്യായത്തിനെതിരെ പ്രകൃതി വീണ്ടും ന്യായം പ്രവർത്തിക്കാൻ ക്ഷണിക്കപ്പെടും. കാരണം അയാൾ ന്യായത്തെ അന്യായമെന്ന് വിളിക്കുന്നു. സംഭവിച്ചതെല്ലാം ന്യായ മാണ്. ഈ ലോകത്തിൽ ന്യായമന്വേഷിക്കരുത്. യുദ്ധങ്ങളും സംഘർഷങ്ങളും ആഭ്യന്തരകലഹങ്ങളും ഈ ലോകത്തുണ്ടാകു ന്നത് ആളുകൾ ന്യായമന്വേഷിച്ചിറങ്ങുന്നതുകൊണ്ടാണ്. ലോകം Page #15 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പൂർണ്ണമായും ന്യായത്തിന്റെ രൂപത്തിലാണ്. അതിനകത്ത് നിങ്ങ ളുടെ സ്വന്തം ന്യായമന്വേഷിക്കുന്നത് വ്യർത്ഥമാണ്. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ന്യായം തന്നെയാണ്. ന്യായാന്വേ ഷികളായ ജനങ്ങൾ കോടതികളും നിയമങ്ങളുമുണ്ടാക്കി. അവ യിൽനിന്നും നിയമം കണ്ടെത്താമെന്നു കരുതുന്നത് വിഡ്ഢിത്ത മാണ്. ഒരാൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വെറുതെ നിരീക്ഷിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. അത് ന്യായമാണ്. ലോകന്യായവും പ്രകൃതിയുടെ ന്യായവും വ്യത്യസ്തമാണ്. ന്യായവും അന്യായവും നമ്മുടെ പൂർവ്വജന്മകർമ്മങ്ങളുടെ ഫലങ്ങ് ളാണ്. എന്നാൽ ജനങ്ങൾ പൂർവ്വജന്മകർമ്മഫലങ്ങളോട് തങ്ങ ളുടെ ന്യായബോധം ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. അതിന്റെ ഫല മായി അവർ കോടതികളിൽ അവസാനിക്കുന്നു. നിങ്ങളൊരാളെ പരിഹസിച്ചു. അതിനുപകരമായി അയാൾ നിങ്ങളെ ദേഷ്യത്തിൽ പലവട്ടം പരിഹസിക്കുന്നു. നിങ്ങളത് അന്യായമായി കണക്കാക്കി യേക്കാം. എന്നാൽ നിങ്ങളത് പൂർവ്വജന്മകർമ്മത്തിന്റെ കണക്കു തീർക്കലായി കണക്കാക്കണം. നിങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ പിതാവിന് പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ, അവസരമുണ്ടായാൽ നിങ്ങൾ ആ പണം സുഹൃത്തിൽ നിന്നും തിരിച്ചുവാങ്ങാൻ ശ്രമിക്കില്ലേ? നിങ്ങളുടെ സുഹൃത്ത് അത് ന്യായരഹിതമായിക്കരുതിയേക്കാം. എന്നാൽ ഇപ്രകാരമാണ് പ്രകൃതിയുടെ നിയമം പ്രവർത്തിക്കുന്നത്. പ്രകൃതി ഒരു പഴയ കണക്കുതീർക്കുന്നതിന് എല്ലാ തെളിവുകളേയും ഒരുമി ച്ചുകൊണ്ടുവരുന്നു. - ഒരു സ്ത്രീ അവളുടെ ഭർത്താവിനെതിരെ പ്രവർത്തിച്ചുകൊ ണ്ടിരുന്നാൽ, അതും പ്രകൃതിയുടെ ന്യായമാണ്. സ്ത്രീ സ്വയം ചീത്തയാണ്. എന്നാൽ അവൾ കരുതുന്നത് തന്റെ ഭർത്താവാണ് ചീത്ത എന്നാണ്. എന്തുതന്നെയായിരുന്നാലും മുഴുവൻ സാഹച ര്യവും പ്രകൃതിയുടെ ന്യായമാണ്. ദാദാശ്രീഃ നിങ്ങളെന്റെയടുത്ത് ഒരു പരാതിയുമായി വരുന്നു. ഞാനത് ശ്രദ്ധിക്കുന്നില്ല. എന്താണതിനു കാരണം? ചോദ്യകർത്താവ്: ഇപ്പോൾ എനിക്കു മനസ്സിലാവുന്നു, അതാണ് ന്യായമെന്ന്. Page #16 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പ്രകൃതി ഇഴകൾ വേർപ്പെടുത്തുന്നു. “തെറ്റ് കഷ്ടപ്പെടുന്നവന്റേതാണ്, ” “സംഘർഷം ഒഴിവാക്കുക, ” “എവിടെയും സാഹചര്യത്തിനൊത്തു പോവുക, ” “സംഭവിച്ച തെല്ലാം ന്യായമാണ്.” ഇതെല്ലാം എന്റെ അത്ഭുതകരമായ കണ്ടുപി ടുത്തങ്ങളാണ്. - പ്രകൃതിനിയമമനുസരിച്ച് കാര്യങ്ങൾ അവ നെയ്തുണ്ടാക്കിയ പോലെതന്നെ അഴിച്ചെടുക്കപ്പെടുന്നു. അന്യായം കൊണ്ടാണ് അവ നെയ്തിരിക്കുന്നതെങ്കിൽ അന്യായത്താൽ തന്നെ അവ അഴിക്കപ്പെ ടുകയും ചെയ്യും. നെയ്തത് ന്യായംകൊണ്ടാണെങ്കിൽ അഴിക്കപ്പെ ടുന്നതും ന്യായത്താലായിരിക്കും. ഇങ്ങനെയാണ് സംഭവങ്ങൾ ചുരുളഴിയുന്നത്. എന്നാൽ ജനങ്ങൾ അവയിൽ ന്യായമന്വേഷിക്കു ന്നു. നീതിന്യായകോടതികളില്ലാത്ത ന്യായം നിങ്ങളെന്തിനാണ് അന്വേഷിക്കുന്നത്? അത് അന്യായംകൊണ്ട് നെയ്ത്ത് നിങ്ങൾ തന്നെയാണ്. അപ്പോൾ പിന്നെ അവ അഴിയുമ്പോൾ നിങ്ങൾക്കെ ങ്ങനെ ന്യായം കണ്ടെത്താനാവും? നിങ്ങൾ ഗുണിക്കാനുപയോ ഗിച്ച സംഖ്യകൊണ്ട് ഹരിച്ചാലേ നിങ്ങൾക്ക് ആദ്യത്തെ സംഖ്യ കിട്ടു. നിങ്ങൾ നെയ്തതോക്കെ കെട്ടുപിണഞ്ഞാവും കിടക്കുന്നത്. എന്നാൽ ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലായാൽ, നിങ്ങൾക്ക് എളുപ്പം കെട്ടുകൾ അഴിക്കാം. ചോദ്യകർത്താവ്: അതെ, അങ്ങയുടെ വാക്കുകൾ മനസ്സിലാ ക്കിയാൽ ഒരാൾക്ക് തീർച്ചയായും കഷ്ടപ്പാടുകളിൾ ആശ്വാസമു ണ്ടാകും. അയാളുടെ ജോലി പൂർണ്ണമാകും. ദാദാശ്രീ: അതെ. സ്വന്തം ഗുണത്തിന് കൂടുതൽ സാമർത്ഥ്യം കാണിക്കാതിരിക്കുന്നേടത്തോളം അയാളുടെ ജോലി പൂർണ്ണ മാവും. -- ചോദ്യകർത്താവ്: "സംഭവിച്ചതെല്ലാം ന്യായമാണ്,' "തെറ്റ് കഷ്ടപ്പെടുന്നവന്റേതുതന്നെയാണ് ഈ രണ്ടു വാചകങ്ങളും ഞാൻ നിത്യജീവിതത്തിൽ സ്വീകരിച്ചിട്ടുണ്ട്. ദാദാശീ: ന്യായമന്വേഷിക്കരുത്. ഇത് ജീവിതത്തിൽ പകർത്തി ക്കൊണ്ടിരുന്നാൽ എല്ലാം ശരിയായിത്തീരും. ഒരാൾ ന്യായമന്വേഷി ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. Page #17 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് ഘാതകൻ നിഷ്ക്കളങ്കനാവുന്നത് അയാളുടെ പൂർവ്വകർമ്മപുണ്യം കൊണ്ടാണ് ചോദ്യകർത്താവ്: ഒരാൾ മറ്റൊരാളെ കൊലചെയ്താൽ അത് ന്യായമായി കാണാമോ? ദാദാശ്രീ: ന്യായത്തിന് പുറത്ത് ഒന്നും സംഭവിക്കുന്നില്ല. ദൈവ ത്തിന്റെ കണക്കിൽ അത് ന്യായമാണ്. മനുഷ്യരുടെ നിയമങ്ങളനു സരിച്ചല്ല. മനുഷ്യൻ കൊലയാളിയെ കുറ്റപ്പെടുത്തും. എന്നാല ദൈവത്തിന്റെ ഭാഷയിൽ കൊലക്ക് ഇരയായവനാണ് തെറ്റുകാരൻ. അയാളുടെ പാപകർമ്മങ്ങൾ പാകമാകുമ്പോൾ ഘാതകനും പിടി ക്കപ്പെടും. ചോദ്യകർത്താവ്: ഒരു കൊലപാതകി തെറ്റുചെയ്യാത്തവ നെന്ന് കണക്കാക്കപ്പെട്ട് വെറുതെ വിടപ്പെടുന്നുവെങ്കിൽ, അത് പൂർവ്വകർമ്മങ്ങളുടെ പ്രതിഫലമായിട്ടാണോ, അതോ അയാളുടെ പൂർവ്വജന്മപുണ്യഫലമായോ? - ദാദാശ്രീഃ പുണ്യവും പൂർവ്വകർമ്മത്തിന്റെ പ്രതിഫലവും ഒന്നു തന്നെയാണ്. അയാളുടെ പുണ്യംകൊണ്ടാണ് അയാൾ സ്വതന്ത് നായത്. ഒരു നിഷ്കളങ്കൻ തടവിലാക്കപ്പെടുന്നത് അയാളുടെ പാപ കർമ്മങ്ങൾ മൂലമാണ്. ഒരാൾക്ക് ഇതിൽനിന്ന് രക്ഷപ്പെടാനാവില്ല. - മനുഷ്യനിയമത്തിനുകീഴെ അന്യായങ്ങൾ സംഭവിക്കാം. എന്നാൽ പ്രകൃതിയിൽ ഒരിക്കലും സംഭവിക്കുകയില്ല. പ്രകൃതി ഒരി ക്കലും ന്യായത്തിന്റെ പരിധിക്കു പുറത്തു കടക്കുന്നില്ല. അത് ഒന്നോ രണ്ടോ കൊടുങ്കാറ്റുകളുമായി വന്നാലും, അത് ന്യായ ത്തിന്റെ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ചോദ്യകർത്താവ്: നമുക്കുചുറ്റും സംഭവിക്കുന്ന എല്ലാ നാശ ങ്ങളും നമുക്ക് ഗുണകരമാണോ? ദാദ്രശ്രീ: എങ്ങനെയാണ് നശീകരണം ഗുണകരമാവുക? നാശം അതിന്റേതായ രീതിയിലാണ്. പ്രകൃതി നശിപ്പിക്കുന്നതും നിലനിർത്തുന്നതും കൃത്യമായാണ്. പ്രകൃതി എല്ലാം നിയന്ത്രിക്കു ന്നു. എന്നാൽ മനുഷ്യൻ തന്റെ സ്വാർത്ഥതകൊണ്ട് ആക്ഷേപങ്ങൾ പറയുന്നു. ഒരു കർഷകന്റെ വിള ചീത്ത കാലാവസ്ഥകൊണ്ട് നശി ച്ചുപോയിരിക്കാം. അതേസമയം മറ്റൊരാളുടെ വിള നശിക്കാതെ Page #18 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് നിൽക്കുന്നു. അതുകൊണ്ട് അയാൾ അതിൽനിന്നും നേട്ടമുണ്ടായി എന്നു കരുതുന്നു. ചോദ്യകർത്താവ്: അങ്ങ് പറയുന്നു, പ്രകൃതി എപ്പോഴും ന്യായം പ്രവർത്തിക്കുന്നുവെന്ന്. പിന്നെ എന്തുകൊണ്ടാണ് ഇത യേറെ പ്രകൃതി ദുരന്തങ്ങൾ? എന്തുകൊണ്ടാണ് ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളുമുണ്ടാകുന്നത്? 