________________
സംഭവിച്ചതെല്ലാം ന്യായമാണ്
പ്രകൃതിന്യായത്തിന്റെ നിയമങ്ങൾ ബോംബെ നഗരത്തിൽവെച്ച് നിങ്ങളുടെ വാച്ച് നഷ്ടപ്പെട്ടു. അത് തിരിച്ചുകിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ നിങ്ങൾ വീട്ടി ലേക്ക് മടങ്ങുന്നു. എങ്കിലും രണ്ടു ദിവസത്തിനുശേഷം നിങ്ങൾക്കു നഷ്ടപ്പെട്ട ഒരു വാച്ചിനെക്കുറിച്ച് പ്രതത്തിൽ ഒരു പരസ്യം കാണു ന്നു. പരസ്യം പറയുന്നു. വാച്ചിന്റെ അവകാശി തെളിവുമായി വന്ന് പ്രതപ്പരസ്യത്തിന്റെ ചെലവു നൽകിയാൽ വാച്ച് കൊണ്ടുപോകാ മെന്ന്. അങ്ങനെ പ്രകൃതിനിയമമനുസരിച്ച്, ആ വാച്ച് തിരിച്ചുകിട്ടാ നാണ് നിങ്ങളുടെ എക്കൗണ്ടിലുള്ളതെങ്കിൽ, ഒന്നിനും അത് തടസ്സ പ്പെടുത്താനാവില്ല. ഒരുനിമിഷംപോലും ഒരാൾക്കും കാര്യങ്ങൾ മാറ്റാനാവില്ല. അത്രക്കും കൃത്യമാണ് ഈ ലോകം. മനുഷ്യനിയമ ങ്ങൾ ലംഘിച്ചാൽ കോടതികൾ പിഴ വിധിക്കും. പ്രകൃതിനിയമ ങ്ങൾ ലംഘിക്കരുത്.
ഇതെല്ലാം നിങ്ങൾ ഉയർത്തി വിടുന്നതാണ് - ഇതെല്ലാം നിങ്ങൾ ഉയർത്തി വിടുന്നതാണ്. എന്തിനാണ് നിങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. - ചോദ്യകർത്താവ്: അത് നമ്മുടെ സ്വന്തം പ്രവർത്തികളുടെ അനന്തരഫലങ്ങൾ ആണ്.
ദാദാശീ: നിങ്ങൾക്കതിനെ അനന്തരഫലങ്ങൾ എന്നു പറയാ നാവില്ല. അതെല്ലാം നിങ്ങളുടെ സൃഷ്ടിയാണ് (projection). അതിനെ അനന്തരഫലങ്ങൾ (repercussion) എന്ന് വിളിച്ചാൽ പ്രവർത്തിയും പ്രതികരണവും തുല്യവും വിവരീതവുമായിരിക്ക ണം. ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം നൽകുകയാണ്. ഒരു ഉപമ. അത് നിങ്ങളുടെ സ്വന്തം സൃഷ്ടിയാണ് (projection). ആർക്കും അതിൽ പങ്കില്ല. അതുകൊണ്ട് നിങ്ങൾ ശ്രദ്ധാലുക്കളായി രിക്കണം. ഉത്തരവാദിത്തം മുഴുവൻ നിങ്ങളുടെ ചുമലിലാണെന്ന് തിരിച്ചറിയുകയും വേണം. ഈ ഉത്തരവാദിത്തം മനസ്സിലാക്കി യാൽ എന്തുതരം പെരുമാറ്റമാണ് നിങ്ങളിൽനിന്നും പിന്നീടുണ്ടാ വുക?
ചോദ്യകർത്താവ്: നാം അതിനനുസരിച്ച് പ്രവർത്തിക്കണം. ദാദാശ്രീ: അതെ. ഒരാൾ തന്റെ ഉത്തരവാദിത്തം തിരിച്ചറിയ