________________
സംഭവിച്ചതെല്ലാം ന്യായമാണ്
കാര്യത്തിൽ നമുക്കിങ്ങനെ തോന്നുന്നില്ല. ഉണ്ടോ? സംഘർഷ ങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ബുദ്ധി കാരണമാണ്. (ഒരാളുടെ അഹ ത്തിലൂടെ ഒഴുകിവരുന്ന അറിവിന്റെ പ്രകാശമാണ് ബുദ്ധി).
ചോദ്യകർത്താവ്: അങ്ങ് പ്രകൃതിയുടെ ന്യായത്തെ ഒരു കമ്പ്യൂട്ടറിനോട് താരതമ്യം ചെയ്തു. എന്നാൽ കമ്പ്യൂട്ടർ യാന്ത്രിക മാണ്.
ദാദാശ്രീഃ ഇതിലും കൂടുതൽ താരതമ്യം ചെയ്യാവുന്ന മറ്റൊന്നി ല്ല. അതുകൊണ്ടാണ് ഞാനാ ഉപമ ഉപയോഗിച്ചത്. വിത്തു വിതക്കു ന്നതിനും ഡാറ്റ സ്വീകരിക്കുന്നതിനും തമ്മിലുള്ള താരതമ്യം കാണിക്കാനാണ് കമ്പ്യൂട്ടറിനെ ഉദാഹരണമായി പറഞ്ഞത്. അതു തന്നെയാണ് ഒരാളുടെ ആന്തരിക ഉദ്ദേശങ്ങളായ "ഭാവങ്ങളും.' അങ്ങനെ ഈ ജീവിതകാലത്ത് എന്തെല്ലാം ഭാവങ്ങൾ ഒരാളി ലുണ്ടോ അവ വരും ജന്മങ്ങളിലേക്കുള്ള പുതിയ കർമ്മങ്ങൾ സൃഷ്ടിക്കുന്നു. അതായത്, അയാൾ ഈ ജീവിതത്തിൽ വിത്തു വിതക്കുക്കു. അടുത്ത ജന്മത്തിൽ അതിന്റെ ഫലം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ജന്മത്തിൽ അയാൾ എന്തനുഭവിക്കുന്നതും വാസ്തവത്തിൽ പഴയ കർമ്മങ്ങ ളുടെ ഫലമാണ്. പഴയതിന്റെ ഡിസ്ചാർജ് ആണ്. ഈ ഡിസ്ചാർജ് വ്യവസ്ഥിതിയുടെ നിയന്ത്രണത്തിലാണ്. അത് എപ്പോഴും ന്യായം നടപ്പാക്കലാണ്. അത് പ്രകൃതിയുടെ ന്യായ മാണ് പ്രാവർത്തികമാക്കുന്നത്. ഒരു പിതാവ് മകനെ കൊല്ലുന്നതു പോലും പ്രകൃതിയുടെ ന്യായമാണ്. അച്ഛനും മകനുമിടയ്ക്ക് നില നിന്നിരുന്ന എക്കൗണ്ട് പൂർത്തിയാക്കപ്പെടുകയാണ്. ആ കടം വീട്ട പ്പെടുന്നു. ഈ ജീവിതത്തിൽ കടംവീട്ടലല്ലാതെ മറ്റൊന്നുമില്ല. - ഒരു നിർദ്ധനന് ഒരു പത്തുലക്ഷം രൂപയുടെ ലോട്ടറി അടി ച്ചെന്നു വരാം. അത് ന്യായമാണ്. ഒരാളുടെ പോക്കറ്റടിക്കപ്പെട്ടാൽ അതും ന്യായമാണ്.
- പ്രകൃതി ന്യായത്തിന്റെ അടിസ്ഥാനമെന്താണ് - ചോദ്യകർത്താവ്: പ്രകൃതി ന്യായമാണ് എന്ന് പറയാനുള്ള അടിസ്ഥാനമെന്താണ്? അത് ന്യായമാണ് എന്ന് കരുതാൻ ഒരു അടിസ്ഥാനം വേണം. ദാദാശ്രീ: അത് ന്യായമാണ്. നിങ്ങളുടെ അറിവിന് ഇത്രയും