________________
സംഭവിച്ചതെല്ലാം ന്യായമാണ്
അയാൾ കാശ് മടക്കിത്തന്നാലും ഇല്ലെങ്കിലും അതൊക്കെ ന്യായമാണ്. ഞാൻ ഇതൊക്കെ വളരെക്കൊല്ലങ്ങൾക്കു മുമ്പു തന്നെ കണ്ടുപിടിച്ചിരുന്നു. നിങ്ങൾക്കു നിങ്ങളുടെ പണം തിരിച്ചു കിട്ടിയില്ലെങ്കിലും ആരും അതിന് ഉത്തരവാദികളല്ല. പണം തിരിച്ചു നൽകുമ്പോൾ അയാൾ നിങ്ങൾക്കൊരു ഉപകാരം ചെയ്യുകയുമല്ല. ഈ ലോകം തികച്ചും വ്യത്യസ്തമായൊരു രീതിയിലാണ് നടത്ത പ്പെടുന്നത്.
22
ലൗകിക ജീവിതത്തിൽ അസന്തോഷത്തിന്റെ വേരുകൾ
നമ്മുടെ ന്യായത്തിനായുള്ള അന്ത പരിശ്രമം നമ്മളെ ക്ഷീണിപ്പിച്ചിരിക്കുന്നു. ഒരാൾ ചോദിക്കുന്നു, അയാൾക്ക് മറ്റുള്ളവ രിൽനിന്നും ഇത്രയും മോശമായ പെരുമാറ്റം ലഭിക്കാൻ അയാ ളെന്തു തെറ്റു ചെയ്തുവെന്ന്.
ചോദ്യകർത്താവ്: അങ്ങനെ സംഭവിക്കാറുണ്ട്. എന്തുകൊ ണ്ടാണ് നാം ഒന്നും ചെയ്യാതെ തന്നെ ആളുകൾ നമുക്കെതിരാകു ന്നത്?
ദാദാശ്രീഃ അതെ. അതാണ് വാസ്തവത്തിൽ ഈ കോടതി കളും വക്കീലന്മാരുമൊക്കെ നിലനിൽക്കാനുള്ള കാരണം. അതല്ലെ ങ്കിൽ ഈ കോടതികൾ എങ്ങനെയാണ് നടത്തിക്കൊണ്ടു പോകാ നാവുക? വക്കീലന്മാർക്ക് കക്ഷികളുണ്ടാവില്ല. ഈ വക്കീലന്മാർ എത്ര ഭാഗ്യവാന്മാരാണെന്നു നോക്കൂ. അവർക്ക് ധാരാളം കക്ഷിക ളെയും അവരിൽ നിന്ന് ഫീസും കിട്ടുന്നു. അവരെല്ലാത്തിനും ഫീസു വാങ്ങുന്നു. ഒരു ഉപദേശത്തിനും, ഒരു ടെലിഫോൺ സംഭാ ഷണത്തിനുപോലും! അവർ അവരുടെ പുണ്യം അനുഭവിക്കുക യല്ലെ? നിങ്ങൾ ന്യായമന്വേഷിക്കത്തിടത്തോളം എല്ലാം നന്നായിരി ക്കും. ന്യായം അന്വേഷിക്കുന്നത് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും.
ചോദ്യകർത്താവ്: എന്നാൽ ദാദാ, കാലം വളരെ മോശമാണ്. നാം മറ്റുള്ളവർക്ക് നല്ലതു ചെയ്യാൻ ശ്രമിച്ചാലും പകരത്തിന് അവർ നമ്മെ ഉപദ്രവിക്കുന്നു.
ദാദാശ്രീഃ ഒരാൾക്ക് നന്മ ചെയ്യുന്നതും, മറ്റുള്ളവരിൽനിന്നും നേട്ടമുണ്ടാക്കുന്നതും ന്യായമാണ്. അവരെ ഒന്നും പറയാതിരിക്കു ക. നിങ്ങളെന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ബോധമില്ലാത്തവ രായി കണക്കാക്കപ്പെടും.