________________
ആമുഖം
ആയിരക്കണക്കിന് തീർത്ഥാടകർ ഇന്ത്യയിലെ ബദരിനാഥി ലേക്കും കേദാർനാഥിലേക്കും തീർത്ഥയാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു മഞ്ഞുവീഴ്ചയുണ്ടായി. നൂറുകണക്കിനാളുകൾ ആ ഹിമാനിക്കടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. ഇത്തരം വാർത്ത കൾ കേൾക്കുമ്പോൾ പലരും ആശ്ചര്യപ്പെടുന്നു. “എന്തുകൊ ണ്ടാണ് ദൈവം ഇത്രയും ഭക്തിയോടെ ആരാധനക്കെത്തുന്നവ രുടെ ജീവനെടുക്കുന്നത്?” ദൈവം നീതിമാനല്ല എന്ന് പലരും പറ യും. പിതൃസ്വത്തിന്റെ ഭാഗംവെപ്പിൽ രണ്ടു സഹോദരരിൽ ഒരാൾക്ക് ഭൂരിഭാഗം സ്വത്തു കിട്ടുന്നു. മറ്റേ ആൾക്ക് ഒന്നുംതന്നെ ലഭിക്കുന്നില്ല. ഇവിടെ ബുദ്ധി ന്യായം അന്വേഷിക്കുന്നു. അവർ സുപ്രീംകോർട്ട് വരെ ഈ പ്രശ്നത്തിന്റെ പേരിൽ വഴക്കിടുവാനൊ രുങ്ങുന്നു. അവസാനം പിതൃസ്വത്തിന്റെ ഭൂരിഭാഗവും കോടതിച്ചെ ലവായി നൽകി അവർ ഒന്നുമില്ലാത്തവരായിത്തീരുന്നു. നിഷ്ക്കള ങ്കർ ജയിലിലടക്കപ്പെടുന്നു. കുറ്റവാളി സ്വതന്ത്രനാക്കപ്പെടുന്നു. എവിടെയാണ് ന്യായം? തത്വബോധമുള്ളവർ കഷ്ടപ്പെടുന്നു. തത്വ രഹിതർ സന്തോഷിക്കുന്നു. സത്യസന്ധതയില്ലാത്തവർ വലിയ വീടുകളിലും സുഖസൗകര്യങ്ങളിലും കഴിയുമ്പോൾ സത്യസന്ധർ അന്നന്നത്തെ അന്നത്തിന് കഷ്ടപ്പെടുന്നു. എവിടെയാണ് ന്യായം?
ജീവിതം മുഴുവൻ ഇത്തരം സംഭവങ്ങളാണ്. ഇവിടെ ബുദ്ധി ന്യായം അന്വേഷിച്ച് അവസാനം ദുഃഖത്തിലാഴുന്നു. പൂജ്യനായ ദാദാശ്രീ അസാധാരണമായ കണ്ടുപിടിത്തം നടത്തുകയാണ് "ഈ ലോകത്ത് ഒരിക്കലും ഒരന്യായവും ഇല്ലെന്ന്.' സംഭവിച്ചതെല്ലാം നീതിയിൽനിന്നും വ്യതിചലിച്ചിട്ടില്ല. പ്രകൃതി ഒരു വ്യക്തിയോ ദൈവമോ അല്ല, അതുകൊണ്ട് ഒന്നിന്റേയും സ്വാധീനത്തിലുമല്ല. പ്രകൃതിയുടെ അർത്ഥം ശാസ്ത്രീയ സാഹചര്യത്തെളിവുകളാണ്. ഒരു പ്രവർത്തി നടക്കണമെങ്കിൽ അനേകം സാഹചര്യങ്ങൾ ഒത്തു വരണം.
ആയിരക്കണക്കിന് തീർത്ഥാടകരിൽ എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തി മരിക്കുന്നു. മരിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ, അവരുടെ കണക്കുപുസ്തകത്തിൽ മരണം രേഖപ്പെടുത്തപ്പെട്ടവർ, ഹിമപാതത്തിൽ ഒന്നിച്ചു മരിക്കുന്നു. ഒരു സംഭവത്തിന് പലത