________________
സംഭവിച്ചതെല്ലാം ന്യായമാണ്
നിൽക്കുന്നു. അതുകൊണ്ട് അയാൾ അതിൽനിന്നും നേട്ടമുണ്ടായി എന്നു കരുതുന്നു.
ചോദ്യകർത്താവ്: അങ്ങ് പറയുന്നു, പ്രകൃതി എപ്പോഴും ന്യായം പ്രവർത്തിക്കുന്നുവെന്ന്. പിന്നെ എന്തുകൊണ്ടാണ് ഇത യേറെ പ്രകൃതി ദുരന്തങ്ങൾ? എന്തുകൊണ്ടാണ് ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളുമുണ്ടാകുന്നത്?
6
ദാദാശ്രീഃ പ്രകൃതി എപ്പോഴും ന്യായമാണ് നടത്തുന്നത്. വിള പാകമാകുന്നതിന് മഴ പെയ്യുന്നു. ഭൂകമ്പങ്ങൾപോലും പ്രകൃതിന്യാ യത്തിന്റെ പ്രവർത്തനമാണ്.
ചോദ്യകർത്താവ്: അതെങ്ങനെയാണ്?
ദാദാശ്രീഃ പ്രകൃതി കുറ്റക്കാരെ മാത്രമെ പിടികൂടുന്നുള്ളു. ഈ സംഭവങ്ങളൊക്കെ കുറ്റക്കാരെ പിടികൂടാൻ സഹായിക്കുന്നു. പ്രകൃ തിയുടെ ന്യായം ഈ ലോകത്തിൽ ഒരിക്കലും തടസ്സപ്പെട്ടിട്ടില്ല. പ്രകൃതിന്യായത്തിനു പുറത്ത് ഒന്നും പ്രവർത്തിക്കുന്നില്ല, ഒരുനിമി
ഷംപോലും.
ലോകത്തിന് സർപ്പങ്ങളും കള്ളന്മാരും ആവശ്യമാണ്
ജനങ്ങൾ എന്നോട് ചോദിക്കുന്നു, എന്തുകൊണ്ടാണ് ലോക ത്തിൽ കള്ളന്മാരും പോക്കറ്റടിക്കാരുമെന്ന്? എന്തുകൊണ്ട് ദൈവമ വർക്ക് ജന്മമനുവദിച്ചത്? ഞാനവരോട് ചോദിക്കുന്നു, അവരില്ലെ ങ്കിൽ പിന്നെ ആരാണ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയെന്ന്. ദൈവത്തിന് സ്വയം അതിനായി വരാനൊക്കുമോ? ആരാണ് അവി ഹിതമാർഗ്ഗത്തിൽ സമ്പാദിച്ച് അവരുടെ പണം പിടിച്ചെടുക്കുക? ഈ പാവം കള്ളന്മാർ വെറും നിമിത്തങ്ങൾ മാത്രമാണ്. അവർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ചോദ്യകർത്താവ്: ചിലരുടെ കഠിനമായി കഷ്ടപ്പെട്ടു നേടിയ പണവും കട്ടെടുക്കപ്പെടുന്നു.
ദാദാശ്രീഃ കഠിനമായി കഷ്ടപ്പെട്ടുനേടിയ പണം ഈ ജന്മത്തി ലേയാണ്. പക്ഷേ കഴിഞ്ഞജന്മങ്ങളിലെ കണക്കുകളും ബാക്കിയു ണ്ട്. അയാൾക്ക് കണക്കുകൾ തീർക്കാൻ ബാക്കി കിടക്കുന്നു. അത്തരം കണക്കുകൾ ബാക്കിയില്ലെങ്കിൽ ഒന്നുംതന്നെ അയാ ളിൽനിന്നും എടുക്കാൻ കഴിയില്ല. ആർക്കും ഒന്നുംതന്നെ എടുത്തു