Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 19
________________ സംഭവിച്ചതെല്ലാം ന്യായമാണ് കൊണ്ടുപോവാനുള്ള ശക്തിയില്ല. അങ്ങനെ കൊണ്ടുപോയിട്ടു ണ്ടെങ്കിൽ അത് മുൻജന്മത്തിലെ കണക്കാണ്. ആർക്കെങ്കിലും ദോഷം ചെയ്യാൻ കഴിയുന്ന ആരും ഈ ലോകത്ത് ജനിച്ചിട്ടില്ല. പ്രകൃതി ഇതിനെ കൃത്യമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. നിങ്ങ ളൊരു പാമ്പിൻ കൂട്ടിലായാൽപോലും പൂർവ്വജന്മക്കണക്ക് ബാക്കി യില്ലെങ്കിൽ ഒരു പാമ്പുപോലും നിങ്ങളെ സ്പർശിക്കുകയില്ല. ഈ ലോകം മുഴുവനും കണക്കുകളാണ്. ലോകം സുന്ദരമാണ്; ന്യായ പൂർണ്ണവും. ജനങ്ങൾക്ക് അത് മനസ്സിലാകുന്നില്ല. ഫലങ്ങളിൽനിന്നും കാരണം നിശ്ചയിക്കാം -- ഇതെല്ലാം ഫലങ്ങളാണ്. ഒരു പരീക്ഷയിലെ ഫലങ്ങൾപോലെ തന്നെ. നിങ്ങൾ കണക്കിൽ 95 ശതമാനം മാർക്കും ഇംഗ്ലീഷിൽ 25 ശതമാനം മാർക്കും വാങ്ങിയാൽ, ആ ഫലം നോക്കി നിങ്ങൾക്ക് മനസ്സിലാക്കാനാവില്ല. എവിടെയൊക്കെയാണ് പിഴവുകൾ പറ്റിയ തെന്ന്? അതുപോലെ ജീവിതത്തിലും കാര്യങ്ങളുടെ ഫലം നോക്കി എവിടെയൊക്കെയാണ് തെറ്റ് പറ്റിയതെന്ന് നിങ്ങൾക്ക് മന സ്സിലാക്കാനാവുന്നു. അതിനുള്ള കാരണങ്ങളും മനസ്സിലാവുന്നു. ഫലങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ കഴിഞ്ഞകാല കാരണങ്ങളാ ണ്. ഒരുമിച്ചുവരുന്ന എല്ലാ സംഭവങ്ങളും ഫലങ്ങളാണ്. ആ ഫല ങ്ങളുടെ അടിസ്ഥാനത്തിൽ അതിനു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താം. എല്ലാ ദിവസവും ധാരാളം ആളുകൾ നടന്നുപോകുന്ന ഒരു വഴിയരികിൽ ഒരു മുള്ളുമുന മുകളിലേക്കായി കിടക്കുന്നു. ധാരാളം കാൽനടയാത്രക്കാർ ഈ വഴി പോകുന്നു. എന്നാൽ മുള്ള് അവരെ യൊന്നും വേദനിപ്പിക്കുന്നില്ല. ഒരു ദിവസം, നിങ്ങൾ, ആരോ “കള്ളൻ' എന്ന് ഒച്ചയിടുന്നത് കേൾക്കുന്നു. നിങ്ങൾ ചെരുപ്പ് ധരി ച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്നു കാണാൻ നിങ്ങൾ പുറ ത്തേക്കോടുകയും ആകസ്മികമായി മുട്ടിനു മുകളിൽ കാലുവെ ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തീർക്കപ്പെടാത്ത കണക്കുകൊണ്ടാണ് സംഭവിക്കുന്നത്. ഇത് വ്യവസ്ഥിതിയാണ്. (ശാസ്ത്രീയ സാഹചര്യത്തെളിവുകൾ). അത് എല്ലാ തെളിവുകളേ യും, ഈ സംഭവം ഉണ്ടാകുന്നതിനുവേണ്ടി ഒന്നിച്ചുകൊണ്ടുവ രുന്നു.

Loading...

Page Navigation
1 ... 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45