6 ദാദാശ്രീഃ പ്രകൃതി എപ്പോഴും ന്യായമാണ് നടത്തുന്നത്. വിള പാകമാകുന്നതിന് മഴ പെയ്യുന്നു. ഭൂകമ്പങ്ങൾപോലും പ്രകൃതിന്യാ യത്തിന്റെ പ്രവർത്തനമാണ്. ചോദ്യകർത്താവ്: അതെങ്ങനെയാണ്? ദാദാശ്രീഃ പ്രകൃതി കുറ്റക്കാരെ മാത്രമെ പിടികൂടുന്നുള്ളു. ഈ സംഭവങ്ങളൊക്കെ കുറ്റക്കാരെ പിടികൂടാൻ സഹായിക്കുന്നു. പ്രകൃ തിയുടെ ന്യായം ഈ ലോകത്തിൽ ഒരിക്കലും തടസ്സപ്പെട്ടിട്ടില്ല. പ്രകൃതിന്യായത്തിനു പുറത്ത് ഒന്നും പ്രവർത്തിക്കുന്നില്ല, ഒരുനിമി ഷംപോലും. ലോകത്തിന് സർപ്പങ്ങളും കള്ളന്മാരും ആവശ്യമാണ് ജനങ്ങൾ എന്നോട് ചോദിക്കുന്നു, എന്തുകൊണ്ടാണ് ലോക ത്തിൽ കള്ളന്മാരും പോക്കറ്റടിക്കാരുമെന്ന്? എന്തുകൊണ്ട് ദൈവമ വർക്ക് ജന്മമനുവദിച്ചത്? ഞാനവരോട് ചോദിക്കുന്നു, അവരില്ലെ ങ്കിൽ പിന്നെ ആരാണ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയെന്ന്. ദൈവത്തിന് സ്വയം അതിനായി വരാനൊക്കുമോ? ആരാണ് അവി ഹിതമാർഗ്ഗത്തിൽ സമ്പാദിച്ച് അവരുടെ പണം പിടിച്ചെടുക്കുക? ഈ പാവം കള്ളന്മാർ വെറും നിമിത്തങ്ങൾ മാത്രമാണ്. അവർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ചോദ്യകർത്താവ്: ചിലരുടെ കഠിനമായി കഷ്ടപ്പെട്ടു നേടിയ പണവും കട്ടെടുക്കപ്പെടുന്നു. ദാദാശ്രീഃ കഠിനമായി കഷ്ടപ്പെട്ടുനേടിയ പണം ഈ ജന്മത്തി ലേയാണ്. പക്ഷേ കഴിഞ്ഞജന്മങ്ങളിലെ കണക്കുകളും ബാക്കിയു ണ്ട്. അയാൾക്ക് കണക്കുകൾ തീർക്കാൻ ബാക്കി കിടക്കുന്നു. അത്തരം കണക്കുകൾ ബാക്കിയില്ലെങ്കിൽ ഒന്നുംതന്നെ അയാ ളിൽനിന്നും എടുക്കാൻ കഴിയില്ല. ആർക്കും ഒന്നുംതന്നെ എടുത്തു Page #19 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് കൊണ്ടുപോവാനുള്ള ശക്തിയില്ല. അങ്ങനെ കൊണ്ടുപോയിട്ടു ണ്ടെങ്കിൽ അത് മുൻജന്മത്തിലെ കണക്കാണ്. ആർക്കെങ്കിലും ദോഷം ചെയ്യാൻ കഴിയുന്ന ആരും ഈ ലോകത്ത് ജനിച്ചിട്ടില്ല. പ്രകൃതി ഇതിനെ കൃത്യമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നിങ്ങ ളൊരു പാമ്പിൻ കൂട്ടിലായാൽപോലും പൂർവ്വജന്മക്കണക്ക് ബാക്കി യില്ലെങ്കിൽ ഒരു പാമ്പുപോലും നിങ്ങളെ സ്പർശിക്കുകയില്ല. ഈ ലോകം മുഴുവനും കണക്കുകളാണ്. ലോകം സുന്ദരമാണ്; ന്യായ പൂർണ്ണവും. ജനങ്ങൾക്ക് അത് മനസ്സിലാകുന്നില്ല. ഫലങ്ങളിൽനിന്നും കാരണം നിശ്ചയിക്കാം -- ഇതെല്ലാം ഫലങ്ങളാണ്. ഒരു പരീക്ഷയിലെ ഫലങ്ങൾപോലെ തന്നെ. നിങ്ങൾ കണക്കിൽ 95 ശതമാനം മാർക്കും ഇംഗ്ലീഷിൽ 25 ശതമാനം മാർക്കും വാങ്ങിയാൽ, ആ ഫലം നോക്കി നിങ്ങൾക്ക് മനസ്സിലാക്കാനാവില്ല. എവിടെയൊക്കെയാണ് പിഴവുകൾ പറ്റിയ തെന്ന്? അതുപോലെ ജീവിതത്തിലും കാര്യങ്ങളുടെ ഫലം നോക്കി എവിടെയൊക്കെയാണ് തെറ്റ് പറ്റിയതെന്ന് നിങ്ങൾക്ക് മന സ്സിലാക്കാനാവുന്നു. അതിനുള്ള കാരണങ്ങളും മനസ്സിലാവുന്നു. ഫലങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ കഴിഞ്ഞകാല കാരണങ്ങളാ ണ്. ഒരുമിച്ചുവരുന്ന എല്ലാ സംഭവങ്ങളും ഫലങ്ങളാണ്. ആ ഫല ങ്ങളുടെ അടിസ്ഥാനത്തിൽ അതിനു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താം. എല്ലാ ദിവസവും ധാരാളം ആളുകൾ നടന്നുപോകുന്ന ഒരു വഴിയരികിൽ ഒരു മുള്ളുമുന മുകളിലേക്കായി കിടക്കുന്നു. ധാരാളം കാൽനടയാത്രക്കാർ ഈ വഴി പോകുന്നു. എന്നാൽ മുള്ള് അവരെ യൊന്നും വേദനിപ്പിക്കുന്നില്ല. ഒരു ദിവസം, നിങ്ങൾ, ആരോ “കള്ളൻ' എന്ന് ഒച്ചയിടുന്നത് കേൾക്കുന്നു. നിങ്ങൾ ചെരുപ്പ് ധരി ച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്നു കാണാൻ നിങ്ങൾ പുറ ത്തേക്കോടുകയും ആകസ്മികമായി മുട്ടിനു മുകളിൽ കാലുവെ ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തീർക്കപ്പെടാത്ത കണക്കുകൊണ്ടാണ് സംഭവിക്കുന്നത്. ഇത് വ്യവസ്ഥിതിയാണ്. (ശാസ്ത്രീയ സാഹചര്യത്തെളിവുകൾ). അത് എല്ലാ തെളിവുകളേ യും, ഈ സംഭവം ഉണ്ടാകുന്നതിനുവേണ്ടി ഒന്നിച്ചുകൊണ്ടുവ രുന്നു. Page #20 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പ്രകൃതിന്യായത്തിന്റെ നിയമങ്ങൾ ബോംബെ നഗരത്തിൽവെച്ച് നിങ്ങളുടെ വാച്ച് നഷ്ടപ്പെട്ടു. അത് തിരിച്ചുകിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ നിങ്ങൾ വീട്ടി ലേക്ക് മടങ്ങുന്നു. എങ്കിലും രണ്ടു ദിവസത്തിനുശേഷം നിങ്ങൾക്കു നഷ്ടപ്പെട്ട ഒരു വാച്ചിനെക്കുറിച്ച് പ്രതത്തിൽ ഒരു പരസ്യം കാണു ന്നു. പരസ്യം പറയുന്നു. വാച്ചിന്റെ അവകാശി തെളിവുമായി വന്ന് പ്രതപ്പരസ്യത്തിന്റെ ചെലവു നൽകിയാൽ വാച്ച് കൊണ്ടുപോകാ മെന്ന്. അങ്ങനെ പ്രകൃതിനിയമമനുസരിച്ച്, ആ വാച്ച് തിരിച്ചുകിട്ടാ നാണ് നിങ്ങളുടെ എക്കൗണ്ടിലുള്ളതെങ്കിൽ, ഒന്നിനും അത് തടസ്സ പ്പെടുത്താനാവില്ല. ഒരുനിമിഷംപോലും ഒരാൾക്കും കാര്യങ്ങൾ മാറ്റാനാവില്ല. അത്രക്കും കൃത്യമാണ് ഈ ലോകം. മനുഷ്യനിയമ ങ്ങൾ ലംഘിച്ചാൽ കോടതികൾ പിഴ വിധിക്കും. പ്രകൃതിനിയമ ങ്ങൾ ലംഘിക്കരുത്. ഇതെല്ലാം നിങ്ങൾ ഉയർത്തി വിടുന്നതാണ് - ഇതെല്ലാം നിങ്ങൾ ഉയർത്തി വിടുന്നതാണ്. എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. - ചോദ്യകർത്താവ്: അത് നമ്മുടെ സ്വന്തം പ്രവർത്തികളുടെ അനന്തരഫലങ്ങൾ ആണ്. ദാദാശീ: നിങ്ങൾക്കതിനെ അനന്തരഫലങ്ങൾ എന്നു പറയാ നാവില്ല. അതെല്ലാം നിങ്ങളുടെ സൃഷ്ടിയാണ് (projection). അതിനെ അനന്തരഫലങ്ങൾ (repercussion) എന്ന് വിളിച്ചാൽ പ്രവർത്തിയും പ്രതികരണവും തുല്യവും വിവരീതവുമായിരിക്ക ണം. ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം നൽകുകയാണ്. ഒരു ഉപമ. അത് നിങ്ങളുടെ സ്വന്തം സൃഷ്ടിയാണ് (projection). ആർക്കും അതിൽ പങ്കില്ല. അതുകൊണ്ട് നിങ്ങൾ ശ്രദ്ധാലുക്കളായി രിക്കണം. ഉത്തരവാദിത്തം മുഴുവൻ നിങ്ങളുടെ ചുമലിലാണെന്ന് തിരിച്ചറിയുകയും വേണം. ഈ ഉത്തരവാദിത്തം മനസ്സിലാക്കി യാൽ എന്തുതരം പെരുമാറ്റമാണ് നിങ്ങളിൽനിന്നും പിന്നീടുണ്ടാ വുക? ചോദ്യകർത്താവ്: നാം അതിനനുസരിച്ച് പ്രവർത്തിക്കണം. ദാദാശ്രീ: അതെ. ഒരാൾ തന്റെ ഉത്തരവാദിത്തം തിരിച്ചറിയ Page #21 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് ണം. ചിലർ പറയുന്ന ദൈവത്തെ പ്രർത്ഥിച്ചാൽ നമ്മുടെ കഷ്ടപ്പാ ടെല്ലാം പോകുമെന്ന്. എന്തസംബന്ധം! സ്വന്തം ഉത്തരവാദിത്ത ത്തിൽനിന്നും രക്ഷപ്പെടാൻ അളുകൾ ദൈവത്തിന്റെ പേര് ഉപയോ ഗിക്കുന്നു. ഇത്തരവാദിത്തം നിങ്ങളുടെതാണ്. നിങ്ങളാണ് നിങ്ങ ളുടെ പ്രവർത്തികളുടെ “പൂർണ്ണവും ഏകവുമായി ഉത്തരവാദി.' എന്തൊക്കെയാലും സൃഷ്ടി (projection) നിങ്ങളുടെതാണ്. - ഒരാൾ നിങ്ങളെ വേദനിപ്പിച്ചാൽ നിങ്ങളതു സ്വീകരിച്ച് നിങ്ങ ളുടെ എക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യണം. നിങ്ങൾ നൽകിയതിനു മാത്രമെ നിങ്ങൾ ക്രഡിറ്റ് വെക്കേണ്ടി വരൂ. പ്രകൃതിനിയമം, ഒരു കാരണവുമില്ലാതെ മറ്റൊരാളെ വേദനിപ്പിക്കുന്നതിൽനിന്നും ഒരാളെ തടയുന്നു. ഇതിനു പിന്നിലെല്ലാം കാരണങ്ങൾ ഉണ്ടായിരി ക്കണം. അതുകൊണ്ട് നിങ്ങളുടെ വഴിക്കു വരുന്നതൊക്കെ ക്രെഡിറ്റ് ചെയ്യുക. മോചനം ആഗ്രഹിക്കുന്നവർക്ക് സൂപ്പിൽ ഉപ്പ് കൂടുതലാണെങ്കിൽ അതും ന്യായമാണ്. ചോദ്യകർത്താവ്: എന്തു സംഭവിക്കുന്നതും നിരീക്ഷിച്ചുകൊ ണ്ടിരിക്കാൻ അങ്ങ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ന്യായം അന്വേഷിക്കേണ്ട ആവശ്യമെന്താണ്? ദാദാശ്രീ: ഞാൻ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ ന്യായം വിശദീകരിക്കാൻ ശ്രമിക്കുകയാണ്. എനിക്കൊരു ഗ്ലാസ്സ് വെള്ളം തരുന്ന ആളുടെ കയ്യിൽ ഒരുപക്ഷേ മണ്ണണ്ണ പറ്റിപ്പിടിച്ചിരുന്നിരി ക്കാം. ഞാൻ വെള്ളം കുടിക്കുമ്പോൾ മണ്ണെണ്ണ മണക്കുന്നു. ഞാനീ സംഭവത്തിന്റെ വെറും ദർശകനും നിരീക്ഷകനുമായി ഇരി ക്കുന്നു. ഇത് എന്തുകൊണ്ട് എനിക്കുതന്നെ സംഭവിച്ചു? എന്താണ് ഇതിനു പിന്നിലെ ന്യായം? അങ്ങനെ മുമ്പൊരിക്കലും സംഭവിച്ചി ട്ടില്ല. പിന്നെ എന്താണ് അങ്ങനെ ഇന്ന് സംഭവിക്കാൻ? ഞാൻ നിഗ മനത്തിലെത്തുന്നു. അത് എന്റെ സ്വന്തം എക്കൗണ്ട് കാരണമാണ്. അതുകൊണ്ട് ആ എക്കൗണ്ട് ഞാൻ സമചിത്തതയോടെ തീർക്കുന്നു. ഇതുതന്നെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരു ന്നാലും ഞാൻ കോലാഹലമുണ്ടാക്കാതെ വെള്ളം കുടിച്ചുകൊണ്ടി രിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഒരു അജ്ഞാനി എന്താണ് ചെയ്യുക? Page #22 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് ചോദ്യകർത്താവ്: അയാൾ വലിയ കോലാഹലവും ഒച്ചപ്പാടു മുണ്ടാക്കും. ദാദ്രശ്രീ: വീട്ടിൽ എല്ലാവരും അറിയും. എന്റെ ദൈവമേ! ഇന്ന് യജമാൻ കുടിച്ച വെള്ളത്തിൽ മണ്ണണ്ണ പെട്ടിരുന്നു! ചോദ്യകർത്താവ്: വീടു മുഴുവനും ലഹളയായിരിക്കും. ദാദാശ്രീ: അവൻ എല്ലാവരെയും ഭ്രാന്തുപിടിക്കുന്നു. അവന്റെ പാവം ഭാര്യ ചായയിൽ മധുരമിടാൻപോലും മറന്നുപോകുന്നു. ഒരാൾ മാനസിക സമ്മർദ്ദത്തിലായാൽ എന്താണ് സംഭവിക്കുക? അന്ന് അവൻ ചെയ്യുന്നതൊക്കെ അലങ്കോലമാകും. ചോദ്യകർത്താവ്: ദാദാ, ഇക്കാര്യത്തെക്കുറിച്ച് ആക്ഷേപം പറ യാതിരിക്കുന്നതാണ് യുക്തിസഹം. എന്നാൽ വെള്ളത്തിൽ മണ്ണ ണ്ണയുണ്ടായിരുന്നുവെന്ന് നാം വീട്ടുകാരോട് പറയേണ്ടതില്ലേ? അവർ ഭാവിയിൽ ശ്രദ്ധാലുക്കളാവേണ്ടതില്ലേ? ദാദാശ്രീഃ എപ്പോഴാണ് നിങ്ങൾക്കത് അവരോട് പറയാൻ കഴി യുക? നിങ്ങൾ ചായയും പാനീയങ്ങളുമൊക്കെ കഴിച്ചതിനുശേഷം - എല്ലാവരും രസമായിരിക്കുമ്പോൾ നിങ്ങൾക്കതു പറയാം. ഹൃദയ ലാഘവത്തോടെ നിങ്ങൾക്കത് പറയാന് കഴിയുമ്പോഴാണ് പറയേ ണ്ടത്. എല്ലാവരും നർമ്മരസത്തിലിരിക്കുമ്പോൾ അത് പറയുക. - ചോദ്യകർത്താവ്: മറ്റൊരു രീതിയിൽ പറഞ്ഞാൽ മറ്റേ ആൾക്ക് വേദനയുണ്ടാക്കാതെ രീതിയിലാണ് നാമത് പറയേണ്ടത്. അല്ലേ? ദാദാ ശീ: അതെ. അ ങ്ങ നെ യാ വു മ്പോൾ അത് അയാൾക്കൊരു സഹായമാവും. ആ സന്ദർഭത്തെ കൈകാര്യം ചെയ്യാനുള്ള മാതൃകാരീതി നിശ്ശബ്ദമായിരിക്കുക എന്നതാണ്. അതിലും നന്നായി മറ്റൊന്നുമില്ല. മോചനമാഗ്രഹിക്കുന്ന ആൾ ഒര ക്ഷരം മിണ്ടില്ല. ചോദ്യകർത്താവ്: നാം എന്തെങ്കിലും ഉപദേശം നൽകേണ്ട തില്ലേ? അപ്പോഴും നാം നിശ്ശബ്ദമായിരിക്കണോ? ദാദാശ്രീഃ അവരൊക്കെ അവരുടെ എക്കൗണ്ടുകളുമായി തയ്യാ റെടുപ്പുകളിലൂടെയാണ് വന്നിരിക്കുന്നത്. ബുദ്ധിസാമർത്ഥ്യം കാണിക്കുന്നതിനുള്ള എക്കൗണ്ടുപോലും അയാൾ കൊണ്ടുവന്നി Page #23 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 11 ട്ടുണ്ട്. ഞാൻ നിങ്ങളോടു പറയുന്നു, മുക്തി ആവശ്യമാണെങ്കിൽ നിശ്ശബ്ദത പാലിക്കൂ. രാത്രിയിൽ നിങ്ങൾ പുറത്തിറങ്ങി ഒച്ചവെ ച്ചാൽ നിങ്ങൽ പിടിക്കപ്പെടും. ദൈവത്തിന്റെ സ്ഥാനം എപ്രകാരമാണ് ദൈവം ന്യായമോ അന്യായമോ അല്ല. ഒരു ജീവനും കഷ്ടപ്പെ ടരുത് എന്നതാണ് അദ്ദേഹത്തിന്റെ ഭാഷ. മനുഷ്യഭാഷയിൽ മാത്രമെ ന്യായവും അന്യായവും നിലനിൽക്കുന്നുള്ളു. ഒരു കള്ളൻ കളവ് ഒരു ജീവിതശൈലിയാണെന്ന് വിശ്വസിക്കു ന്നു. ഒരു മാനവസ്നേഹി കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിൽ വിശ്വസിക്കുന്നു. ഇതൊക്കെ മനുഷ്യരുടെ ഭാഷയാണ്. ദൈവ ത്തിന്റയല്ല. ഇതുപോലൊന്നും ദൈവത്തോടൊപ്പം നിലനിൽക്കു ന്നില്ല. ദൈവത്തിന്റെ ലോകത്ത് ഇത്രമാത്രമേയുള്ളു: “ഒരാൾ ഒരു ജീവിയേയും വേദനിപ്പിക്കുരുത്. ഇതുമാത്രമാണ് നമ്മുടെ തത്വം. പ്രകൃതി ന്യായത്തിനും അന്യായത്തിനും മേൽനോട്ടക്കാരനാ ണ്. മനുഷ്യന്റെ ന്യായവും അന്യായവും മാറ്റമുള്ളതാണ്. കൃത്യമ ല്ല. അത് തെറ്റുകാരനെ വെറുതെ വിട്ടെന്നു വരാം. നിഷ്ക്കളങ്കനെ ശിക്ഷിച്ചെന്നു വരാം. പ്രകൃതിയുടെ ന്യായത്തിൽനിന്ന് രക്ഷപ്പെടാ നാവില്ല. ആർക്കും അതിനെ സ്വാധീനിക്കാനാവില്ല. ഒരാളുടെ സ്വന്തം തെറ്റുകൾ മൂലമാണ് അയാൾ അന്യായം കാണുന്നത് മനുഷ്യൻ സ്വന്തം തെറ്റുകൊണ്ടാണ് ലോകത്തിൽ അന്യായം കാണുന്നത്. ലോകം ഒരിക്കലും അന്യായമായിരുന്നിട്ടില്ല, ഒരു സെക്കൻഡുപോലും. അത് എപ്പോഴും തികച്ചും പരിപൂർണ്ണമായും ന്യായമാണ്. നീതിന്യായകോടതികളിൽ ന്യായത്തിന് ഉലച്ചിൽ സംഭവിച്ചേക്കാം. ഒന്ന് തെറ്റായെന്ന് തെളിയിക്കപ്പെട്ടേക്കാം. എന്നാൽ പ്രകൃതിയുടെ ന്യായം സ്ഥിരമാണ്. ചോദ്യകർത്താവ്: നീതിന്യായക്കോടതികളിലെ ന്യായവും പ്രകൃതിയുടെ ന്യായം തന്നെയല്ലെ? ദാദാശ്രീഃ അതൊക്കെ പ്രകൃതിയുടെതന്നെ. എന്നാൽ നീതി ന്യായക്കോടതികളിൽ നമുക്കു തോന്നുന്നു ന്യായാധിപൻ ഏതോ രീതിയിൽ എല്ലാം നിയന്ത്രിക്കുന്നുവെന്ന്. എന്നാൽ പ്രകൃതിയുടെ Page #24 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് കാര്യത്തിൽ നമുക്കിങ്ങനെ തോന്നുന്നില്ല. ഉണ്ടോ? സംഘർഷ ങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ബുദ്ധി കാരണമാണ്. (ഒരാളുടെ അഹ ത്തിലൂടെ ഒഴുകിവരുന്ന അറിവിന്റെ പ്രകാശമാണ് ബുദ്ധി). ചോദ്യകർത്താവ്: അങ്ങ് പ്രകൃതിയുടെ ന്യായത്തെ ഒരു കമ്പ്യൂട്ടറിനോട് താരതമ്യം ചെയ്തു. എന്നാൽ കമ്പ്യൂട്ടർ യാന്ത്രിക മാണ്. ദാദാശ്രീഃ ഇതിലും കൂടുതൽ താരതമ്യം ചെയ്യാവുന്ന മറ്റൊന്നി ല്ല. അതുകൊണ്ടാണ് ഞാനാ ഉപമ ഉപയോഗിച്ചത്. വിത്തു വിതക്കു ന്നതിനും ഡാറ്റ സ്വീകരിക്കുന്നതിനും തമ്മിലുള്ള താരതമ്യം കാണിക്കാനാണ് കമ്പ്യൂട്ടറിനെ ഉദാഹരണമായി പറഞ്ഞത്. അതു തന്നെയാണ് ഒരാളുടെ ആന്തരിക ഉദ്ദേശങ്ങളായ "ഭാവങ്ങളും.' അങ്ങനെ ഈ ജീവിതകാലത്ത് എന്തെല്ലാം ഭാവങ്ങൾ ഒരാളി ലുണ്ടോ അവ വരും ജന്മങ്ങളിലേക്കുള്ള പുതിയ കർമ്മങ്ങൾ സൃഷ്ടിക്കുന്നു. അതായത്, അയാൾ ഈ ജീവിതത്തിൽ വിത്തു വിതക്കുക്കു. അടുത്ത ജന്മത്തിൽ അതിന്റെ ഫലം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ജന്മത്തിൽ അയാൾ എന്തനുഭവിക്കുന്നതും വാസ്തവത്തിൽ പഴയ കർമ്മങ്ങ ളുടെ ഫലമാണ്. പഴയതിന്റെ ഡിസ്ചാർജ് ആണ്. ഈ ഡിസ്ചാർജ് വ്യവസ്ഥിതിയുടെ നിയന്ത്രണത്തിലാണ്. അത് എപ്പോഴും ന്യായം നടപ്പാക്കലാണ്. അത് പ്രകൃതിയുടെ ന്യായ മാണ് പ്രാവർത്തികമാക്കുന്നത്. ഒരു പിതാവ് മകനെ കൊല്ലുന്നതു പോലും പ്രകൃതിയുടെ ന്യായമാണ്. അച്ഛനും മകനുമിടയ്ക്ക് നില നിന്നിരുന്ന എക്കൗണ്ട് പൂർത്തിയാക്കപ്പെടുകയാണ്. ആ കടം വീട്ട പ്പെടുന്നു. ഈ ജീവിതത്തിൽ കടംവീട്ടലല്ലാതെ മറ്റൊന്നുമില്ല. - ഒരു നിർദ്ധനന് ഒരു പത്തുലക്ഷം രൂപയുടെ ലോട്ടറി അടി ച്ചെന്നു വരാം. അത് ന്യായമാണ്. ഒരാളുടെ പോക്കറ്റടിക്കപ്പെട്ടാൽ അതും ന്യായമാണ്. - പ്രകൃതി ന്യായത്തിന്റെ അടിസ്ഥാനമെന്താണ് - ചോദ്യകർത്താവ്: പ്രകൃതി ന്യായമാണ് എന്ന് പറയാനുള്ള അടിസ്ഥാനമെന്താണ്? അത് ന്യായമാണ് എന്ന് കരുതാൻ ഒരു അടിസ്ഥാനം വേണം. ദാദാശ്രീ: അത് ന്യായമാണ്. നിങ്ങളുടെ അറിവിന് ഇത്രയും Page #25 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് മതിയാവും. അതിന്റെ ന്യായസ്വഭാവം നിങ്ങൾക്ക് ബോദ്ധ്യപ്പെടും. മറ്റു ജനങ്ങൾക്ക് പ്രകൃതി ന്യായമാണെന്ന് ബോദ്ധ്യപ്പെടുകയില്ല. കാരണം അവർക്ക് ജ്ഞാനം കിട്ടിയിട്ടില്ല. 13 ഈ ലോകം എല്ലാറ്റിലും കൃത്യമാണ് എന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഈ ലോകം വളരെ കൃത്യമായും ന്യായമാണ്. ചെറി യൊരു അണുപോലും കാരണം കൂടാതെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റാനാവില്ല. അങ്ങനെയാണ് ന്യായം. തികച്ചും ന്യായം. പ്രകൃതിക്ക് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് സ്ഥിരമാണ്, എന്നെന്നും നിലനിൽക്കുന്നതും മാറ്റമില്ലാത്തതും. രണ്ടാമത്തേത് താൽക്കാലിക സാഹചര്യമാണ്. പ്രകൃതി സാഹചര്യങ്ങൾക്കനുസ രിച്ച് താൽക്കാലിക സാഹചര്യങ്ങൾ മാറുന്നു. മാറ്റങ്ങൾക്ക് സാക്ഷി യാവുന്ന മനുഷ്യർ സ്വന്തം ബുദ്ധി ഉപയോഗിച്ച് അതിനെ മനസ്സി ലാക്കുന്നു. പക്ഷെ, ഒരു വശത്തുനിന്നുമാത്രം മനസ്സിലാക്കുന്നു. ആരും സമ്പൂർണ്ണ വീക്ഷണത്തോടെ ഒന്നും തിരിച്ചറിയുന്നില്ല. മനു ഷ്യൻ സ്വന്തം താല്പര്യങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമെ അത് കാണുന്നുള്ളു. ഒരാൾക്ക് തന്റെ ഏകമകൻ നഷ്ടപ്പെടുമ്പോൾ അത് ന്യായമാ ണ്. ആരും അയാളോട് അന്യായം പ്രവർത്തിച്ചിട്ടില്ല. ദൈവത്തിൽ നിന്നോ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ അന്യായ മുണ്ടായിട്ടില്ല. ഇത് ന്യായമാണ്. അതുകൊണ്ടാണ് ഞാൻ പറയു ന്നത് ലോകം ന്യായത്തിന്റെ രൂപത്തിലാണെന്ന്യ അത് എപ്പോഴും ന്യായത്തിന്റെ രൂപത്തിലാണ്. ഒരാൾക്ക് തന്റെ ഏക സന്താനം നഷ്ടപ്പെടുമ്പോൾ, ദുഃഖി ക്കുന്ന ആളുകൾ അവന്റെ കുടുംബാംഗങ്ങൾ മാത്രമാണ്. എന്തു കൊണ്ടാണ് അവന്റെ ചുറ്റുമുള്ള എല്ലാ അയൽക്കാരും ദുഃഖമാചരി ക്കാത്തത്? കുടുംബാംഗങ്ങൾ കരയുന്നത് അവരും സ്വന്തം സ്വാർത്ഥതകൊണ്ടാണ്. നിങ്ങളാ സംഭവത്തെ നിത്യതയുടെ വശ ത്തുകൂടെ ചിന്തിച്ചാൽ പ്രകൃതി ന്യായമാണെന്ന് കാണാം. ഇതൊക്കെ അർത്ഥമുള്ളതാണെന്ന് നിങ്ങൾക്ക് തോന്നു ന്നുണ്ടോ? ഉണ്ടെങ്കിൽ, മനസ്സിലാവും എല്ലാം അതെങ്ങനെ വേണമോ അതുപോലെ തന്നെയാണെന്ന്. ഈ ജ്ഞാനം പ്രയോ ഗിച്ചാൽ നിങ്ങളുടെ വളരെയേറെ പ്രശ്നങ്ങൾ തീരും. Page #26 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് | O ഈ ന്യായം ഒരു സെക്കൻഡുപോലും മാറുന്നില്ല. അന്യായമു ണ്ടായിരുന്നെങ്കിൽ ആർക്കും മോചനം നേടാനാവുമായിരുന്നില്ല. ആളുകൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നല്ല മനുഷ്യർക്കും കഷ്ടപ്പാടുണ്ടാകുന്നതെന്ന്. വാസ്തവത്തിൽ അവർക്ക് കഷ്ടപ്പാടു ണ്ടാകാൻ ആർക്കും കഴിയില്ല. നിങ്ങൾ ഒന്നിലും ഇടപെടാത്തിട ത്തോളം