________________ സംഭവിക്കുന്നതെന്തായാലും അത് ന്യായം തന്നെയാണ് “സംഭവിക്കുന്നതെന്തായാലും, അത് ന്യായം തന്നെയാണ്” എന്ന പ്രകൃതിയുടെ നിയമം നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ അത് നിങ്ങളെ മോചിപ്പിക്കും. എന്നാൽ ഒരു നിമിഷത്തേക്കെങ്കി ലും, പ്രകൃതി അനീതി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കാ നിടയായാൽ നിങ്ങൾ നശിച്ചുപോകും. ജ്ഞാനം (യഥാർത്ഥ അറിവ്) പ്രകൃതിന്യായയുക്തമാണ് എന്ന് വിശ്വസിക്കാനുള്ളതാ ണ്. ജ്ഞാനം, കാര്യങ്ങൾ അവയുടെ യഥാർത്ഥ രൂപത്തിൽ തിരി ച്ചറിയാനുള്ളതാണ്. അജ്ഞത, കാര്യങ്ങൾ അവയുടെ യഥാർത്ഥ രൂപത്തിൽ തിരിച്ചറിയാൻ കഴിയാതിരിക്കലാണ്. - "സംഭവിക്കുന്നതെല്ലാം ന്യായമാണെ'ന്ന് നിങ്ങൾ തിരിച്ചറിയു മ്പോൾ, ലൗകികജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങൾ പരി ഹരിക്കും. ഒരു നിമിഷത്തേക്കുപോലും, ഈ ലോകത്തിൽ ഒരന്യാ യവും സംഭവിക്കുന്നില്ല. നിങ്ങളുടെ ബുദ്ധിയാണ് പ്രകൃതിയുടെ ന്യായത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കെണിയിൽ നിങ്ങളെ വീഴ്ത്തുന്നത്. അതുകൊണ്ട്, ഞാനിവിടെ, കാര്യങ്ങളുടെ യഥാർത്ഥ സ്വഭാവം നിങ്ങൾക്ക് പറഞ്ഞു തരാൻ വന്നിരിക്കുകയാ ണ്. നിങ്ങൾ നിങ്ങളുടെ ബുദ്ധിയിൽനിന്നും വേറിട്ടിരിക്കേണ്ടതുണ്ട്. ഒരിക്കലിതു മനസ്സിലാക്കിയാൽ, നിങ്ങൾ നിങ്ങളുടെ ബുദ്ധിക്കു കീഴടങ്ങുകയില്ല. “സംഭവിക്കുന്നതെന്തായാലും, ന്യായമാണ് - എന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യും. - ദാദാശീ