________________
സംഭവിച്ചതെല്ലാം ന്യായമാണ്
- 15
മറ്റൊന്നും അവരനുഭവിക്കുന്നില്ല. എന്തു സംഭവിച്ചാലും അതൊക്കെ ന്യായമായി ഒരാൾ സ്വീകരിക്കണം.
- നിങ്ങളഞ്ചുരൂപക്ക് ഒരു സാധനം വാങ്ങി. കടക്കാരന് നൂറുരൂപ യുടെ ഒരു നോട്ട് കൊടുത്തു. മറ്റ് കസ്റ്റമേഴ്സിനെ ശ്രദ്ധിക്കുന്നതിനി ടയിൽ കടക്കാരൻ നിങ്ങൾക്ക് അഞ്ചു രൂപയെ ബാക്കി തന്നുള്ളു. നിങ്ങളെന്തു ചെയ്യും? അയാളുടെ മേശ വലിപ്പാകെ അലങ്കോലപ്പെ ട്ടതാണെന്ന് നിങ്ങൾ കാണുന്നു. നിങ്ങളയാളോടു പറയുന്നു. നിങ്ങൾ നൽകിയത് നൂറു രൂപയാണെന്ന്. എന്നാൽ അയാൾ സമ്മ തിക്കുന്നില്ല. അയാൾ നുണ പറയുന്നതല്ല. അയാൾക്ക് ഓർമ്മയില്ല. അപ്പോൾ നിങ്ങളെന്തു ചെയ്യും?
ചോദ്യകർത്താവ്: എനിക്കിത്രമാത്രം പൈസ നഷ്ടമായല്ലോ എന്നു ഞാൻ വിഷമിക്കും. എന്റെ മനസ്സ് അസ്വസ്ഥമാവും. - ദാദ്രശ്രീ; നിങ്ങളുടെ മനസ്സാണ് അസ്വസ്ഥം. യാഥാർത്ഥ - "നിങ്ങൾക്ക് അതുമായെന്താണ് ബന്ധം? നിങ്ങൾക്കകത്തെ പിശു ക്കനാണ് അസ്വസ്ഥൻ. അതുകൊണ്ട് നിങ്ങളവനോട് പറയണം. ഈ നഷ്ടം അവനെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അത് ഉറങ്ങിക്കള യണമെന്ന്. രാത്രി മുഴുവൻ അവനുറങ്ങണം.
ചോദ്യകർത്താവ്: അവന് പണവും ഉറക്കവും നഷ്ടപ്പെടുന്നു. ദാദാശ്രീ: അതെ. അതുകൊണ്ട് സംഭവിച്ചതെന്തായാലും അതി ശരിയാണ്. ഈ ജ്ഞാനം തുടർന്നു നിലനിൽക്കുകയാണ ങ്കിൽ, നിങ്ങൾ സ്വതന്ത്രനാണ്.
“എന്ത് സംഭവിച്ചാലും അത് ന്യായമാണ്” എന്ന് മനസ്സിലാക്കു കയും അത് സ്വീകരിക്കുകയും നിങ്ങൾ ചെയ്താൽ ജീവിതത്തി ലൂടെ തടസ്സമില്ലാതെ നിങ്ങൾക്കു തുഴഞ്ഞു നീങ്ങാം. ഈ ലോകത്ത് അന്യായം നൈമിഷികമായിപ്പോലും നിലനിൽക്കുന്നി ല്ല. “സംഭവിച്ചതൊക്കെ ന്യായമാണ്.” എല്ലാത്തിനേയും ജയിച്ചു. നിൽക്കുന്ന പ്രകൃതിയുടെ ന്യായത്തെ ചോദ്യം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് നിങ്ങളെ കെണിയിൽ വീഴ്ത്തിയിരിക്കുന്ന ബുദ്ധിയാണ്. ബുദ്ധിയിലൂടെയുള്ള ന്യായം പരിമിതമാണ്. പ്രകൃതി യെക്കുറിച്ച് ഒരു അടിസ്ഥാനതത്വം ഞാൻ നിങ്ങളോടു പറയുകയാ ണ്. നിങ്ങൾ ബുദ്ധിയിൽനിന്നും മാറി നിൽക്കണം. കാരണം, ബുദ്ധിയാണ് നിങ്ങളെ ബന്ധിപ്പിക്കുന്നത്. ഒരിക്കൽ ഈ പ്രകൃതി