________________
സംഭവിച്ചതെല്ലാം ന്യായമാണ്
ണം. ചിലർ പറയുന്ന ദൈവത്തെ പ്രർത്ഥിച്ചാൽ നമ്മുടെ കഷ്ടപ്പാ ടെല്ലാം പോകുമെന്ന്. എന്തസംബന്ധം! സ്വന്തം ഉത്തരവാദിത്ത ത്തിൽനിന്നും രക്ഷപ്പെടാൻ അളുകൾ ദൈവത്തിന്റെ പേര് ഉപയോ ഗിക്കുന്നു. ഇത്തരവാദിത്തം നിങ്ങളുടെതാണ്. നിങ്ങളാണ് നിങ്ങ ളുടെ പ്രവർത്തികളുടെ “പൂർണ്ണവും ഏകവുമായി ഉത്തരവാദി.' എന്തൊക്കെയാലും സൃഷ്ടി (projection) നിങ്ങളുടെതാണ്.
- ഒരാൾ നിങ്ങളെ വേദനിപ്പിച്ചാൽ നിങ്ങളതു സ്വീകരിച്ച് നിങ്ങ ളുടെ എക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യണം. നിങ്ങൾ നൽകിയതിനു മാത്രമെ നിങ്ങൾ ക്രഡിറ്റ് വെക്കേണ്ടി വരൂ. പ്രകൃതിനിയമം, ഒരു കാരണവുമില്ലാതെ മറ്റൊരാളെ വേദനിപ്പിക്കുന്നതിൽനിന്നും ഒരാളെ തടയുന്നു. ഇതിനു പിന്നിലെല്ലാം കാരണങ്ങൾ ഉണ്ടായിരി ക്കണം. അതുകൊണ്ട് നിങ്ങളുടെ വഴിക്കു വരുന്നതൊക്കെ ക്രെഡിറ്റ് ചെയ്യുക.
മോചനം ആഗ്രഹിക്കുന്നവർക്ക് സൂപ്പിൽ ഉപ്പ് കൂടുതലാണെങ്കിൽ അതും ന്യായമാണ്. ചോദ്യകർത്താവ്: എന്തു സംഭവിക്കുന്നതും നിരീക്ഷിച്ചുകൊ ണ്ടിരിക്കാൻ അങ്ങ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ന്യായം അന്വേഷിക്കേണ്ട ആവശ്യമെന്താണ്?
ദാദാശ്രീ: ഞാൻ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ ന്യായം വിശദീകരിക്കാൻ ശ്രമിക്കുകയാണ്. എനിക്കൊരു ഗ്ലാസ്സ് വെള്ളം തരുന്ന ആളുടെ കയ്യിൽ ഒരുപക്ഷേ മണ്ണണ്ണ പറ്റിപ്പിടിച്ചിരുന്നിരി ക്കാം. ഞാൻ വെള്ളം കുടിക്കുമ്പോൾ മണ്ണെണ്ണ മണക്കുന്നു. ഞാനീ സംഭവത്തിന്റെ വെറും ദർശകനും നിരീക്ഷകനുമായി ഇരി ക്കുന്നു. ഇത് എന്തുകൊണ്ട് എനിക്കുതന്നെ സംഭവിച്ചു? എന്താണ് ഇതിനു പിന്നിലെ ന്യായം? അങ്ങനെ മുമ്പൊരിക്കലും സംഭവിച്ചി ട്ടില്ല. പിന്നെ എന്താണ് അങ്ങനെ ഇന്ന് സംഭവിക്കാൻ? ഞാൻ നിഗ മനത്തിലെത്തുന്നു. അത് എന്റെ സ്വന്തം എക്കൗണ്ട് കാരണമാണ്. അതുകൊണ്ട് ആ എക്കൗണ്ട് ഞാൻ സമചിത്തതയോടെ തീർക്കുന്നു. ഇതുതന്നെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരു ന്നാലും ഞാൻ കോലാഹലമുണ്ടാക്കാതെ വെള്ളം കുടിച്ചുകൊണ്ടി രിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഒരു അജ്ഞാനി എന്താണ് ചെയ്യുക?