________________
സംഭവിച്ചതെല്ലാം ന്യായമാണ്
അവരുടേയോ മറ്റാരുടെയുമോ ന്യായം സ്വീകരിക്കുന്നില്ല. ഇങ്ങനെ അയാളുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അയാൾ വീണ്ടും വീണ്ടും കുടുക്കുകളിൽ കുടുങ്ങുകയും, വ്യർത്ഥമായി വള രെയേറെ കഷ്ടപ്പെടുകയും ചെയ്യുന്നു. അതിനു പകരം തുടക്കംമു തലേ അയാൾ സംഭവിക്കുന്നതെല്ലാം ന്യായമാണെന്ന് സ്വീകരിക്കേ ണ്ടതായിരുന്നു. - ന്യായത്തിന്റെ കാര്യം വരുമ്പോൾ പ്രകൃതി എപ്പോഴും മികച്ചു നിൽക്കുന്നു. അത് സ്ഥിരമായി ന്യായമായിരിക്കുന്നു. അങ്ങനെയാ
ണെങ്കിലും അതിന് ഒരു തെളിവും നൽകാനാവുന്നില്ല. ജ്ഞാനിക്കു മാത്രമെ അതെങ്ങനെ ന്യായമാണെന്ന് നിങ്ങൾക്ക് തെളിവു നൽകാനാവൂ. ജ്ഞാനിക്ക് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും. ഒരിക്കൽ നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടാൽ നിങ്ങളുടെ ജോലി തീർന്നു. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നാൽ നിങ്ങൾ സ്വതന്ത്രനായി.
ജയ് സച്ചിദാനന്ദ്