________________
സംഭവിച്ചതെല്ലാം ന്യായമാണ്
മനസ്സിലാക്കേണ്ടതാണ്. ദാദാ വിശദീകരിച്ച രീതിയിലുള്ള ന്യായം. ആ രീതിയിൽ അവർക്ക് അവരുടെ പ്രശ്നങ്ങൾ എളുപ്പം പരിഹരി ക്കാനാവും.
ഒരു പ്രശ്നം കോടതിയിലെത്തിക്കുന്നതിലോ നിയമ നടപടി കൾ മുന്നോട്ടുകൊണ്ടു പോകുന്നതിലോ തെറ്റൊന്നുമില്ല. എന്നാൽ, വാദിയോടോ പതിയോടോ എന്തെങ്കിലും വിദ്വേഷം വെച്ചു പുലർത്താൻ പാടില്ല. ആദ്യന്തം അയാളോട് നിങ്ങ ളുടെ ഹൃദയത്തിൽ നന്മയുണ്ടായിരിക്കണം.
ചോദ്യകർത്താവ്: അത്തരം ആളുകൾ എപ്പോഴും നമ്മെ ചതി ക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു.
ദാദാശ്രീ: ആർക്കും നമ്മെ സ്പർശിക്കാനാവില്ല. പ്രകൃതിയുടെ നിയമമനുസരിച്ച് നിങ്ങൾ പരിശുദ്ധനാണെങ്കിൽ ആർക്കും നിങ്ങളെ ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് നിങ്ങളുടെ തെറ്റു കൾ നശിപ്പിക്കുക.
- കീഴടങ്ങുന്നവൻ വിജയിക്കുന്നു നിങ്ങളീ ലോകത്തിൽ ന്യായമന്വേഷിക്കാൻ ശ്രമിക്കുകയാ ണോ? സംഭവിക്കുന്നതെല്ലാം ന്യായമാണ്. ഒരാൾ നിങ്ങളെ അടി ച്ചാൽ അത് ന്യായമാണ്. ഈ രീതിയിൽ നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം.
- നിങ്ങൾ നിങ്ങളോടുതന്നെ “സംഭവിക്കുന്നതെല്ലാം ന്യായ മാണ്” എന്ന് പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ ബുദ്ധി വളരെയധികം അസ്വസ്ഥമായിരിക്കും. അനന്തജന്മങ്ങളായി തിരിച്ചറിവില്ലായ്മയും സംഘർഷങ്ങളും ഉണ്ടാക്കുന്നതിന് ഉത്തരവാദിയാണ് ബുദ്ധി. വാസ്തവത്തിൽ, ഒരാൾക്ക് തന്നെത്തന്നെ പ്രതിരോധിക്കാൻ ഒരവ സരവുമില്ല. എന്റെ കാര്യത്തിൽ എനിക്കെന്തെങ്കിലും പറയേണ്ട ഒര വസരവുമുണ്ടായിട്ടില്ല. ഒരു തർക്കത്തിൽ തോറ്റു കൊടുക്കുന്ന ആളാണ് വിജയിക്കുന്നത്. ജയിച്ചു നില്ക്കാൻ ശ്രമിച്ചുകൊണ്ടിരി ക്കുന്ന ആൾ തന്നെത്തന്നെ അപകടപ്പെടുത്തിക്കൊണ്ടാണ് അത് ചെയ്യുന്നത്. ഒരാളുടെ ബുദ്ധി പോയി എന്നെങ്ങനെ പറയാനാവും? അത് ഒരാൾ ന്യായം അന്വേഷിക്കാത്ത അവസ്ഥയാണ്. “സംഭവി ക്കുന്നതെല്ലാം ന്യായമാണ്” എന്ന് നിങ്ങൾക്ക് ബോദ്ധ്യപ്പെടു മ്പോൾ അതിന്റെ അർത്ഥം നിങ്ങളുടെ ബുദ്ധി പോയി എന്നാണ്.