ഒന്നും നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയില്ല. അങ്ങനെ ചെയ്യാൻ ശക്തിയുള്ളവരാരുമില്ല. ഈ പ്രശ്നങ്ങളൊ ക്കെയുണ്ടാകുന്നത് നിങ്ങളുടെ സ്വന്തം ഇടപെടൽ മൂലമാണ്. - ഒരാൾ പ്രായോഗിക മതിയാവണം വേദങ്ങൾ “സംഭവിച്ചതൊക്കെ ന്യായമാണ്” എന്നു പറയു ന്നില്ല. ലൗകികമായ മനുഷ്യനിർമ്മിതമായ ന്യായത്തെ ഉദ്ദേശിച്ച് അവർ പറയും. “ന്യായം ന്യായമാണ്” എന്ന്. ഇത് വെറും സിദ്ധാ തപരമായ പ്രസ്താവനയാണ്. അത് കൃത്യമോ പ്രായോഗികമോ അല്ല. അതുകാരണമാണ് നാമൊക്കെ വഴി തെറ്റുന്നത്. വാസ്തവ ത്തിൽ “സംഭവിച്ചതൊക്കെ ന്യായമാണ്”. ഇതാണ് പ്രായോഗിക മായ അറിവ്. പ്രായോഗികമായി ഉപയോഗിക്കാനാവില്ലെങ്കിൽ ഈ ലോകത്തിൽ ഒന്നും പ്രവർത്തന ക്ഷമമാവില്ല. അതുകൊണ്ടാണ് സിദ്ധാന്തവശങ്ങൾ അധികകാലം നിലനിൽക്കാത്തത്. സംഭവിക്കുന്നതെന്തോ, അത് ന്യായമാണ്. ഏതെങ്കിലും പ്രശ്നങ്ങളിൽനിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ സംഭ വിക്കുന്നതെല്ലാം ന്യായമാണെന്ന് നിങ്ങൾ സ്വീകരിക്കണം. ലക്ഷ്യ മില്ലാതെ അലയണമെന്നാഗ്രഹമുണ്ടെങ്കിൽ ന്യായമന്വേഷിച്ചു നട ക്കുക. പിശുക്കനെ നഷ്ടങ്ങൾ വിഷമിപ്പിക്കുന്ന ഈ ലോകം ഒരു മായയല്ല. ഈ ലോകം ന്യായത്തിന്റെ രൂപ ത്തിലുള്ളതാണ്. ഒരന്യായവും നിലനിൽക്കാൻ പ്രകൃതിയൊരി ക്കലും അനുവദിച്ചിട്ടില്ല. ഒരാൾ കഴുത്തറുക്കപ്പെടാനോ അപകട ത്തിൽ പെടാനോ കാരണമാക്കുമ്പോൾ പ്രകൃതി ന്യായം തന്നെയാ ണ് പ്രവർത്തിക്കുന്നത്. ന്യായത്തിന്റെ മണ്ഡലത്തിൽ നിന്നൊരി ക്കലും പ്രകൃതി കാലു പുറത്തുവെച്ചിട്ടില്ല. അജ്ഞതകൊണ്ടാണ് ഒരാൾ എല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നത്. ജീവിതം എങ്ങനെ നന്നായി ജീവിക്കണമെന്ന് ജനങ്ങൾക്കറിയില്ല. വിഷമങ്ങളല്ലാതെ Page #27 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് - 15 മറ്റൊന്നും അവരനുഭവിക്കുന്നില്ല. എന്തു സംഭവിച്ചാലും അതൊക്കെ ന്യായമായി ഒരാൾ സ്വീകരിക്കണം. - നിങ്ങളഞ്ചുരൂപക്ക് ഒരു സാധനം വാങ്ങി. കടക്കാരന് നൂറുരൂപ യുടെ ഒരു നോട്ട് കൊടുത്തു. മറ്റ് കസ്റ്റമേഴ്സിനെ ശ്രദ്ധിക്കുന്നതിനി ടയിൽ കടക്കാരൻ നിങ്ങൾക്ക് അഞ്ചു രൂപയെ ബാക്കി തന്നുള്ളു. നിങ്ങളെന്തു ചെയ്യും? അയാളുടെ മേശ വലിപ്പാകെ അലങ്കോലപ്പെ ട്ടതാണെന്ന് നിങ്ങൾ കാണുന്നു. നിങ്ങളയാളോടു പറയുന്നു. നിങ്ങൾ നൽകിയത് നൂറു രൂപയാണെന്ന്. എന്നാൽ അയാൾ സമ്മ തിക്കുന്നില്ല. അയാൾ നുണ പറയുന്നതല്ല. അയാൾക്ക് ഓർമ്മയില്ല. അപ്പോൾ നിങ്ങളെന്തു ചെയ്യും? ചോദ്യകർത്താവ്: എനിക്കിത്രമാത്രം പൈസ നഷ്ടമായല്ലോ എന്നു ഞാൻ വിഷമിക്കും. എന്റെ മനസ്സ് അസ്വസ്ഥമാവും. - ദാദ്രശ്രീ; നിങ്ങളുടെ മനസ്സാണ് അസ്വസ്ഥം. യാഥാർത്ഥ - "നിങ്ങൾക്ക് അതുമായെന്താണ് ബന്ധം? നിങ്ങൾക്കകത്തെ പിശു ക്കനാണ് അസ്വസ്ഥൻ. അതുകൊണ്ട് നിങ്ങളവനോട് പറയണം. ഈ നഷ്ടം അവനെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അത് ഉറങ്ങിക്കള യണമെന്ന്. രാത്രി മുഴുവൻ അവനുറങ്ങണം. ചോദ്യകർത്താവ്: അവന് പണവും ഉറക്കവും നഷ്ടപ്പെടുന്നു. ദാദാശ്രീ: അതെ. അതുകൊണ്ട് സംഭവിച്ചതെന്തായാലും അതി ശരിയാണ്. ഈ ജ്ഞാനം തുടർന്നു നിലനിൽക്കുകയാണ ങ്കിൽ, നിങ്ങൾ സ്വതന്ത്രനാണ്. “എന്ത് സംഭവിച്ചാലും അത് ന്യായമാണ്” എന്ന് മനസ്സിലാക്കു കയും അത് സ്വീകരിക്കുകയും നിങ്ങൾ ചെയ്താൽ ജീവിതത്തി ലൂടെ തടസ്സമില്ലാതെ നിങ്ങൾക്കു തുഴഞ്ഞു നീങ്ങാം. ഈ ലോകത്ത് അന്യായം നൈമിഷികമായിപ്പോലും നിലനിൽക്കുന്നി ല്ല. “സംഭവിച്ചതൊക്കെ ന്യായമാണ്.” എല്ലാത്തിനേയും ജയിച്ചു. നിൽക്കുന്ന പ്രകൃതിയുടെ ന്യായത്തെ ചോദ്യം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് നിങ്ങളെ കെണിയിൽ വീഴ്ത്തിയിരിക്കുന്ന ബുദ്ധിയാണ്. ബുദ്ധിയിലൂടെയുള്ള ന്യായം പരിമിതമാണ്. പ്രകൃതി യെക്കുറിച്ച് ഒരു അടിസ്ഥാനതത്വം ഞാൻ നിങ്ങളോടു പറയുകയാ ണ്. നിങ്ങൾ ബുദ്ധിയിൽനിന്നും മാറി നിൽക്കണം. കാരണം, ബുദ്ധിയാണ് നിങ്ങളെ ബന്ധിപ്പിക്കുന്നത്. ഒരിക്കൽ ഈ പ്രകൃതി Page #28 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് നിയമമറിഞ്ഞാൽ പിന്നെ നിങ്ങളുടെ ബുദ്ധി പറയുന്നത് നിങ്ങൾ | ശ്രദ്ധിക്കരുത്. നീതിന്യായക്കോടതികളിൾ തെറ്റ് കണ്ടെത്താം. പ്രകൃതിയുടെ നിയമം തെറ്റില്ലാത്തതാണ്. ബുദ്ധിയുടെ ചങ്ങലക ളിൽനിന്നും നിങ്ങൾ നിങ്ങളെ സ്വതന്ത്രരാക്കൂ. സമ്പത്തിന്റെ തെറ്റായ വിതരണം ന്യായമാണ് പിതാവ് മരിച്ചപ്പോൾ ഭൂമിയുടെ പേരിൽ നാല് മക്കളും തർക്ക ത്തലായി. മൂത്ത മകൻ കൈവശം വെച്ചിരുന്ന ഭൂമീ സഹോദര ന്മാർക്ക് പങ്ക് വെക്കാൻ അയാൾ തയ്യാറായില്ല. നാലുപേർക്കും തുല്യമായി വീതിക്കപ്പെടേണ്ടതായിരുന്നു. എല്ലാവർക്കും 50 ഏക്കർ വീതം കിട്ടുമായിരുന്നു. പകരം ഒരാൾക്ക് 25 ഏക്കർ കിട്ടി. ഒരാൾ 50 ഏക്കർ എടുത്തു. ഒരാൾ 40 ഏക്കർ എടുത്തു. ഒരാൾക്ക് കിട്ടിയത് 5 ഏക്കർ. - ഇതിനെക്കുറിച്ച് ഒരാളെന്തു മനസ്സിലാക്കണം? ലൗകിക നിയമം മൂത്ത മകനെ നാണമില്ലാത്ത കള്ളനെന്നു വിളിക്കും. എന്നാൽ പ്രകൃതി നിയമമനുസരിച്ച് സംഭവിച്ചത് ശരിയാണ്. ഓരോരുത്തർക്കും കിട്ടേണ്ടതുതന്നെ കിട്ടി. അവർക്ക് യാഥാർത്ഥ ത്തിൽ കിട്ടിയതും പിതാവിന്റെ നിർദ്ദേശപ്രകാരം അവർക്ക് കിട്ടേ ണ്ടിയിരുന്നതും തമ്മിലുള്ള വ്യത്യാസം മുൻജന്മങ്ങളിലെ അവ രുടെ കടം വീട്ടിയിരിക്കുന്നു. തർക്കങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ പ്രകൃതിക്കനുസരിച്ച് പ്രവർത്തിക്കണം. അതല്ലെങ്കിൽ ഈ ലോകം മുഴുവൻ വലിയൊരു സംഘർഷത്തിലാണ് എന്ന് നിങ്ങൾക്കു കാണം. ന്യായം അന്വേഷി ക്കരുത്. സംഭവിക്കുന്നതെന്തോ അതാണ് ന്യായം. നിങ്ങൾക്കകത്ത് ആഴത്തിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമെ അവിടെ നിങ്ങൾക്ക് ന്യായം കണ്ടെത്താനാവൂ. ഈ ലോകത്ത് ന്യായം കണ്ടെത്തിയാൽ ഒരു കാര്യം ഉറപ്പായി. ഞാൻ ന്യായമുള്ളവനാണ്. ന്യായമാണ് എന്റെ തെർമോമീറ്റർ. ഒരാൾ എല്ലാം ന്യായമായിക്കാ ണുകയും ന്യായത്തോട് ചേർന്ന് ഒന്നായിത്തീരുകയും ചെയ്യു മ്പോൾ അയാൾ പൂർണ്ണനും എല്ലാം തികഞ്ഞവനുമായിത്തീരുന്നു. അതുവരെ അയാൾ സ്വാഭാവികതക്കു മേലേയോ കീഴേയോ ആയി രിക്കും . നേരത്തെ നൽകിയ ഉദാഹരണവുമായി ബന്ധപ്പെട്ട് ആളുകൾ Page #29 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 5 ഏക്കർ സ്ഥലം കിട്ടിയ മകന്റെ ഭാഗം നിൽക്കുകയും അയാൾക്ക് ന്യായം നേടിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്യും. അവർ മൂത്ത സഹോദരനെ തരം താഴ്ത്തിപ്പറയും. ഇതൊരു തെറ്റാണ്. അത് പിഴ വിനെ പ്രതിനിധീകരിക്കുന്നു. ജനങ്ങൾ ഈലോകജീവിതം നയി ക്കുന്നത് ഒരു മിഥ്യാബോധത്തിലാണ്. ഈ മിഥ്യാബോധം കാര്യ ങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ തിരിച്ചറിയാനുള്ള അവരുടെ കഴി വിനെ തല തിരിക്കുന്നു. അവർ ലൗകികജീവിതം വാസ്തവമാ ണെന്ന് വിശ്വസിക്കുന്നു. ലൗകികജീവിതം യാഥാർത്ഥ്യമെന്ന് വിശ്വ സിക്കുന്ന ആൾ കഷ്ടപ്പെടേണ്ടി വരുന്നു. പ്രകൃതിയുടെ ന്യായം പിഴവില്ലാത്തതാണ്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ഇടപെടുകയില്ല. ഞാനാ രോടും അയാൾ ചെയ്യേണ്ടതോ ചെയ്യാൻ പാടില്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് പറയുകയില്ല. അല്ലെങ്കിൽ എന്നെ വീതരാഗ് എന്ന് വിളിക്കാനാവില്ല. എന്താണ് പഴയ എക്കൗണ്ടുകൾ എന്നും അവ എങ്ങനെയാണ് വെളിവാക്കപ്പെടുന്നത് എന്നും ഞാൻ വെറുതെ നിരീക്ഷിച്ചുകൊണ്ടിരിക്കും. എന്നോട് ആളുകൾ ന്യായം നടത്താൻ പറയുമ്പോൾ, എന്റെ ന്യായം ലോകത്തിലെ ന്യായത്തിൽനിന്നും വ്യത്യസ്തമാണെന്നു ഞാൻ പറയും. എന്റെ ന്യായം പ്രകൃതിയുടെ ന്യായമാണ്. ഈ ന്യായമാണ് ലോകത്തിന്റെ "റെഗുലേറ്റർ.' അത് ലോകത്തെ ശരി യായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ന്യായത്തിൽ ഒരു നിമിഷം പോലും അന്യായമില്ല. എന്തുകൊണ്ടാണ് ജനങ്ങൾ അന്യായം കണ്ടെത്തി അവരുടെ സ്വന്തം ന്യായത്തിനായി അന്വേ ഷിക്കുന്നത്? അതിനു കാരണം അവർ കാണുന്നതെല്ലാം ന്യായമാ ണെന്ന് അവർ അറിയാത്തതുകൊണ്ടാണ്. ആലോചിക്കൂ മനുഷ്യാ, അയാളഞ്ചേക്കറിനുപകരം എന്തുകൊണ്ട് വെറും