________________
ജ്ഞാനിയെക്കുറിച്ചല്പ്പം -- 1958 ജൂൺമാസത്തിലെ ഒരു വൈകുന്നേരം ഏതാണ്ട് ആറ് മണിയോടുകൂടി, അംബാലാൽ മുൽജിഭായ് പട്ടേൽ എന്നുപേരായ ഒരു ഗൃഹസ്ഥൻ, (അദ്ദേഹം ഒരു കോൺട്രാക്ടർ ആയി ജോലി നോക്കുന്നു) സൂറത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലേറ്റ്ഫോമിലെ ഒരു ബഞ്ചിലിരിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ തെക്കുഭാഗത്തുള്ള ഒരു നഗരമാണ് സൂറത്ത്. അടുത്ത നാല്പത്തെട്ടു നിമിഷംകൊണ്ട് എന്ത് സംഭവിച്ചു എന്നുള്ളത് സംഭവബഹുലമായിരുന്നു. അപ്രതീ ക്ഷിതമായി അംബലാൽ എം പട്ടേലിന് ആത്മജ്ഞാനമുദിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ അഹം പൂർണ്ണമായും അലിഞ്ഞില്ലാതാ യി. അപ്പോൾ മുതൽ അംബലാലിന്റെ ചിന്തകളിൽനിന്നും വാക്കുക ളിൽനിന്നും പ്രവൃത്തികളിൽനിന്നും അദ്ദേഹം പരിപൂർണ്ണമായും വേർപെട്ടുപോവുകയും, ജ്ഞാനമാർഗ്ഗത്തിൽ ലോകമോക്ഷത്തി നായുള്ള ഭഗവാന്റെ ജീവിക്കുന്ന ഒരു ഉപകരണം മാത്രമായി അദ്ദേഹം മാറ്റപ്പെടുകയും ചെയ്തു. ആ ഭഗവാനെ അദ്ദേഹം "ദാദാ ഭഗവാൻ' എന്നു വിളിച്ചു. “ഈ ഭഗവാൻ എന്റെ ഉള്ളിൽ പൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹത്തെ സന്ദർശിക്കുന്നവ രോടൊക്കെ അദ്ദേഹം അങ്ങനെ പറഞ്ഞു. അതിലുപരിയായി അദ്ദേഹം കൂട്ടിച്ചേർത്തു. “അതേ ഭഗവാൻ, ദാദ ഭഗവാൻ എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്ഥിതിചെയ്യുന്നു.” നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസമിതാണ്. എന്നിൽ ആ ഭഗവാൻ പരിപൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു. നിങ്ങലിലത് ഇനിയും വെളിവാ ക്കപ്പെട്ടേണ്ടിയിരിക്കുന്നു. “നമ്മളാരാണ്? ദൈവമെന്താണ്? ആരാണീ ലോകം പരിപാലിക്കുന്നത്? കർമ്മമെന്നാലെന്താണ്? എന്താണ് മോക്ഷം? തുടങ്ങി ലോകത്തിലെ ആത്മീയപ്രശ്ന ങ്ങൾക്കെല്ലാം ഉത്തരങ്ങൾ വെളിപ്പെട്ടു. അങ്ങനെ പ്രകൃതി ശ്രീ അംബാലാൽ മുൽജിഭായ് പട്ടേലിലൂടെ ലോകത്തിന് നേർക്കാഴ്ച നൽകി.
അംബാൽ ബറോഡ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമായ തരാശാലിയിൽ ജനിച്ച് മദ്ധ്യഗുജറാത്തിലെ ഭ്രദനിലാണ് വളർന്നത്. ഒരു കോൺട്രക്ടറും ഹീരാബ എന്ന സ്ത്രീയുടെ ഭർത്താവും ആയിരുന്നെങ്കിലും കുടുംബത്തിലും പുറമെയും അദ്ദേഹത്തിന്റെ ജീവിതം ആത്മജ്ഞാനത്തിനുമുമ്പും ഏവർക്കും മാതൃകയാക്കാവു
(vii)