________________
സംഭവിച്ചതെല്ലാം ന്യായമാണ്
- 23
-- ചോദ്യകർത്താവ്: നാം തികച്ചും നമ്മുടെ പ്രവർത്തികളിൽ സത്യസന്ധമായിരുന്നാലും അവർ നമ്മെ ഉപദ്രവിക്കുന്നു.
ദാദാശ്രീ: അവർ നിങ്ങളെ വേദനിപ്പിക്കുന്നു എന്ന വസ്ത തയും ന്യായമാണ്.
ചോദ്യകർത്താവ്: ഞാൻ ചെയ്യുന്നതിനൊക്കെ അവരെന്നെ വിമർശിക്കുന്നു. എന്റെ വസ്ത്രധാരണത്തെപ്പോലും അവർ വിമർശിക്കുന്നു. - ദാദാശ്രീ: അതിനെയാണ് ഞാൻ ശരിക്കും ന്യായമെന്നു പറയു ന്നത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ന്യായമന്വേഷിച്ചാൽ നിങ്ങൾ വിഷമിക്കേണ്ടി വരും. അതിന്റെ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് ന്യായമന്വേഷിക്കല്ലെ. ഞാനീ വ്യക്തവും ലളിതവു മായ വസ്തുത കണ്ടെത്തിയിരിക്കുന്നു. ന്യായമന്വേഷണമാണ് ജന ങ്ങളെ കളങ്കപ്പെടുത്തുന്നത്. ന്യായമന്വേഷിച്ചതിനുശേഷവും ഫല ങ്ങൾക്ക് മാറ്റമൊന്നും വരുന്നില്ല. ആരംഭം തൊട്ടുതന്നെ ഇതെന്തു കൊണ്ട് സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൂടാ? ഇതൊക്കെ അഹത്തിന്റെ ഇടപെടലുകളാണ്.
സംഭവിക്കുന്നതെല്ലാം ന്യായമാണ്. ന്യായം അന്വേഷിക്കരുത്. നിങ്ങളുടെ പിതാവ് വിമർശിച്ചാൽ അത് ന്യായമാണ്. എന്തു കൊണ്ട് വിമർശിച്ചു എന്നതിന് ഒരു വിശദീകരണം ആവശ്യപ്പെടരു ത്. അനുഭവത്തിൽനിന്നും ഞാൻ പറയുകയാണ്. അവസാനം നിങ്ങൾ ഈ ന്യായം സ്വീകരിക്കേണ്ടി വരും. നിങ്ങളുടെ പിതാ വിന്റെ വിമർശനം സ്വീകരിക്കുന്നതിലെന്താണ് തെറ്റ്? സംഭവിക്കു ന്നതെല്ലാം ന്യായമാണെന്ന് മനസ്സിൽ സ്വീകരിക്കൂ. എന്നാൽ പിതാ വിനു മുന്നിൽ അത് പ്രകടിപ്പിക്കരുത്. കാരണം അദ്ദേഹം അതിൽനിന്നും നേട്ടമുണ്ടാക്കാൻ നോക്കിയേക്കാം.
ഇപ്പോൾ മുതൽ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കാതിരിക്കുക. എന്തുസംഭവിച്ചാലും ന്യായമായി സ്വീകരിക്കുക. അതല്ലെങ്കിൽ ജനങ്ങൾ ഏറ്റവും നിസ്സാരകാര്യങ്ങൾപോലും ചോദ്യം ചെയ്യും.
നിങ്ങളൊരാൾക്ക് ഭക്ഷണം നൽകി. പിന്നീടയാൾ അയാളെ തീറ്റിയതിനും അയാളുടെ സമയം വെറുതെ കളഞ്ഞതിനും നിങ്ങ ളോട് ദോഷ്യപ്പെടുന്നു. അതുപോലും ന്യായമാണ്. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കെങ്കിലും ബുദ്ധിയുടെ