രണ്ടേക്കർ നിങ്ങൾക്ക് തന്നില്ലെന്ന്. അയാൾ നിങ്ങൾക്ക് നൽകിയത് ന്യായ മായതാണ്. നാം നേരിടുന്നതൊക്കെ നമ്മുടെ മുൻജന്മത്തിൽനി ന്നുള്ള നമ്മുടെ സ്വന്തം എക്കൗണ്ടാണ്. ന്യായമാണ് തെർമ്മോമീ റ്റർ. ഈ തെർമോമീറ്ററിൽനിന്നും മനസ്സിലാവും, കഴിഞ്ഞ ജന്മം നാം അന്യായം കാണിച്ചതുകൊണ്ട് ഇപ്പോൾ അന്യായത്തിനിരയാ വുന്നുവെന്ന്. അതുകൊണ്ട് തെർമോമീറ്ററിനെത്തന്നെ കുറ്റം പറ യാനാവില്ല. ഇത് നിങ്ങൾക്ക് സഹായമാകുന്നുണ്ടോ? Page #30 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് ചോദ്യകർത്താവ്: ഉവ്വ്, ഇത് ധാരാളം സഹായകമാകുന്നു. ദാദാശ്രീ: ലോകത്തിൽ ന്യായം അന്വേഷിക്കേണ്ടതില്ല. കാരണം സംഭവിക്കുന്നതെല്ലാം ന്യായം തന്നെയാണ്. സംഭവിക്കു ന്നത് നിങ്ങൾ വെറുതെ നിരീക്ഷിക്കുക മാത്രമേ വേണ്ടതുള്ളു. അഞ്ച് ഏക്കർ മാത്രം കിട്ടിയ ഇളയ സഹോദരൻ, തനിക്കു കിട്ടിയ ഭാഗംകൊണ്ട് താൻ സംതൃപ്തനാണെന്ന് മൂത്ത സഹോദരനോട് പറയേണ്ടതാണ്. “അദ്ദേഹവും സംതൃപ്തനല്ലേ' എന്ന് ചോദിക്കേ ണ്ടതാണ്. അവർ പരസ്പരം കുറച്ച് ഭക്ഷണവും പങ്കുവെച്ച് കഴി ക്കേണ്ടതാണ്. ഇതൊക്കെ എക്കൗണ്ടുകളാണ്. ആരും ഈ എക്കൗ ണ്ടുകളിൽനിന്ന് ഒഴിവാക്കപ്പെടുന്നില്ല. ആദ്യം എക്കൗണ്ട് തീർക്കാതെ ഒരു പിതാവ് പോലും തന്റെ മകനെ വെറുതെ വിടുക യില്ല. ഇത് രക്തബന്ധങ്ങളൊന്നുമല്ല. ഇതൊക്കെ എക്കൗണ്ടുക ളാണ്. അരച്ചുകൊല്ലുന്നതും ന്യായം തന്നെ ഒരാൾ ശരിയായ വശത്ത് ബസ് കാത്തുനിൽക്കുകയാണ്. ഒരു ബസ് റോഡിന്റെ റോങ്ങ് സൈഡിലൂടെ വന്ന് അയാളുടെ മുകളി ലൂടെ പോകുന്നു. ഏതടിസ്ഥാനത്തിലാണ് നിങ്ങൾക്കിത് ന്യായ മെന്ന് വിളിക്കാനാവുക? ചോദ്യകർത്താവ്: ജനങ്ങൾ പറയും ആ ബസിന്റെ ഡ്രൈവ റാണ് ആ മനുഷ്യന്റെ മരണത്തിനുത്തരവാദി എന്ന്. ദാദാശ്രീ: അതെ. കാരണം അയാൾ തെറ്റായ വശത്തുകൂടി വന്ന് അയാളെ കൊന്നു. അയാൾ ശരിയായ വശത്തുകൂടി വന്നാൽ പോലും അത് നിയമലംഘനമായി കണക്കാക്കുമായിരു ന്നു. ചുരുക്കത്തിൽ അയാൾ രണ്ട് നിയമലംഘനങ്ങൾക്ക് ഉത്തരവാ ദിയാണ്. എന്നാൽ പ്രകൃതി അത് ശരിയാണെന്ന് പ്രഖ്യാപിക്കുന്നു. ജനങ്ങൾ വെറുതെ പ്രതിഷേധിക്കുന്നു. വാസ്തവത്തിൽ അത് മുൻകാലത്തെ എക്കൗണ്ട് തീർക്കപ്പെടുന്നതാണ്. എന്നാൽ ജന ങ്ങൾ അത് മനസ്സിലാക്കുന്നില്ല. ജനങ്ങൾ അവരുടെ ജീവിത ത്തിലെ വിലപിടിച്ച സമയവും ധനവും വക്കീലും കോടതിയുമായി വ്യർത്ഥമാക്കുന്നു. അതിനിടക്ക് വക്കീലന്മാരും അവരോട് മോശ മായി പെരുമാറുന്നു. വളരെയേറെ പരിഹാസം ജനങ്ങൾ ഏറ്റെടു ക്കുന്നു. അതിനു പകരം അവർ പ്രകൃതിയുടെ ന്യായം Page #31 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് മനസ്സിലാക്കേണ്ടതാണ്. ദാദാ വിശദീകരിച്ച രീതിയിലുള്ള ന്യായം. ആ രീതിയിൽ അവർക്ക് അവരുടെ പ്രശ്നങ്ങൾ എളുപ്പം പരിഹരി ക്കാനാവും. ഒരു പ്രശ്നം കോടതിയിലെത്തിക്കുന്നതിലോ നിയമ നടപടി കൾ മുന്നോട്ടുകൊണ്ടു പോകുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ, വാദിയോടോ പതിയോടോ എന്തെങ്കിലും വിദ്വേഷം വെച്ചു പുലർത്താൻ പാടില്ല. ആദ്യന്തം അയാളോട് നിങ്ങ ളുടെ ഹൃദയത്തിൽ നന്മയുണ്ടായിരിക്കണം. ചോദ്യകർത്താവ്: അത്തരം ആളുകൾ എപ്പോഴും നമ്മെ ചതി ക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. ദാദാശ്രീ: ആർക്കും നമ്മെ സ്പർശിക്കാനാവില്ല. പ്രകൃതിയുടെ നിയമമനുസരിച്ച് നിങ്ങൾ പരിശുദ്ധനാണെങ്കിൽ ആർക്കും നിങ്ങളെ ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് നിങ്ങളുടെ തെറ്റു കൾ നശിപ്പിക്കുക. - കീഴടങ്ങുന്നവൻ വിജയിക്കുന്നു നിങ്ങളീ ലോകത്തിൽ ന്യായമന്വേഷിക്കാൻ ശ്രമിക്കുകയാ ണോ? സംഭവിക്കുന്നതെല്ലാം ന്യായമാണ്. ഒരാൾ നിങ്ങളെ അടി ച്ചാൽ അത് ന്യായമാണ്. ഈ രീതിയിൽ നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. - നിങ്ങൾ നിങ്ങളോടുതന്നെ “സംഭവിക്കുന്നതെല്ലാം ന്യായ മാണ്” എന്ന് പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ ബുദ്ധി വളരെയധികം അസ്വസ്ഥമായിരിക്കും. അനന്തജന്മങ്ങളായി തിരിച്ചറിവില്ലായ്മയും സംഘർഷങ്ങളും ഉണ്ടാക്കുന്നതിന് ഉത്തരവാദിയാണ് ബുദ്ധി. വാസ്തവത്തിൽ, ഒരാൾക്ക് തന്നെത്തന്നെ പ്രതിരോധിക്കാൻ ഒരവ സരവുമില്ല. എന്റെ കാര്യത്തിൽ എനിക്കെന്തെങ്കിലും പറയേണ്ട ഒര വസരവുമുണ്ടായിട്ടില്ല. ഒരു തർക്കത്തിൽ തോറ്റു കൊടുക്കുന്ന ആളാണ് വിജയിക്കുന്നത്. ജയിച്ചു നില്ക്കാൻ ശ്രമിച്ചുകൊണ്ടിരി ക്കുന്ന ആൾ തന്നെത്തന്നെ അപകടപ്പെടുത്തിക്കൊണ്ടാണ് അത് ചെയ്യുന്നത്. ഒരാളുടെ ബുദ്ധി പോയി എന്നെങ്ങനെ പറയാനാവും? അത് ഒരാൾ ന്യായം അന്വേഷിക്കാത്ത അവസ്ഥയാണ്. “സംഭവി ക്കുന്നതെല്ലാം ന്യായമാണ്” എന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടു മ്പോൾ അതിന്റെ അർത്ഥം നിങ്ങളുടെ ബുദ്ധി പോയി എന്നാണ്. Page #32 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 20 ബുദ്ധി എന്താണ് ചെയ്യുന്നത്? അത് ന്യായം അന്വേഷിച്ചുകൊണ്ട യിരിക്കുന്നു. അതുമൂലം നിങ്ങളുടെ ലൗകിക ജീവിതം തുടർന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് ന്യായമന്വേഷിക്കരുത്. ന്യായം ഒരാൾ അന്വേഷിക്കേണ്ട ഒന്നാണോ? സംഭവിക്കുന്ന തെല്ലാം ശരിയാണ്. ഇത് നൈസർഗ്ഗികമായ സ്വീകരണമായിരിക്ക ണം. കാരണം, വ്യവസ്ഥിതിക്കു പുറത്ത് ഒന്നും സംഭവിക്കുന്നില്ല. സ്വീകരിക്കപ്പെടേണ്ടതായ നിങ്ങളുടെ എക്കൗണ്ടുകൾ നിങ്ങളെ കെണിയിലാക്കുന്നു ബുദ്ധി ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച് എല്ലാം നശിപ്പിക്കുന്നു. എന്താണ് ബുദ്ധി? ന്യായം അന്വേഷിക്കുന്നതെന്തോ അതാണ് ബുദ്ധി. നിങ്ങൾ വിറ്റ വസ്തുക്കളുടെ വില ഒരാൾ തരാതിരുന്നാൾ ബുദ്ധി നിങ്ങളെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കും. സാധന ങ്ങൾ കിട്ടിയിട്ടും അയാളെന്താണ് പൈസ തരാത്തത്? ഈ "എന്താ ണത്?” എന്നതാണ് ബുദ്ധിയുടെ പ്രവർത്തനം. ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള അന്യായം നടത്തപ്പെടുമ്പോൾ, വാസ്തവത്തിൽ അത് ന്യായം തന്നെയാണ്. എന്നിരുന്നാലും നിങ്ങൾക്കു കിട്ടാനു ള്ളത് വാങ്ങാൻ നിങ്ങൾക്ക് ശ്രമിക്കാം. ശാന്തമായി അയാളോട് പറ യുക; നിങ്ങൾ അല്പം കഷ്ടത്തിലായതുകൊണ്ട് ആ പൈസ യുടെ ആവശ്യമുണ്ടെന്ന്. എന്നാൽ ശത്രുത തോന്നേണ്ട ആവശ്യമി ല്ല. അതുപോലെ “നിന്റെ കയ്യിൽ നിന്നും വാങ്ങാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ” എന്നു തുടങ്ങിയ പ്രസ്താവനകളും നടത്തരുത്. അതല്ലെങ്കിൽ നിങ്ങൾക്കൊരു വക്കീലിനെ തേടേണ്ടി വരും. ഇവിടെ സത് സംഗത്തിനു വരുന്നതിനുപകരം നിങ്ങളുടെ സമയം മുഴുവൻ കോടതികളിൽ ചെലവഴിക്കേണ്ടി വരും. "സംഭവിക്കുന്ന തെല്ലാം ന്യായമാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങ ളുടെ ബുദ്ധി നിങ്ങളെ വിട്ടു പോകും. സംഭവിക്കുന്നതെല്ലാം ന്യായമാണെന്ന ഉറച്ചവിശ്വാസം നിങ്ങൾക്കുണ്ടാകണം. ഈ ഉറച്ചവിശ്വാസം നിങ്ങളെ സ്ഥിരബുദ്ധി യിൽ നിലനിർത്തും. നിങ്ങൾക്ക് മറ്റേ ആളോട് ദേഷ്യമോ ശത്രു തയോ തോന്നുകയുമില്ല. