________________
സംഭവിച്ചതെല്ലാം ന്യായമാണ്
നിയമമറിഞ്ഞാൽ പിന്നെ നിങ്ങളുടെ ബുദ്ധി പറയുന്നത് നിങ്ങൾ | ശ്രദ്ധിക്കരുത്. നീതിന്യായക്കോടതികളിൾ തെറ്റ് കണ്ടെത്താം. പ്രകൃതിയുടെ നിയമം തെറ്റില്ലാത്തതാണ്. ബുദ്ധിയുടെ ചങ്ങലക ളിൽനിന്നും നിങ്ങൾ നിങ്ങളെ സ്വതന്ത്രരാക്കൂ.
സമ്പത്തിന്റെ തെറ്റായ വിതരണം ന്യായമാണ് പിതാവ് മരിച്ചപ്പോൾ ഭൂമിയുടെ പേരിൽ നാല് മക്കളും തർക്ക ത്തലായി. മൂത്ത മകൻ കൈവശം വെച്ചിരുന്ന ഭൂമീ സഹോദര ന്മാർക്ക് പങ്ക് വെക്കാൻ അയാൾ തയ്യാറായില്ല. നാലുപേർക്കും തുല്യമായി വീതിക്കപ്പെടേണ്ടതായിരുന്നു. എല്ലാവർക്കും 50 ഏക്കർ വീതം കിട്ടുമായിരുന്നു. പകരം ഒരാൾക്ക് 25 ഏക്കർ കിട്ടി. ഒരാൾ 50 ഏക്കർ എടുത്തു. ഒരാൾ 40 ഏക്കർ എടുത്തു. ഒരാൾക്ക് കിട്ടിയത് 5 ഏക്കർ.
- ഇതിനെക്കുറിച്ച് ഒരാളെന്തു മനസ്സിലാക്കണം? ലൗകിക നിയമം മൂത്ത മകനെ നാണമില്ലാത്ത കള്ളനെന്നു വിളിക്കും. എന്നാൽ പ്രകൃതി നിയമമനുസരിച്ച് സംഭവിച്ചത് ശരിയാണ്. ഓരോരുത്തർക്കും കിട്ടേണ്ടതുതന്നെ കിട്ടി. അവർക്ക് യാഥാർത്ഥ ത്തിൽ കിട്ടിയതും പിതാവിന്റെ നിർദ്ദേശപ്രകാരം അവർക്ക് കിട്ടേ ണ്ടിയിരുന്നതും തമ്മിലുള്ള വ്യത്യാസം മുൻജന്മങ്ങളിലെ അവ രുടെ കടം വീട്ടിയിരിക്കുന്നു.
തർക്കങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ പ്രകൃതിക്കനുസരിച്ച് പ്രവർത്തിക്കണം. അതല്ലെങ്കിൽ ഈ ലോകം മുഴുവൻ വലിയൊരു സംഘർഷത്തിലാണ് എന്ന് നിങ്ങൾക്കു കാണം. ന്യായം അന്വേഷി ക്കരുത്. സംഭവിക്കുന്നതെന്തോ അതാണ് ന്യായം. നിങ്ങൾക്കകത്ത് ആഴത്തിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമെ അവിടെ നിങ്ങൾക്ക് ന്യായം കണ്ടെത്താനാവൂ. ഈ ലോകത്ത് ന്യായം കണ്ടെത്തിയാൽ ഒരു കാര്യം ഉറപ്പായി. ഞാൻ ന്യായമുള്ളവനാണ്. ന്യായമാണ് എന്റെ തെർമോമീറ്റർ. ഒരാൾ എല്ലാം ന്യായമായിക്കാ ണുകയും ന്യായത്തോട് ചേർന്ന് ഒന്നായിത്തീരുകയും ചെയ്യു മ്പോൾ അയാൾ പൂർണ്ണനും എല്ലാം തികഞ്ഞവനുമായിത്തീരുന്നു. അതുവരെ അയാൾ സ്വാഭാവികതക്കു മേലേയോ കീഴേയോ ആയി രിക്കും .
നേരത്തെ നൽകിയ ഉദാഹരണവുമായി ബന്ധപ്പെട്ട് ആളുകൾ