________________
സംഭവിച്ചതെല്ലാം ന്യായമാണ്
| O
ഈ ന്യായം ഒരു സെക്കൻഡുപോലും മാറുന്നില്ല. അന്യായമു ണ്ടായിരുന്നെങ്കിൽ ആർക്കും മോചനം നേടാനാവുമായിരുന്നില്ല. ആളുകൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നല്ല മനുഷ്യർക്കും കഷ്ടപ്പാടുണ്ടാകുന്നതെന്ന്. വാസ്തവത്തിൽ അവർക്ക് കഷ്ടപ്പാടു ണ്ടാകാൻ ആർക്കും കഴിയില്ല. നിങ്ങൾ ഒന്നിലും ഇടപെടാത്തിട ത്തോളം ഒന്നും നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയില്ല. അങ്ങനെ ചെയ്യാൻ ശക്തിയുള്ളവരാരുമില്ല. ഈ പ്രശ്നങ്ങളൊ ക്കെയുണ്ടാകുന്നത് നിങ്ങളുടെ സ്വന്തം ഇടപെടൽ മൂലമാണ്.
- ഒരാൾ പ്രായോഗിക മതിയാവണം വേദങ്ങൾ “സംഭവിച്ചതൊക്കെ ന്യായമാണ്” എന്നു പറയു ന്നില്ല. ലൗകികമായ മനുഷ്യനിർമ്മിതമായ ന്യായത്തെ ഉദ്ദേശിച്ച് അവർ പറയും. “ന്യായം ന്യായമാണ്” എന്ന്. ഇത് വെറും സിദ്ധാ തപരമായ പ്രസ്താവനയാണ്. അത് കൃത്യമോ പ്രായോഗികമോ അല്ല. അതുകാരണമാണ് നാമൊക്കെ വഴി തെറ്റുന്നത്. വാസ്തവ ത്തിൽ “സംഭവിച്ചതൊക്കെ ന്യായമാണ്”. ഇതാണ് പ്രായോഗിക മായ അറിവ്. പ്രായോഗികമായി ഉപയോഗിക്കാനാവില്ലെങ്കിൽ ഈ ലോകത്തിൽ ഒന്നും പ്രവർത്തന ക്ഷമമാവില്ല. അതുകൊണ്ടാണ് സിദ്ധാന്തവശങ്ങൾ അധികകാലം നിലനിൽക്കാത്തത്.
സംഭവിക്കുന്നതെന്തോ, അത് ന്യായമാണ്. ഏതെങ്കിലും പ്രശ്നങ്ങളിൽനിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ സംഭ വിക്കുന്നതെല്ലാം ന്യായമാണെന്ന് നിങ്ങൾ സ്വീകരിക്കണം. ലക്ഷ്യ മില്ലാതെ അലയണമെന്നാഗ്രഹമുണ്ടെങ്കിൽ ന്യായമന്വേഷിച്ചു നട ക്കുക.
പിശുക്കനെ നഷ്ടങ്ങൾ വിഷമിപ്പിക്കുന്ന ഈ ലോകം ഒരു മായയല്ല. ഈ ലോകം ന്യായത്തിന്റെ രൂപ ത്തിലുള്ളതാണ്. ഒരന്യായവും നിലനിൽക്കാൻ പ്രകൃതിയൊരി ക്കലും അനുവദിച്ചിട്ടില്ല. ഒരാൾ കഴുത്തറുക്കപ്പെടാനോ അപകട ത്തിൽ പെടാനോ കാരണമാക്കുമ്പോൾ പ്രകൃതി ന്യായം തന്നെയാ ണ് പ്രവർത്തിക്കുന്നത്. ന്യായത്തിന്റെ മണ്ഡലത്തിൽ നിന്നൊരി ക്കലും പ്രകൃതി കാലു പുറത്തുവെച്ചിട്ടില്ല. അജ്ഞതകൊണ്ടാണ് ഒരാൾ എല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നത്. ജീവിതം എങ്ങനെ നന്നായി ജീവിക്കണമെന്ന് ജനങ്ങൾക്കറിയില്ല. വിഷമങ്ങളല്ലാതെ