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുക യുമില്ല. എന്നിരുന്നാലും, ലൗകികജീവിതത്തിൽ വീണ്ടും നിങ്ങൾക്ക് പണം തിരിച്ചു വാങ്ങാൻ ശ്രമിക്കാവുന്നതാണ്. നിങ്ങൾ പണം വാങ്ങാൻ പോകുമ്പോൾ ഒരു നാടകത്തിലെന്നപോലെ Page #33 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 21 നിങ്ങൾ നിങ്ങളുടെ റോൾ പൂർണ്ണമായും അഭിനയിക്കേണ്ടതാണ്. നിങ്ങൾ നിങ്ങളുടെ കടക്കാരനോട് സന്തോഷത്തോടെ പറയേണ്ട താണ്. “പലവട്ടം ഞാൻ നിങ്ങളെ കാണാൻ വന്നു. നിർഭാഗ്യവ ശാൽ എനിക്കു നിങ്ങളെ കാണാനൊത്തില്ല. എന്നാൽ ഇന്ന് എന്റെയോ നിങ്ങളുടെയോ പുണ്യംകൊണ്ട് കാണാൻ കഴിഞ്ഞു. ഞാൻ കുറച്ച് കഷ്ടപ്പാടിലാണ്. അതുകൊണ്ട് ആ പണം കിട്ടേ ണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കയ്യിലിപ്പോൾ പൈസയില്ലെ ങ്കിൽ ആരിൽ നിന്നെങ്കിലും ഒന്നു സംഘടിപ്പിച്ചു തരണം.” നിങ്ങ ളുടെ കാര്യം നടത്താനാവുംവിധം ആകർഷകണീയമായ രീതി യിൽ സംസാരിക്കുക. ജനങ്ങൾക്ക് അഹംബോധമുണ്ട്. അവരുടെ അഹത്തെ പതുക്കെ ഒന്നുയർത്തിക്കാണിച്ചാൽ അവർ എന്തുവേ ണമെങ്കിലും നിങ്ങൾക്ക് ചെയ്തു തരും. നിങ്ങൾ സംഘർഷത്തിൽ പെടുകയോ, ആവശ്യത്തിലേറെ ആസക്തിയോ വെറുപ്പോ ഇക്കാ ര്യത്തിൽ തോന്നുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ കട ക്കാരന്റെ അടുത്തേക്ക് ഒരു നൂറുവട്ടം നടക്കേണ്ടി വന്നിട്ടും പൈസ വാങ്ങുന്നതിൽ പരാജയപ്പെട്ടാൽ; സ്വയം ഓർമ്മിക്കുക “ഇത്രത വലിയ കാര്യമല്ല. സംഭവിച്ചതെല്ലാം ന്യായമാണ്. അതിനൊക്കെ പുറമെ നിങ്ങൾ മാത്രമല്ല, കടം തിരിച്ചു കിട്ടാനുള്ള ആൾ. ചോദ്യകർത്താവ്: അല്ല. എല്ലാ ബിസിനസ്സുകാർക്കും അത്തരം പ്രശ്നങ്ങളുണ്ട്. ദാദാശ്രീഃ ചിലരെന്നോട് വന്നു പറയും. അവർക്കവരുടെ പണം തിരിച്ചു വാങ്ങാൻ കഴിയുന്നില്ലെന്ന്. അവർക്ക് മടക്കി വാങ്ങാൻ കഴിയുമ്പോൾ അവർ എന്റെ അടുത്തു വരാറില്ല. നിങ്ങൾ "ഉഗണി എന്ന വാക്കു കേട്ടിട്ടുണ്ടോ? (ഉഗണി-പണം തിരിച്ചു വാങ്ങൽ). ചോദ്യകർത്താവ്: ആരെങ്കിലും നമ്മെ പരിഹസിക്കുമ്പോൾ അത് "ഉഗണി' (കടം വീട്ടൽ) അല്ലെ? ദാദാശ്രീഃ അതെ. അതൊക്കെ കടമാണ്. അവൻ കളിയാക്കു മ്പോൾ ശരിക്കും നിങ്ങളെ കളിയാക്കും. ഡിക്ഷനറിയിൽ കാണാത്ത വാക്കുകൾപോലും അയാൾ ഉപയോഗിക്കും. അത്തരം ഭാഷ ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തഭാരം അയാളുടെ ചുമ ലിലാണ്. ചുരുങ്ങിയത് ആ ഉത്തരവാദിത്തം നിങ്ങളുടേതല്ല. അത്രയും നല്ലത്. Page #34 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് അയാൾ കാശ് മടക്കിത്തന്നാലും ഇല്ലെങ്കിലും അതൊക്കെ ന്യായമാണ്. ഞാൻ ഇതൊക്കെ വളരെക്കൊല്ലങ്ങൾക്കു മുമ്പു തന്നെ കണ്ടുപിടിച്ചിരുന്നു. നിങ്ങൾക്കു നിങ്ങളുടെ പണം തിരിച്ചു കിട്ടിയില്ലെങ്കിലും ആരും അതിന് ഉത്തരവാദികളല്ല. പണം തിരിച്ചു നൽകുമ്പോൾ അയാൾ നിങ്ങൾക്കൊരു ഉപകാരം ചെയ്യുകയുമല്ല. ഈ ലോകം തികച്ചും വ്യത്യസ്തമായൊരു രീതിയിലാണ് നടത്ത പ്പെടുന്നത്. 22 ലൗകിക ജീവിതത്തിൽ അസന്തോഷത്തിന്റെ വേരുകൾ നമ്മുടെ ന്യായത്തിനായുള്ള അന്ത പരിശ്രമം നമ്മളെ ക്ഷീണിപ്പിച്ചിരിക്കുന്നു. ഒരാൾ ചോദിക്കുന്നു, അയാൾക്ക് മറ്റുള്ളവ രിൽനിന്നും ഇത്രയും മോശമായ പെരുമാറ്റം ലഭിക്കാൻ അയാ ളെന്തു തെറ്റു ചെയ്തുവെന്ന്. ചോദ്യകർത്താവ്: അങ്ങനെ സംഭവിക്കാറുണ്ട്. എന്തുകൊ ണ്ടാണ് നാം ഒന്നും ചെയ്യാതെ തന്നെ ആളുകൾ നമുക്കെതിരാകു ന്നത്? ദാദാശ്രീഃ അതെ. അതാണ് വാസ്തവത്തിൽ ഈ കോടതി കളും വക്കീലന്മാരുമൊക്കെ നിലനിൽക്കാനുള്ള കാരണം. അതല്ലെ ങ്കിൽ ഈ കോടതികൾ എങ്ങനെയാണ് നടത്തിക്കൊണ്ടു പോകാ നാവുക? വക്കീലന്മാർക്ക് കക്ഷികളുണ്ടാവില്ല. ഈ വക്കീലന്മാർ എത്ര ഭാഗ്യവാന്മാരാണെന്നു നോക്കൂ. അവർക്ക് ധാരാളം കക്ഷിക ളെയും അവരിൽ നിന്ന് ഫീസും കിട്ടുന്നു. അവരെല്ലാത്തിനും ഫീസു വാങ്ങുന്നു. ഒരു ഉപദേശത്തിനും, ഒരു ടെലിഫോൺ സംഭാ ഷണത്തിനുപോലും! അവർ അവരുടെ പുണ്യം അനുഭവിക്കുക യല്ലെ? നിങ്ങൾ ന്യായമന്വേഷിക്കത്തിടത്തോളം എല്ലാം നന്നായിരി ക്കും. ന്യായം അന്വേഷിക്കുന്നത് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. ചോദ്യകർത്താവ്: എന്നാൽ ദാദാ, കാലം വളരെ മോശമാണ്. നാം മറ്റുള്ളവർക്ക് നല്ലതു ചെയ്യാൻ ശ്രമിച്ചാലും പകരത്തിന് അവർ നമ്മെ ഉപദ്രവിക്കുന്നു. ദാദാശ്രീഃ ഒരാൾക്ക് നന്മ ചെയ്യുന്നതും, മറ്റുള്ളവരിൽനിന്നും നേട്ടമുണ്ടാക്കുന്നതും ന്യായമാണ്. അവരെ ഒന്നും പറയാതിരിക്കു ക. നിങ്ങളെന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ബോധമില്ലാത്തവ രായി കണക്കാക്കപ്പെടും. Page #35 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് - 23 -- ചോദ്യകർത്താവ്: നാം തികച്ചും നമ്മുടെ പ്രവർത്തികളിൽ സത്യസന്ധമായിരുന്നാലും അവർ നമ്മെ ഉപദ്രവിക്കുന്നു. ദാദാശ്രീ: അവർ നിങ്ങളെ വേദനിപ്പിക്കുന്നു എന്ന വസ്ത തയും ന്യായമാണ്. ചോദ്യകർത്താവ്: ഞാൻ ചെയ്യുന്നതിനൊക്കെ അവരെന്നെ വിമർശിക്കുന്നു. എന്റെ വസ്ത്രധാരണത്തെപ്പോലും അവർ വിമർശിക്കുന്നു. - ദാദാശ്രീ: അതിനെയാണ് ഞാൻ ശരിക്കും ന്യായമെന്നു പറയു ന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ന്യായമന്വേഷിച്ചാൽ നിങ്ങൾ വിഷമിക്കേണ്ടി വരും. അതിന്റെ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് ന്യായമന്വേഷിക്കല്ലെ. ഞാനീ വ്യക്തവും ലളിതവു മായ വസ്തുത കണ്ടെത്തിയിരിക്കുന്നു. ന്യായമന്വേഷണമാണ് ജന ങ്ങളെ കളങ്കപ്പെടുത്തുന്നത്. ന്യായമന്വേഷിച്ചതിനുശേഷവും ഫല ങ്ങൾക്ക് മാറ്റമൊന്നും വരുന്നില്ല. ആരംഭം തൊട്ടുതന്നെ ഇതെന്തു കൊണ്ട് സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൂടാ? ഇതൊക്കെ അഹത്തിന്റെ ഇടപെടലുകളാണ്. സംഭവിക്കുന്നതെല്ലാം ന്യായമാണ്. ന്യായം അന്വേഷിക്കരുത്. നിങ്ങളുടെ പിതാവ് വിമർശിച്ചാൽ അത് ന്യായമാണ്. എന്തു കൊണ്ട് വിമർശിച്ചു എന്നതിന് ഒരു വിശദീകരണം ആവശ്യപ്പെടരു ത്. അനുഭവത്തിൽനിന്നും ഞാൻ പറയുകയാണ്. അവസാനം നിങ്ങൾ ഈ ന്യായം സ്വീകരിക്കേണ്ടി വരും. നിങ്ങളുടെ പിതാ വിന്റെ വിമർശനം സ്വീകരിക്കുന്നതിലെന്താണ് തെറ്റ്? സംഭവിക്കു ന്നതെല്ലാം ന്യായമാണെന്ന് മനസ്സിൽ സ്വീകരിക്കൂ. എന്നാൽ പിതാ വിനു മുന്നിൽ അത് പ്രകടിപ്പിക്കരുത്. കാരണം അദ്ദേഹം അതിൽനിന്നും നേട്ടമുണ്ടാക്കാൻ നോക്കിയേക്കാം. ഇപ്പോൾ മുതൽ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കാതിരിക്കുക. എന്തുസംഭവിച്ചാലും ന്യായമായി സ്വീകരിക്കുക. അതല്ലെങ്കിൽ ജനങ്ങൾ ഏറ്റവും നിസ്സാരകാര്യങ്ങൾപോലും ചോദ്യം ചെയ്യും. നിങ്ങളൊരാൾക്ക് ഭക്ഷണം നൽകി. പിന്നീടയാൾ അയാളെ തീറ്റിയതിനും അയാളുടെ സമയം വെറുതെ കളഞ്ഞതിനും നിങ്ങ ളോട് ദോഷ്യപ്പെടുന്നു. അതുപോലും ന്യായമാണ്. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കെങ്കിലും ബുദ്ധിയുടെ Page #36 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 24 സ്വാധീനത്തിൽനിന്ന് മുക്തനാകാൻ സാധിച്ചാൽ കാര്യങ്ങൾ വളരെ സുഖകരമായി മുന്നോട്ടുപോകും. അവരുടെ ബുദ്ധി അവരെ ഭരിക്കുകയാണെങ്കിൽ ഭക്ഷണം പോലുമവർക്ക് ആസ്വദിക്കാനാ വില്ല. ഒരു വരൾച്ചയുണ്ടാകുന്നത് ന്യായമാണ്. വരൾച്ചക്കാലത്ത് ഒരു കർഷകൻ ദൈവത്തിന്റെ അന്യായത്തെ ആക്ഷേപിച്ചേക്കാം. അജ്ഞതകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നത്. അയാളുടെ ആക്ഷേപങ്ങൾ മഴ പെയ്യിക്കുമോ? മഴ പെയ്യുന്നില്ലെന്നത് ന്യായമാണ്. ചില സ്ഥലത്ത് വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റു സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുന്നു. പ്രകൃതി എല്ലാം വ്യവ സ്ഥിതമായി നിലനിർത്തുന്നു. അത് വിവേചനമില്ലാത്തതാണ്. പ്രകൃതി ആരോടും മമതയോ വെറുപ്പോ ഇല്ലാതെ ന്യായം നടപ്പാ ക്കുന്നു. ഇതെല്ലാം പ്രകൃതിയുടെ തത്വമനുസരിച്ചാണ്. നിങ്ങളുടെ ബുദ്ധിയെ ഇല്ലായ്മ ചെയ്യുന്ന ഒരേയൊരു നിയമമിതാണ്. സംഭവി ക്കുതെല്ലാം ന്യായമാണെന്ന് നിങ്ങൾ സ്വീകരിച്ചാൽ നിങ്ങളുടെ ബുദ്ധി അലിഞ്ഞു പോകും. ബുദ്ധിയെ എന്താണ് നിലനിർത്തു ന്നത്? ന്യായാന്വേഷണം ബുദ്ധിയെ നിലനിർത്തുന്നു. നിങ്ങളി തിനെ പിന്താങ്ങിയില്ലെങ്കിൽ, അതിനു മനസ്സിലാവും "താൻ കണ്ടു പിടിക്കപ്പെട്ടുവെന്ന്.' ഇനി ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ലെന്ന് അത് മനസ്സിലാക്കും. ന്വായമന്വേഷിക്കരുത് ചോദ്യകർത്താവ്: ഞാനീ ബുദ്ധിയെ ഒഴിവാക്കാനാഗ്രഹി ക്കുന്നു. കാരണം, അത് കുറെ വിഷമങ്ങൾക്ക് കാരണമാകുന്നുണ്ട്. ദാദ്രശ്രീ: ബുദ്ധിയെ ഒഴിവാക്കാൻ എളുപ്പമല്ല. അതിന്റെ കാരണ ങ്ങൾ എടുത്തുകളഞ്ഞാലേ അതിന്റെ ഫലങ്ങൾ അപ്രത്യക്ഷ മാകൂ. ബുദ്ധി ഒരു ഫലമാണ്. എന്താണ് അതിന്റെ കാരണങ്ങൾ? വാസ്തവത്തിൽ സംഭവിക്കുന്നതൊക്കെ ന്യായമാണെന്ന് നാം വിളിച്ചാൽ അത് അപ്രത്യക്ഷമാകും. ഈ ലോകം എന്താണ് പറയു ന്നത്? ലോകത്തിൽ എന്തു സംഭവിച്ചാലും നിങ്ങളതുകൊണ്ട് സംതൃപ്തിപ്പെടണം. നിങ്ങൾ ന്യായമന്വേഷിച്ചുകൊണ്ടിരുന്നാൽ സംഘർഷങ്ങൾ തുടരും. ബുദ്ധി അത്ര എളുപ്പം അപ്രത്യക്ഷമാ Page #37 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് 25 വില്ല. അതിനെ കളയാനുള്ള വഴി അതിന്റെ കാരണങ്ങൾക്ക് തീറ്റ നൽകാതിരിക്കുക എന്നതാണ്. അപ്പോൾ അത് മാഞ്ഞുപോകുന്നു. ചോദ്യകർത്താവ്: അങ്ങ് പറഞ്ഞു, ബുദ്ധി ഒരു ഫലമാണെന്ന്. അതിന്റെ കാരണങ്ങൾ കണ്ടെത്തിയാൽ അതിനെ അവസാനിപ്പി ക്കാമെന്ന്. ദാദ്രശ്രീ: ബുദ്ധിയുടെ കാരണം ന്യായത്തിനായുള്ള നമ്മുടെ അന്വേഷണമാണ്. നാം ന്യായന്വേഷണം നിർത്തിയാൽ ബുദ്ധി പോകും. എന്തുകൊണ്ടാണ് നിങ്ങൾ ന്യായം അന്വേഷിക്കുന്നത്? ഞാനൊരു പെൺകുട്ടിയോടു ചോദിച്ചു. എന്തിനാണ് അവൾ ന്യാം അന്വേഷിക്കുന്നതെന്ന്? അവൾ പറഞ്ഞു: “അങ്ങക്കറിയില്ലാ എന്റെ അമ്മായിയമ്മ എത്തരക്കാരിയാണെന്ന്. ഞാനിവിടെയെ ത്തിയതിനുശേഷം അവരെനിക്ക് ദുഃഖമല്ലാതെ മറ്റൊന്നും തന്നിട്ടി ല്ല. ഞാനെന്ത് തെറ്റു ചെയ്തു?” ഞാനവളോടു പറഞ്ഞു ആരും ഒരാളെ അറിയാതെ പീഡിപ്പിക്കുകയില്ലെന്ന്. അത് നിന്റെ തീർക്ക പ്പെടാത്ത എക്കൗണ്ടാകണം. അവൾ പറഞ്ഞു “ഞാനവരുടെ മുഖം മുമ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.” ഞാൻ പറഞ്ഞു “നീ അവളെ ഈ ജന്മത്തിൽ കണ്ടിട്ടില്ലായിരിക്കാം. എന്നാൽ കഴിഞ്ഞ ജന്മത്തിൽ അവരുമായി നിനക്കുണ്ടായിരുന്ന എക്കൗണ്ടുകൾ നിന ക്കറിയുമോ?” അവൾക്ക് സംഭവിക്കുന്നതെല്ലാം ന്യായമാണ്. വീട്ടിൽ നിങ്ങളുടെ മകൻ നിങ്ങളുടെ കാര്യങ്ങളിൽ കേറി ഇട പെടുന്നുണ്ടോ? ആ കടന്നുകയറ്റവും ന്യായമാണ്. നിങ്ങളുടെ ബുദ്ധി നിങ്ങളോടു പറയും. “എന്താ അവന്റെ ധൈര്യം. ഞാന വന്റെ അച്ഛനാണ്!” സംഭവിക്കുന്നതൊക്കെ ന്യായമാണ്. ഈ അക്രമവിജ്ഞാനം എന്താണ് പറയുന്നത്. ഇത് ന്യായ മായിക്കാണൂ. ജനങ്ങളെന്നോട് ചോദിക്കുന്നു ഞാനെങ്ങനെ ബുദ്ധിയെ ഒഴിവാക്കിയെന്ന്. ഞാൻ ന്യായമന്വേഷിക്കുന്നത് നിർത്തി. അപ്പോളത് തന്നെപ്പോയി. എത്രകാലം ബുദ്ധിക്ക് നില നിൽക്കാനാവും? നാം ന്യായമന്വേഷിക്കുന്നിടത്തോളം കാലം അത് നിലനിൽക്കും. കാരണം നമ്മുടെ ന്യായന്വേഷണം അതിനെ താങ്ങിനിർത്തുന്നു. ബുദ്ധി ചോദിക്കും. “ഇത്ര വലിയ ജോലി ചെയ്തിട്ടും അവരെ ന്താണെന്നെ വിമർശിക്കുന്നത്?” ഇതാണ് നിങ്ങൾ ബുദ്ധിക്കു Page #38 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് നൽകുന്ന സഹായം നിങ്ങൾ ന്യായമന്വേഷിക്കുകയാണോ? നിങ്ങളെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ്. ഇതുവരെ എന്തു കൊണ്ടാണ് അവരൊന്നും നെഗറ്റീവ് ആയി പറയാതിരുന്നത്? ഇപ്പോഴെന്തടിസ്ഥാനത്തിലാണ് അവർ പറയുന്നത്? അങ്ങനെ ചിന്തിക്കുമ്പോൾ അവർ പറയുന്നത് ശരിയാണെന്ന് തോന്നു ന്നില്ലേ? അയാൾ നിങ്ങൾക്ക് ശമ്പളം കൂട്ടിത്തരുന്നത് നിരസി ച്ചാൽ പോലും അത് ന്യായമാണ്. അതെങ്ങനെ അന്യായമെന്ന് വിളിക്കാൻ നിങ്ങൾക്കാവും? ബുദ്ധി ന്യായമന്വേഷിക്കുന്നു നിങ്ങൾ വിഷമം വിളിച്ചു വരുത്തി. ഈ വിഷമത്തെ ക്ഷണിച്ചു. വരുത്തൽ ബുദ്ധിയുടെ പണിയാണ്. എല്ലാവർക്കും ബുദ്ധിയുണ്ട്. വളർന്ന ബുദ്ധിയാണ് വിഷമത്തിനു കാരണം - ഒന്നുമില്ലാത്തിടത്ത് ആവശ്യത്തിലധികം വളർന്ന ഈ ബുദ്ധി വിഷമമുണ്ടാക്കുന്നു. വളർന്നതിനുശേഷം എന്റെ ബുദ്ധി എന്നെ വിട്ടുപോയി. അതിന്റെ ഒരംശംപോലും ബാക്കിയില്ല. അതെങ്ങനെ വിട്ടുപോയി എന്നെ ന്നോട് ഒരാൾ ചോദിച്ചു. ഞാനതിനോട് തുടർച്ചയായി പോകാനാവ ശ്യപ്പെട്ടോ എന്നയാൾ ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിൽ ഇത്രയുംകാലം അതെന്നെ സഹായിച്ചു. ബുദ്ധിമുട്ടിക്കുന്ന സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്തെന്നും ചെയ്യേ ണ്ടാത്തതെന്താണെന്നും തീരുമാനിക്കാൻ അത് സഹായിച്ചു. എങ്ങനെ നമുക്കതിനെ തൊഴിച്ചു പുറത്താക്കാനാവും? ന്യായമ ന്വേഷിക്കുന്നവരോടൊപ്പം എപ്പോഴും ബുദ്ധി നിലനിൽക്കും. സംഭ വിക്കുന്നതൊക്കെ ന്യായമെന്ന് സ്വീകരിക്കുന്നവർ ബുദ്ധിയുടെ ഫലങ്ങളിൽനിന്നും മുക്തരാകും. ചോദ്യകർത്താവ്: എന്നാൽ ദാദാ, നാം ജീവിതത്തിൽ വരുന്ന തൊക്കെ സ്വീകരിക്കേണ്ടി വരില്ലെ? ദാദാശ്രീഃ വിഷമങ്ങൾക്കുശേഷം അത് സ്വീകരിക്കുന്നതിലും നല്ലതാണ് സന്തോഷത്തോടെ സ്വീകരിക്കുന്നത്. - ചോദ്യകർത്താവ്: ഞങ്ങളുടെ ജീവിതം ഇങ്ങനെയാണ്. ഞങ്ങൾക്ക് കുട്ടികളുണ്ട്, മരുമക്കളുണ്ട്, അതുപോലെ പല ബന്ധു ക്കളും. അവരോടൊക്കെ ഞങ്ങൾക്ക് ബന്ധം നിലനിർത്തേണ്ട തുണ്ട്. Page #39 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് ദാദാശ്രീ: അതെ. നിങ്ങളതൊക്കെ ചെയ്യണം. ചോദ്യകർത്താവ്: അതെ. എന്നാൽ ഈ ബന്ധങ്ങൾമൂലം ഞങ്ങൾ വിഷമിക്കേണ്ടി വന്നാലോ? ദാദാശ്രീ: നിങ്ങൾ ബന്ധം നിലനിർത്തുകയും അവ യിൽനിന്നും വേദന അനുഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങളീ കഷ്ടപ്പാടുകൾ സ്വീകരിക്കണം. അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ടു കൊണ്ടേയിരിക്കും. അതല്ലാതെ മറ്റെന്തു പ്രശ്നപരിഹാരമാണ് ഉള്ളത്? - ചോദ്യകർത്താവ്: ഇല്ല. മറ്റൊരു വഴിയുമില്ല. വക്കീലിനെ കാണുകയല്ലാതെ. - ദാദാശ്രീ: അതെ. അതല്ലാതെ ആർക്കെന്തു ചെയ്യാൻ കഴിയും? അവർ സഹായിക്കുകയോ അതോ അവർ ഫീസു ചോദിക്കു കയോ? പ്രകൃതിയുടെ ന്യായം സ്വീകരിക്കപ്പെട്ടിടത്ത് ബുദ്ധി വിട പറയുന്നു ന്യായം കണ്ടെത്താനുള്ള അവസരം ഉയർന്നാലുടനെ ബുദ്ധി അതിന്റെ തല പൊക്കുന്നു. "അവൾ'ക്കറിയാം അവളുടെ റോൾ പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമാണെന്ന്. എന്നാൽ "ഇതു ന്യായമാണ്' എന്നൊരാൾ പറഞ്ഞാൽ അവൾക്കു മനസ്സിലാകും ഇനി തന്റെ ആവശ്യമില്ലെന്ന്. അതുകൊണ്ട് അവൾ തന്റെ സാധന ങ്ങളെല്ലാം പെട്ടിയിലാക്കി പോകാനൊരുങ്ങുന്നു. അവളെ സ്വീകരി ക്കാൻ അവൾ വേറെ ആരെയെങ്കിലും കണ്ടെത്തും. എപ്പോഴും ദൗർബ്ബല്യങ്ങളുള്ള ജനങ്ങളുണ്ട് ബുദ്ധിക്ക് കയറിപ്പറ്റാൻ. ജനങ്ങൾ ബുദ്ധി വർദ്ധിപ്പിക്കാൻ തപസ്സും വൃതങ്ങളും പോലും ചെയ്യും. എന്നാൽ അതേസമയം, ബുദ്ധിയുടെ വർദ്ധനവിനനുസരിച്ച് കഷ്പ്പാടുകളുമേറും. അതേ അളവിലുള്ള കഷ്ടപ്പാട് അതിനെ സന്തുലിതാവസ്ഥയിൽ നിറുത്തുന്നു. ഇവ രണ്ടും തമ്മിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. എന്റെ ബുദ്ധി അവസാനിച്ചിരി ക്കുന്നു. അതുകൊണ്ടന്റെ കഷ്ടതകളുമവസാനിച്ചിരിക്കുന്നു. എല്ലാ പ്രശ്നങ്ങളുടെയും അവസാനമാണ് മോക്ഷമാർഗ്ഗം സംഭവിക്കുന്നതെല്ലാം ന്യായമാണെന്നു നിങ്ങൾ പറഞ്ഞാൽ, Page #40 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് പിന്നെ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ജനങ്ങൾ ന്യായവും ഒപ്പം മോക്ഷവും ആഗ്രഹിക്കുന്നു. ഇതൊരു പരസ്പര വൈരുദ്ധ്യമാണ്. നിങ്ങൾക്ക് രണ്ടും ഒരുമിച്ച് കിട്ടുകയില്ല. പ്രശ്ന ങ്ങൾ അവസാനിക്കുന്നിടത്ത് മോക്ഷമാരംഭിക്കുന്നു. അക്രമവി ജ്ഞാനമെന്നറിയപ്പെടുന്ന നമ്മുടെ ഈ ശാസ്ത്രത്തിൽ പ്രശ്നങ്ങ ളൊന്നും ബാക്കിയുണ്ടാവില്ല. അതുകൊണ്ടാണ് ഇത് ആളുകൾക്ക് എളുപ്പം പിന്തുടരാനാവുന്നത്. “സംഭവിക്കുന്നതെല്ലാം ന്യായ മാണ് എന്ന ഈ സൂത്രം എല്ലാ പ്രശ്നങ്ങളുമവസാനിപ്പിക്കുകയും നിങ്ങളുടെ ജീവിതം ടെൻഷൻ ഫ്രീ ആക്കുകയും ചെയ്യുന്നു. എപ്പോഴെങ്കിലും ബുദ്ധി ന്യായത്തെ പ്രതി ചോദ്യമുയർത്തു മ്പോൾ പറയുക “സംഭവിച്ചതെല്ലാം ന്യായമാണ്.” ഒരു കോടതിയിലും സംതൃപ്തി കണ്ടെത്താനാവില്ല. - ന്യായത്തിന് വാശി പിടിക്കുന്ന ആൾ കീഴ്ക്കോടതിയിൽ പോകുന്നു. അവിടെ വക്കീലന്മാർ പോരാടുന്നു. വിധി വരുന്നു. ന്യായം വരുന്നു. വിധിയിൽ അയാൾക്ക് സംതൃപ്തി തോന്നുന്നില്ല. അയാൾ ജില്ലാ കോടതിയിൽ അപ്പീലുമായി സമ്മർദ്ദം ചെലുത്തു ന്നു. വീണ്ടും അയാൾ നിരാശനാകുന്നു. അയാൾ അവിടന്ന് സുപ്രീം കോർട്ടിലേക്കും അവിടെന്ന് പ്രസിഡന്റിന്റെ അടുത്തുവരെ പോകുന്നു. അങ്ങനെ ചുറ്റും കടുത്ത പരാജയം നേരിടുന്നു. ഇത്രയുംകാലം സഹായിച്ചിരുന്ന വക്കീൽ ഫീസ് ആവശ്യപ്പെടു ന്നു. അത് നൽകാൻ കഴിയുന്നില്ല. ഇതും ന്യായമാണ്. ന്യായം സ്വാഭാവികവും അസ്വാഭാവികവും രണ്ടുതരം ന്യായങ്ങളുണ്ട്. ഒന്ന് പ്രശ്നങ്ങളും വിഷമതകളും വർദ്ധിപ്പിക്കുന്നു. മറ്റേത് പ്രശ്നങ്ങളും വിഷമതകളും കുറക്കു കയും നശിപ്പിക്കുകയും ചെയ്യുന്നു. തികച്ചും ശരിയായ ന്യായം "സംഭവിക്കുന്നതെല്ലാം ന്യായമാണ്' എന്നു പറയുന്നതാണ്. നാം ന്യായമന്വേഷിക്കുമ്പോൾ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ട യിരിക്കുന്നു. പ്രകൃതിയുടെ ന്യായം എല്ലാ പ്രശ്നങ്ങളും നീക്കിക്ക ളയുന്നു. