________________
ഈ വിവർത്തനത്തെക്കുറിച്ച്
ജ്ഞാനിപുരുഷനായ അംബാലാൽ എം പട്ടേൽ (ദാദാശ്രീ അല്ലെങ്കിൽ ദാദാ എന്ന് പൊതുവെ വിളിക്കപ്പെടുന്നു). ആത്മജ്ഞാ നത്തെക്കുറിച്ചും ലൗകികവ്യവഹാരകലയെക്കുറിച്ചുമുള്ള ശാസ്ത്ര മായ തന്റെ സത്സംഗങ്ങൾ കൃത്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ വിഷമമാണെന്ന് എപ്പോഴും പറയാറുണ്ട്. ചില അഗാധ അർത്ഥതലങ്ങൾ നഷ്ടപ്പെട്ടു പോകും. അദ്ദേഹ ത്തിന്റെ ഉപദേശങ്ങൾ ശരിയായി മനസ്സിലാക്കാൻ ഗുജറാത്തി ഭാഷ പഠിക്കേണ്ടതിന്റെ അത്യാവശ്യം അദ്ദേഹം ഊന്നിപ്പറയാ റുണ്ട്. - എങ്കിലും മറ്റുഭാഷകളിലേക്ക് തന്റെ ഉപദേശങ്ങൾ എത്തിക്കു ന്നതിന് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും തന്റെ ഉപദേശങ്ങൾ തർജ്ജിമ ചെയ്യുന്നതിന് അദ്ദേഹം അനുഗ്രഹവും അനുവാദവും നൽകിയിട്ടുണ്ട്.
ജ്ഞാനിപുരുഷനായ ദാദാശ്രീയുടെ ഉപദേശങ്ങളുടെ സത്ത ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ ശ്രമ മാണ് ഇത്. സത്സംഗങ്ങളുടെ ഭാവവും സന്ദേശവും കാത്ത് സൂക്ഷി ക്കുന്നതിന് പരമാവധി ശ്രമം നടത്തപ്പെട്ടിട്ടുണ്ട്. ഇത് അദ്ദേഹ ത്തിന്റെ വാക്കുകളുടെ പദാനുപദ വിവർത്തനമല്ല. ധാരാളം ആളു കൾ ക്ഷമയോടും ശ്രദ്ധയോടുംകൂടി ഇതിനുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഞങ്ങൾ നന്ദി പറയുന്നു.
- ദാദ്രശ്രീയുടെ വിശാലമായ ഉപദേശ ഖനിയുടെ ഒരു പ്രാഥമിക പരിചയം മാത്രമാണ് ഇവിടെ നൽകുന്നത്. വിവർത്തനത്തിൽ എന്തങ്കിലും തെറ്റുകുറ്റങ്ങൾ കണ്ടുമുട്ടിയാൽ അത് പരിപൂർണ്ണ മായും വിവർത്തകരുടെ പിഴവു മാത്രമാണെന്ന് ദയവായി മനസ്സി ലാക്കേണ്ടതാണ്.
(iv)