Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 33
________________ സംഭവിച്ചതെല്ലാം ന്യായമാണ് 21 നിങ്ങൾ നിങ്ങളുടെ റോൾ പൂർണ്ണമായും അഭിനയിക്കേണ്ടതാണ്. നിങ്ങൾ നിങ്ങളുടെ കടക്കാരനോട് സന്തോഷത്തോടെ പറയേണ്ട താണ്. “പലവട്ടം ഞാൻ നിങ്ങളെ കാണാൻ വന്നു. നിർഭാഗ്യവ ശാൽ എനിക്കു നിങ്ങളെ കാണാനൊത്തില്ല. എന്നാൽ ഇന്ന് എന്റെയോ നിങ്ങളുടെയോ പുണ്യംകൊണ്ട് കാണാൻ കഴിഞ്ഞു. ഞാൻ കുറച്ച് കഷ്ടപ്പാടിലാണ്. അതുകൊണ്ട് ആ പണം കിട്ടേ ണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കയ്യിലിപ്പോൾ പൈസയില്ലെ ങ്കിൽ ആരിൽ നിന്നെങ്കിലും ഒന്നു സംഘടിപ്പിച്ചു തരണം.” നിങ്ങ ളുടെ കാര്യം നടത്താനാവുംവിധം ആകർഷകണീയമായ രീതി യിൽ സംസാരിക്കുക. ജനങ്ങൾക്ക് അഹംബോധമുണ്ട്. അവരുടെ അഹത്തെ പതുക്കെ ഒന്നുയർത്തിക്കാണിച്ചാൽ അവർ എന്തുവേ ണമെങ്കിലും നിങ്ങൾക്ക് ചെയ്തു തരും. നിങ്ങൾ സംഘർഷത്തിൽ പെടുകയോ, ആവശ്യത്തിലേറെ ആസക്തിയോ വെറുപ്പോ ഇക്കാ ര്യത്തിൽ തോന്നുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ കട ക്കാരന്റെ അടുത്തേക്ക് ഒരു നൂറുവട്ടം നടക്കേണ്ടി വന്നിട്ടും പൈസ വാങ്ങുന്നതിൽ പരാജയപ്പെട്ടാൽ; സ്വയം ഓർമ്മിക്കുക “ഇത്രത വലിയ കാര്യമല്ല. സംഭവിച്ചതെല്ലാം ന്യായമാണ്. അതിനൊക്കെ പുറമെ നിങ്ങൾ മാത്രമല്ല, കടം തിരിച്ചു കിട്ടാനുള്ള ആൾ. ചോദ്യകർത്താവ്: അല്ല. എല്ലാ ബിസിനസ്സുകാർക്കും അത്തരം പ്രശ്നങ്ങളുണ്ട്. ദാദാശ്രീഃ ചിലരെന്നോട് വന്നു പറയും. അവർക്കവരുടെ പണം തിരിച്ചു വാങ്ങാൻ കഴിയുന്നില്ലെന്ന്. അവർക്ക് മടക്കി വാങ്ങാൻ കഴിയുമ്പോൾ അവർ എന്റെ അടുത്തു വരാറില്ല. നിങ്ങൾ "ഉഗണി എന്ന വാക്കു കേട്ടിട്ടുണ്ടോ? (ഉഗണി-പണം തിരിച്ചു വാങ്ങൽ). ചോദ്യകർത്താവ്: ആരെങ്കിലും നമ്മെ പരിഹസിക്കുമ്പോൾ അത് "ഉഗണി' (കടം വീട്ടൽ) അല്ലെ? ദാദാശ്രീഃ അതെ. അതൊക്കെ കടമാണ്. അവൻ കളിയാക്കു മ്പോൾ ശരിക്കും നിങ്ങളെ കളിയാക്കും. ഡിക്ഷനറിയിൽ കാണാത്ത വാക്കുകൾപോലും അയാൾ ഉപയോഗിക്കും. അത്തരം ഭാഷ ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തഭാരം അയാളുടെ ചുമ ലിലാണ്. ചുരുങ്ങിയത് ആ ഉത്തരവാദിത്തം നിങ്ങളുടേതല്ല. അത്രയും നല്ലത്.

Loading...

Page Navigation
1 ... 31 32 33 34 35 36 37 38 39 40 41 42 43 44 45