________________
സംഭവിച്ചതെല്ലാം ന്യായമാണ്
ഘാതകൻ നിഷ്ക്കളങ്കനാവുന്നത് അയാളുടെ പൂർവ്വകർമ്മപുണ്യം കൊണ്ടാണ് ചോദ്യകർത്താവ്: ഒരാൾ മറ്റൊരാളെ കൊലചെയ്താൽ അത് ന്യായമായി കാണാമോ?
ദാദാശ്രീ: ന്യായത്തിന് പുറത്ത് ഒന്നും സംഭവിക്കുന്നില്ല. ദൈവ ത്തിന്റെ കണക്കിൽ അത് ന്യായമാണ്. മനുഷ്യരുടെ നിയമങ്ങളനു സരിച്ചല്ല. മനുഷ്യൻ കൊലയാളിയെ കുറ്റപ്പെടുത്തും. എന്നാല
ദൈവത്തിന്റെ ഭാഷയിൽ കൊലക്ക് ഇരയായവനാണ് തെറ്റുകാരൻ. അയാളുടെ പാപകർമ്മങ്ങൾ പാകമാകുമ്പോൾ ഘാതകനും പിടി ക്കപ്പെടും.
ചോദ്യകർത്താവ്: ഒരു കൊലപാതകി തെറ്റുചെയ്യാത്തവ നെന്ന് കണക്കാക്കപ്പെട്ട് വെറുതെ വിടപ്പെടുന്നുവെങ്കിൽ, അത് പൂർവ്വകർമ്മങ്ങളുടെ പ്രതിഫലമായിട്ടാണോ, അതോ അയാളുടെ പൂർവ്വജന്മപുണ്യഫലമായോ?
- ദാദാശ്രീഃ പുണ്യവും പൂർവ്വകർമ്മത്തിന്റെ പ്രതിഫലവും ഒന്നു തന്നെയാണ്. അയാളുടെ പുണ്യംകൊണ്ടാണ് അയാൾ സ്വതന്ത് നായത്. ഒരു നിഷ്കളങ്കൻ തടവിലാക്കപ്പെടുന്നത് അയാളുടെ പാപ കർമ്മങ്ങൾ മൂലമാണ്. ഒരാൾക്ക് ഇതിൽനിന്ന് രക്ഷപ്പെടാനാവില്ല. - മനുഷ്യനിയമത്തിനുകീഴെ അന്യായങ്ങൾ സംഭവിക്കാം. എന്നാൽ പ്രകൃതിയിൽ ഒരിക്കലും സംഭവിക്കുകയില്ല. പ്രകൃതി ഒരി ക്കലും ന്യായത്തിന്റെ പരിധിക്കു പുറത്തു കടക്കുന്നില്ല. അത് ഒന്നോ രണ്ടോ കൊടുങ്കാറ്റുകളുമായി വന്നാലും, അത് ന്യായ ത്തിന്റെ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
ചോദ്യകർത്താവ്: നമുക്കുചുറ്റും സംഭവിക്കുന്ന എല്ലാ നാശ ങ്ങളും നമുക്ക് ഗുണകരമാണോ?
ദാദ്രശ്രീ: എങ്ങനെയാണ് നശീകരണം ഗുണകരമാവുക? നാശം അതിന്റേതായ രീതിയിലാണ്. പ്രകൃതി നശിപ്പിക്കുന്നതും നിലനിർത്തുന്നതും കൃത്യമായാണ്. പ്രകൃതി എല്ലാം നിയന്ത്രിക്കു ന്നു. എന്നാൽ മനുഷ്യൻ തന്റെ സ്വാർത്ഥതകൊണ്ട് ആക്ഷേപങ്ങൾ പറയുന്നു. ഒരു കർഷകന്റെ വിള ചീത്ത കാലാവസ്ഥകൊണ്ട് നശി ച്ചുപോയിരിക്കാം. അതേസമയം മറ്റൊരാളുടെ വിള നശിക്കാതെ