________________
സംഭവിച്ചതെല്ലാം ന്യായമാണ്
പ്രപഞ്ചവിശാലത വാക്കുകൾക്കതീതമാണ് പ്രപഞ്ചം വേദങ്ങളിൽ വിവരിച്ചിരിക്കുന്നതിലുമേറെ വിശാലമാ ണ്. വേദങ്ങൾ പ്രപഞ്ചത്തിന്റെ ഒരംശത്തെക്കുറിച്ചു മാത്രമേ പറയു ന്നുള്ളു. എന്നാൽ വാസ്തവത്തിൽ അത് അവർണ്ണനീയവും അനിർവ്വചനീയവുമാണ്. വാക്കുകൾക്ക് വിവരിക്കാനാവാത്തതാ ണെങ്കിൽ പിന്നെ അത് വാസ്തവത്തിൽ എന്താണെന്ന് ഒരാൾക്ക് എങ്ങനെയാണ് മനസ്സിലാവുക? അങ്ങനെയാണ് ഈ പ്രപഞ്ച ത്തിന്റെ വിശാലത. എന്റെ കാഴ്ചാകേന്ദ്രത്തിൽനിന്നും ഞാന തിന്റെ വിശാലത കാണുന്നു. അത് നിങ്ങൾക്കു പറഞ്ഞുതരാൻ എനിക്കു കഴിയും.
പ്രകൃതി എപ്പോഴും നീതിപൂർണ്ണമാണ് - പ്രകൃതി എപ്പോഴും നീതിപൂർണ്ണമാണ്. ഒരു നിമിഷത്തിന്റെ ഒരംശത്തിൽപോലും അത് അന്യായമായിരുന്നിട്ടില്ല. നീതിന്യായ ക്കോടതികളിൽ നിലനിൽക്കുന്ന നിയമം ചിലപ്പോൾ അന്യായമാ യേക്കാം. എന്നാൽ പ്രകൃതിനിയമം എപ്പോഴും കൃത്യമാണ്. എന്താണ് പ്രകൃതിനിയമത്തിന്റെ സ്വഭാവം? പ്രകൃതിനിയമത്തിൽ, ഇന്നേവരെ കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത ഒരാൾ, സത്യസന്ധ നായ ഒരാൾ, ഇന്ന് കളവ് ചെയ്യാനിട വന്നാൽ, ഉടനെ പിടിക്കപ്പെ ടുന്നു. എന്നാൽ സത്യസന്ധനല്ലാത്ത ഒരാൾ കുറ്റകൃത്യം ചെയ്താൽ പ്രകൃതി അയാളെ ഒഴിവാക്കും. അയാൾ സ്വതന്ത് നാകും.