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ന്യായമാ ണ്. ഇനിയും അഞ്ച് ന്യായാധിപന്മാരും ഒരാൾക്കെതിരെ വിധി പറ ഞ്ഞിട്ടും അയാളത് സ്വീകരിക്കുന്നില്ല. അപ്പോൾ അയാളുടെ പ്രശ്ന ങ്ങളും കഷ്ടപ്പാടുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അയാൾ Page #41 -------------------------------------------------------------------------- ________________ സംഭവിച്ചതെല്ലാം ന്യായമാണ് അവരുടേയോ മറ്റാരുടെയുമോ ന്യായം സ്വീകരിക്കുന്നില്ല. ഇങ്ങനെ അയാളുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അയാൾ വീണ്ടും വീണ്ടും കുടുക്കുകളിൽ കുടുങ്ങുകയും, വ്യർത്ഥമായി വള രെയേറെ കഷ്ടപ്പെടുകയും ചെയ്യുന്നു. അതിനു പകരം തുടക്കംമു തലേ അയാൾ സംഭവിക്കുന്നതെല്ലാം ന്യായമാണെന്ന് സ്വീകരിക്കേ ണ്ടതായിരുന്നു. - ന്യായത്തിന്റെ കാര്യം വരുമ്പോൾ പ്രകൃതി എപ്പോഴും മികച്ചു നിൽക്കുന്നു. അത് സ്ഥിരമായി ന്യായമായിരിക്കുന്നു. അങ്ങനെയാ ണെങ്കിലും അതിന് ഒരു തെളിവും നൽകാനാവുന്നില്ല. ജ്ഞാനിക്കു മാത്രമെ അതെങ്ങനെ ന്യായമാണെന്ന് നിങ്ങൾക്ക് തെളിവു നൽകാനാവൂ. ജ്ഞാനിക്ക് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും. ഒരിക്കൽ നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടാൽ നിങ്ങളുടെ ജോലി തീർന്നു. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നാൽ നിങ്ങൾ സ്വതന്ത്രനായി. ജയ് സച്ചിദാനന്ദ് Page #42 -------------------------------------------------------------------------- ________________ പ്രതാഹ വിധി (PRATAH VIDHI) | പ്രഭാത പ്രാർത്ഥന ശ്രീ സിമന്ദർ സ്വാമിക്കെന്റെ നമസ്കാരം. * വാത്സല്യ മൂർത്തി ദാദാ ഭഗവാനെന്റെ നമസ്കാരം. (5) ഈ മനസ്സും വാക്കും ശരീരവും വഴി ഈ ലോകത്തെ ഒരു - ജീവിയും ഒരു തരത്തിലും വേദനിക്കാതിരിക്കട്ടെ. (5) ശുദ്ധാത്മാനുഭവമല്ലാതെ ഈ ലോകത്തിലെ ഒരു നശ്വര വസ്തുവിലും എനിക്കാഗ്രഹമില്ല. (5) ജ്ഞാനി പുരുഷനായ ദാദാ ഭഗവാന്റെ പഞ്ചാജ്ഞകളിൽ നില നിൽക്കാൻ എനിക്ക് അനന്ത ശക്തി ലഭിക്കേണമെ. (5) സർവ്വജ്ഞനായ ജ്ഞാനീ പുരുഷൻ ദാദാ ഭഗവാന്റെ പരി പൂർണ്ണശാസ്ത്രം എനിക്കുള്ളിൽ പൂർണ്ണമായി നിറഞ്ഞ്, ഏറ്റവും ഉയർന്ന നിലയിൽ പരിപൂർണ്ണ ജ്ഞാന വീക്ഷണമായും പരിപൂർണ്ണ ജ്ഞാന ബോധമായും പരിപൂർണ്ണ ജ്ഞാന സ്വഭാവമായും എന്നിൽ പൂർണ്ണമായും പ്രകടമാകട്ടെ. നവ കലാമോ (NAV KALAMO) (എല്ലാ മതങ്ങളുടെയും വേദങ്ങളുടെയും സാരമായ - ഒമ്പത് ദീക്ഷാ വാക്യങ്ങൾ) 1. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ ! ഏറ്റവും നിസ്സാരമായ അള വിൽപോലും ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതി രിക്കാനും, വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും, വേദനി പ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതിരിക്കാനും, എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമായ തരത്തിലാക്കിത്തീർക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 2. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള Page #43 -------------------------------------------------------------------------- ________________ വിൽപോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാ തിരിക്കാനും വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും വേദ നിപ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും നിസ്സാരമായ അളവിൽ പോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാതിരിക്കാനും എന്റെ ചിന്തകളും, വാക്കുകളും, പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമാക്കി ത്തീർക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകി. യാലും. 3. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ജീവിച്ചിരിക്കുന്ന സന്യാസി - മാരെയോ, സന്യാസിനിമാരെയോ, മതപ്രസംഗകരെയോ, മതാ ദ്ധ്യക്ഷരെയോ വിമർശിക്കാതിരിക്കാനും ആക്രമിക്കാതിരി ക്കാനും പരിഹസിക്കാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. 5. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള വിൽപോലും ഒരു ജീവിയോടും കടുത്തതും വേദനാജനകവു മായ ഭാഷയിൽ സംസാരിക്കാതിരിക്കാനും അതിന് കാരണമാ കാതിരിക്കാനും അതിന് പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ആണായാലും പെണ്ണാ യാലും നപുംസകമായാലും ഒരു ജീവിയോടും ഏറ്റവും നിസ്സാ രമായ അളവിൽ പോലും ലൈംഗിക തൃഷ്ണയോ വികാര ങ്ങളോ ചേഷ്ടകളോ പ്രകടിപ്പിക്കാതിരിക്കാനും അതിന് കാര ണമാകാതിരിക്കാനും അതിനു പ്രേരകമാകാതിരിക്കാനും അന ന്തമായ ആന്തരിക ശക്തി നൽകിയാലും. എന്നെന്നും ലൈംഗിക തൃഷ്ണയിൽനിന്നും സ്വതന്ത്രമാകുന്ന തിനുള്ള പരമശക്തി എനിക്കു നൽകിയാലും. 7. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു പ്രത്യേക ഭക്ഷണ ത്തിന്റെ രുചിയോട് അമിതാസക്തി നിയന്ത്രിക്കുന്നതിനുള്ള അനന്തമായ ആന്തരിക ശക്തി നൽകിയാലും. എല്ലാ രുചികളും സമതുലിതമായ ഭക്ഷണം സ്വീകരിക്കുന്നതി നുള്ള ശക്തി എനിക്കു നൽകിയാലും. - ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു ജീവിയേയും അവർ സമീപത്തുണ്ടെങ്കിലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നവരാ Page #44 -------------------------------------------------------------------------- ________________ യാലും മരിച്ചവരായാലും, വിമർശിക്കാതിരിക്കാനും ആക്രമി ക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനും, അതിന് കാരണ മാകാതിരിക്കാനും പ്രേരകമാകാതിരിക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ലോകമോക്ഷത്തിന്റെ പാത യിൽ ഒരു ഉപകരണമായിത്തീരുന്നതിന് എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. (എല്ലാവരുടെയും അകത്തു വസിക്കുന്ന ഭഗവാനാണ് ദാദാ ഭഗ വാൻ. എന്നും ദാദാ ഭഗവാനോട് ഇത്രയും നിങ്ങൾ ആവശ്യ പ്പെടണം. ഇത് യാന്ത്രികമായി ചൊല്ലിയാൽ പോരാ. ഇത് ഉള്ളിൽ ഉറക്കണം. നിത്യവും ഇത് നിങ്ങളുടെ തീവ്രമായ ആന്തരിക ഭാവമാകുന്നത് ഏറ്റവും അനുയോജ്യമാണ്. ഈ ഉപദേശം എല്ലാ മതങ്ങളുടെയും ആന്തരിക സത്തയേയും മറി കടക്കുന്നു.) Page #45 -------------------------------------------------------------------------- ________________ സംഭവിക്കുന്നതെന്തായാലും അത് ന്യായം തന്നെയാണ് “സംഭവിക്കുന്നതെന്തായാലും, അത് ന്യായം തന്നെയാണ്” എന്ന പ്രകൃതിയുടെ നിയമം നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ അത് നിങ്ങളെ മോചിപ്പിക്കും. എന്നാൽ ഒരു നിമിഷത്തേക്കെങ്കി ലും, പ്രകൃതി അനീതി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കാ നിടയായാൽ നിങ്ങൾ നശിച്ചുപോകും. ജ്ഞാനം (യഥാർത്ഥ അറിവ്) പ്രകൃതിന്യായയുക്തമാണ് എന്ന് വിശ്വസിക്കാനുള്ളതാ ണ്. ജ്ഞാനം, കാര്യങ്ങൾ അവയുടെ യഥാർത്ഥ രൂപത്തിൽ തിരി ച്ചറിയാനുള്ളതാണ്. അജ്ഞത, കാര്യങ്ങൾ അവയുടെ യഥാർത്ഥ രൂപത്തിൽ തിരിച്ചറിയാൻ കഴിയാതിരിക്കലാണ്. - "സംഭവിക്കുന്നതെല്ലാം ന്യായമാണെ'ന്ന് നിങ്ങൾ തിരിച്ചറിയു മ്പോൾ, ലൗകികജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങൾ പരി ഹരിക്കും. ഒരു നിമിഷത്തേക്കുപോലും, ഈ ലോകത്തിൽ ഒരന്യാ യവും സംഭവിക്കുന്നില്ല. നിങ്ങളുടെ ബുദ്ധിയാണ് പ്രകൃതിയുടെ ന്യായത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കെണിയിൽ നിങ്ങളെ വീഴ്ത്തുന്നത്. അതുകൊണ്ട്, ഞാനിവിടെ, കാര്യങ്ങളുടെ യഥാർത്ഥ സ്വഭാവം നിങ്ങൾക്ക് പറഞ്ഞു തരാൻ വന്നിരിക്കുകയാ ണ്. നിങ്ങൾ നിങ്ങളുടെ ബുദ്ധിയിൽനിന്നും വേറിട്ടിരിക്കേണ്ടതുണ്ട്. ഒരിക്കലിതു മനസ്സിലാക്കിയാൽ, നിങ്ങൾ നിങ്ങളുടെ ബുദ്ധിക്കു കീഴടങ്ങുകയില്ല. “സംഭവിക്കുന്നതെന്തായാലും, ന്യായമാണ് - എന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യും. - ദാദാശീ