Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 22
________________ സംഭവിച്ചതെല്ലാം ന്യായമാണ് ചോദ്യകർത്താവ്: അയാൾ വലിയ കോലാഹലവും ഒച്ചപ്പാടു മുണ്ടാക്കും. ദാദ്രശ്രീ: വീട്ടിൽ എല്ലാവരും അറിയും. എന്റെ ദൈവമേ! ഇന്ന് യജമാൻ കുടിച്ച വെള്ളത്തിൽ മണ്ണണ്ണ പെട്ടിരുന്നു! ചോദ്യകർത്താവ്: വീടു മുഴുവനും ലഹളയായിരിക്കും. ദാദാശ്രീ: അവൻ എല്ലാവരെയും ഭ്രാന്തുപിടിക്കുന്നു. അവന്റെ പാവം ഭാര്യ ചായയിൽ മധുരമിടാൻപോലും മറന്നുപോകുന്നു. ഒരാൾ മാനസിക സമ്മർദ്ദത്തിലായാൽ എന്താണ് സംഭവിക്കുക? അന്ന് അവൻ ചെയ്യുന്നതൊക്കെ അലങ്കോലമാകും. ചോദ്യകർത്താവ്: ദാദാ, ഇക്കാര്യത്തെക്കുറിച്ച് ആക്ഷേപം പറ യാതിരിക്കുന്നതാണ് യുക്തിസഹം. എന്നാൽ വെള്ളത്തിൽ മണ്ണ ണ്ണയുണ്ടായിരുന്നുവെന്ന് നാം വീട്ടുകാരോട് പറയേണ്ടതില്ലേ? അവർ ഭാവിയിൽ ശ്രദ്ധാലുക്കളാവേണ്ടതില്ലേ? ദാദാശ്രീഃ എപ്പോഴാണ് നിങ്ങൾക്കത് അവരോട് പറയാൻ കഴി യുക? നിങ്ങൾ ചായയും പാനീയങ്ങളുമൊക്കെ കഴിച്ചതിനുശേഷം - എല്ലാവരും രസമായിരിക്കുമ്പോൾ നിങ്ങൾക്കതു പറയാം. ഹൃദയ ലാഘവത്തോടെ നിങ്ങൾക്കത് പറയാന് കഴിയുമ്പോഴാണ് പറയേ ണ്ടത്. എല്ലാവരും നർമ്മരസത്തിലിരിക്കുമ്പോൾ അത് പറയുക. - ചോദ്യകർത്താവ്: മറ്റൊരു രീതിയിൽ പറഞ്ഞാൽ മറ്റേ ആൾക്ക് വേദനയുണ്ടാക്കാതെ രീതിയിലാണ് നാമത് പറയേണ്ടത്. അല്ലേ? ദാദാ ശീ: അതെ. അ ങ്ങ നെ യാ വു മ്പോൾ അത് അയാൾക്കൊരു സഹായമാവും. ആ സന്ദർഭത്തെ കൈകാര്യം ചെയ്യാനുള്ള മാതൃകാരീതി നിശ്ശബ്ദമായിരിക്കുക എന്നതാണ്. അതിലും നന്നായി മറ്റൊന്നുമില്ല. മോചനമാഗ്രഹിക്കുന്ന ആൾ ഒര ക്ഷരം മിണ്ടില്ല. ചോദ്യകർത്താവ്: നാം എന്തെങ്കിലും ഉപദേശം നൽകേണ്ട തില്ലേ? അപ്പോഴും നാം നിശ്ശബ്ദമായിരിക്കണോ? ദാദാശ്രീഃ അവരൊക്കെ അവരുടെ എക്കൗണ്ടുകളുമായി തയ്യാ റെടുപ്പുകളിലൂടെയാണ് വന്നിരിക്കുന്നത്. ബുദ്ധിസാമർത്ഥ്യം കാണിക്കുന്നതിനുള്ള എക്കൗണ്ടുപോലും അയാൾ കൊണ്ടുവന്നി

Loading...

Page Navigation
1 ... 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45