Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 23
________________ സംഭവിച്ചതെല്ലാം ന്യായമാണ് 11 ട്ടുണ്ട്. ഞാൻ നിങ്ങളോടു പറയുന്നു, മുക്തി ആവശ്യമാണെങ്കിൽ നിശ്ശബ്ദത പാലിക്കൂ. രാത്രിയിൽ നിങ്ങൾ പുറത്തിറങ്ങി ഒച്ചവെ ച്ചാൽ നിങ്ങൽ പിടിക്കപ്പെടും. ദൈവത്തിന്റെ സ്ഥാനം എപ്രകാരമാണ് ദൈവം ന്യായമോ അന്യായമോ അല്ല. ഒരു ജീവനും കഷ്ടപ്പെ ടരുത് എന്നതാണ് അദ്ദേഹത്തിന്റെ ഭാഷ. മനുഷ്യഭാഷയിൽ മാത്രമെ ന്യായവും അന്യായവും നിലനിൽക്കുന്നുള്ളു. ഒരു കള്ളൻ കളവ് ഒരു ജീവിതശൈലിയാണെന്ന് വിശ്വസിക്കു ന്നു. ഒരു മാനവസ്നേഹി കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിൽ വിശ്വസിക്കുന്നു. ഇതൊക്കെ മനുഷ്യരുടെ ഭാഷയാണ്. ദൈവ ത്തിന്റയല്ല. ഇതുപോലൊന്നും ദൈവത്തോടൊപ്പം നിലനിൽക്കു ന്നില്ല. ദൈവത്തിന്റെ ലോകത്ത് ഇത്രമാത്രമേയുള്ളു: “ഒരാൾ ഒരു ജീവിയേയും വേദനിപ്പിക്കുരുത്. ഇതുമാത്രമാണ് നമ്മുടെ തത്വം. പ്രകൃതി ന്യായത്തിനും അന്യായത്തിനും മേൽനോട്ടക്കാരനാ ണ്. മനുഷ്യന്റെ ന്യായവും അന്യായവും മാറ്റമുള്ളതാണ്. കൃത്യമ ല്ല. അത് തെറ്റുകാരനെ വെറുതെ വിട്ടെന്നു വരാം. നിഷ്ക്കളങ്കനെ ശിക്ഷിച്ചെന്നു വരാം. പ്രകൃതിയുടെ ന്യായത്തിൽനിന്ന് രക്ഷപ്പെടാ നാവില്ല. ആർക്കും അതിനെ സ്വാധീനിക്കാനാവില്ല. ഒരാളുടെ സ്വന്തം തെറ്റുകൾ മൂലമാണ് അയാൾ അന്യായം കാണുന്നത് മനുഷ്യൻ സ്വന്തം തെറ്റുകൊണ്ടാണ് ലോകത്തിൽ അന്യായം കാണുന്നത്. ലോകം ഒരിക്കലും അന്യായമായിരുന്നിട്ടില്ല, ഒരു സെക്കൻഡുപോലും. അത് എപ്പോഴും തികച്ചും പരിപൂർണ്ണമായും ന്യായമാണ്. നീതിന്യായകോടതികളിൽ ന്യായത്തിന് ഉലച്ചിൽ സംഭവിച്ചേക്കാം. ഒന്ന് തെറ്റായെന്ന് തെളിയിക്കപ്പെട്ടേക്കാം. എന്നാൽ പ്രകൃതിയുടെ ന്യായം സ്ഥിരമാണ്. ചോദ്യകർത്താവ്: നീതിന്യായക്കോടതികളിലെ ന്യായവും പ്രകൃതിയുടെ ന്യായം തന്നെയല്ലെ? ദാദാശ്രീഃ അതൊക്കെ പ്രകൃതിയുടെതന്നെ. എന്നാൽ നീതി ന്യായക്കോടതികളിൽ നമുക്കു തോന്നുന്നു ന്യായാധിപൻ ഏതോ രീതിയിൽ എല്ലാം നിയന്ത്രിക്കുന്നുവെന്ന്. എന്നാൽ പ്രകൃതിയുടെ

Loading...

Page Navigation
1 ... 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45