________________
സംഭവിച്ചതെല്ലാം ന്യായമാണ്
മതിയാവും. അതിന്റെ ന്യായസ്വഭാവം നിങ്ങൾക്ക് ബോദ്ധ്യപ്പെടും. മറ്റു ജനങ്ങൾക്ക് പ്രകൃതി ന്യായമാണെന്ന് ബോദ്ധ്യപ്പെടുകയില്ല. കാരണം അവർക്ക് ജ്ഞാനം കിട്ടിയിട്ടില്ല.
13
ഈ ലോകം എല്ലാറ്റിലും കൃത്യമാണ് എന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഈ ലോകം വളരെ കൃത്യമായും ന്യായമാണ്. ചെറി യൊരു അണുപോലും കാരണം കൂടാതെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റാനാവില്ല. അങ്ങനെയാണ് ന്യായം. തികച്ചും ന്യായം.
പ്രകൃതിക്ക് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് സ്ഥിരമാണ്, എന്നെന്നും നിലനിൽക്കുന്നതും മാറ്റമില്ലാത്തതും. രണ്ടാമത്തേത് താൽക്കാലിക സാഹചര്യമാണ്. പ്രകൃതി സാഹചര്യങ്ങൾക്കനുസ രിച്ച് താൽക്കാലിക സാഹചര്യങ്ങൾ മാറുന്നു. മാറ്റങ്ങൾക്ക് സാക്ഷി യാവുന്ന മനുഷ്യർ സ്വന്തം ബുദ്ധി ഉപയോഗിച്ച് അതിനെ മനസ്സി ലാക്കുന്നു. പക്ഷെ, ഒരു വശത്തുനിന്നുമാത്രം മനസ്സിലാക്കുന്നു. ആരും സമ്പൂർണ്ണ വീക്ഷണത്തോടെ ഒന്നും തിരിച്ചറിയുന്നില്ല. മനു ഷ്യൻ സ്വന്തം താല്പര്യങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമെ അത് കാണുന്നുള്ളു.
ഒരാൾക്ക് തന്റെ ഏകമകൻ നഷ്ടപ്പെടുമ്പോൾ അത് ന്യായമാ ണ്. ആരും അയാളോട് അന്യായം പ്രവർത്തിച്ചിട്ടില്ല. ദൈവത്തിൽ നിന്നോ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ അന്യായ മുണ്ടായിട്ടില്ല. ഇത് ന്യായമാണ്. അതുകൊണ്ടാണ് ഞാൻ പറയു ന്നത് ലോകം ന്യായത്തിന്റെ രൂപത്തിലാണെന്ന്യ അത് എപ്പോഴും ന്യായത്തിന്റെ രൂപത്തിലാണ്.
ഒരാൾക്ക് തന്റെ ഏക സന്താനം നഷ്ടപ്പെടുമ്പോൾ, ദുഃഖി ക്കുന്ന ആളുകൾ അവന്റെ കുടുംബാംഗങ്ങൾ മാത്രമാണ്. എന്തു കൊണ്ടാണ് അവന്റെ ചുറ്റുമുള്ള എല്ലാ അയൽക്കാരും ദുഃഖമാചരി ക്കാത്തത്? കുടുംബാംഗങ്ങൾ കരയുന്നത് അവരും സ്വന്തം സ്വാർത്ഥതകൊണ്ടാണ്. നിങ്ങളാ സംഭവത്തെ നിത്യതയുടെ വശ ത്തുകൂടെ ചിന്തിച്ചാൽ പ്രകൃതി ന്യായമാണെന്ന് കാണാം.
ഇതൊക്കെ അർത്ഥമുള്ളതാണെന്ന് നിങ്ങൾക്ക് തോന്നു ന്നുണ്ടോ? ഉണ്ടെങ്കിൽ, മനസ്സിലാവും എല്ലാം അതെങ്ങനെ വേണമോ അതുപോലെ തന്നെയാണെന്ന്. ഈ ജ്ഞാനം പ്രയോ ഗിച്ചാൽ നിങ്ങളുടെ വളരെയേറെ പ്രശ്നങ്ങൾ തീരും.