________________
യാലും മരിച്ചവരായാലും, വിമർശിക്കാതിരിക്കാനും ആക്രമി ക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനും, അതിന് കാരണ മാകാതിരിക്കാനും പ്രേരകമാകാതിരിക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ലോകമോക്ഷത്തിന്റെ പാത യിൽ ഒരു ഉപകരണമായിത്തീരുന്നതിന് എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. (എല്ലാവരുടെയും അകത്തു വസിക്കുന്ന ഭഗവാനാണ് ദാദാ ഭഗ വാൻ. എന്നും ദാദാ ഭഗവാനോട് ഇത്രയും നിങ്ങൾ ആവശ്യ പ്പെടണം. ഇത് യാന്ത്രികമായി ചൊല്ലിയാൽ പോരാ. ഇത് ഉള്ളിൽ ഉറക്കണം. നിത്യവും ഇത് നിങ്ങളുടെ തീവ്രമായ ആന്തരിക ഭാവമാകുന്നത് ഏറ്റവും അനുയോജ്യമാണ്. ഈ ഉപദേശം എല്ലാ മതങ്ങളുടെയും ആന്തരിക സത്തയേയും മറി കടക്കുന്നു.)