________________
സംഭവിച്ചതെല്ലാം ന്യായമാണ്
പ്രകൃതി നല്ലവന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ആഗ്രഹി ക്കുന്നു. അതുകൊണ്ട് അയാളുടെ തെറ്റായ പ്രവർത്തി. കൾക്കൊന്നും അത് സഹായം നൽകുന്നില്ല. എങ്കിലും പ്രകൃതി തെറ്റുകാരനെ സഹായിച്ചുകൊണ്ടിരുന്നാലും ഒരു പ്രത്യേക ഘട്ട ത്തിൽ അയാളെ പരിപൂർണ്ണമായും തകർത്തുകളയും. പിന്നീടൊരി ക്കലും അയാൾ ഉയരുകയില്ല. അതിനു പകരം അയാൾ സ്വയം നര കത്തെ കാണും. പ്രകൃതി എപ്പോഴും നീതി നടപ്പാക്കിയിട്ടുണ്ട്. ഒരു നിമിഷം പോലും ഒരിക്കലും അത് അന്യായം കാണിച്ചിട്ടില്ല. - പ്രകൃതിയുടെ നിയമം നിങ്ങൾ സ്വീകരിക്കുകയും, "സംഭവിച്ച തെല്ലാം ന്യായമാണെന്ന് മനസ്സിലാക്കുകയും ചെയ്താൽ നിങ്ങൾക്കു മോഷം പ്രാപിക്കും. പ്രകൃതിയുടെ ന്യായത്തെ നിങ്ങൾ ചോദ്യം ചെയ്താൽ നിങ്ങൾ പ്രശ്നങ്ങളും കഷ്ടതകളും ക്ഷണിച്ചു വരുത്തുകയായിരിക്കും. പ്രകൃതി എപ്പോഴും ന്യായം പ്രവർത്തിക്കുന്നു എന്നു വിശ്വസിക്കുന്നതാണ് ജ്ഞാനം. കാര്യ ങ്ങൾ അവയുടെ യാഥാർത്ഥ്യത്തിൽ തിരിച്ചറിയുന്നത് ജ്ഞാനം തന്നെയാണ്. കാര്യങ്ങൾ അവയുടെ യഥാർത്ഥരൂപത്തിൽ അറിയാ തിരിക്കുന്നതാണ് അജ്ഞാനം.
ഒരാൾ മറ്റൊരാളുടെ വീടിനു തീവെച്ചാൽ ആളുകളത് അന്യായ മായി കരുതും. വാസ്തവത്തിൽ അത് ന്യായം തന്നെയാണ്. കുറ്റ ത്തിന് ഉത്തരവാദിയായ ആളെ കുറ്റത്തിന് ഇരയായ വ്യക്തി കുറ്റ പ്പെടുത്തുകയും ശപിക്കുകയും ചെയ്യുമ്പോൾ അന്യായത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇരയായ ആൾ തന്നെയാണ്. കാരണം അയാൾ ന്യായത്തെ അന്യായമെന്ന് കുറ്റ് പ്പെടുത്തുന്നു. ആ സമയം ഒരാൾ ചോദിക്കുന്നു. “ദൈവമേ, ഇയാൾ ഈ വീടു കത്തിച്ചു. ഇത് ന്യായമോ അന്യായമോ? ഭഗവാന്റെ ഉത്തരമിതാണ്. “അത് ന്യായമാണ്. വീടിന്റെ കത്തലാണ് ന്യായം.” അപ്പോൾ ഇരയായ ആൾ തീവമായി പ്രതികരിക്കുന്നു. അയാളുടെ ഭാഗത്തുനിന്നുമുള്ള ഈ അന്യായത്തിനെതിരെ പ്രകൃതി വീണ്ടും ന്യായം പ്രവർത്തിക്കാൻ ക്ഷണിക്കപ്പെടും. കാരണം അയാൾ ന്യായത്തെ അന്യായമെന്ന് വിളിക്കുന്നു. സംഭവിച്ചതെല്ലാം ന്യായ മാണ്.
ഈ ലോകത്തിൽ ന്യായമന്വേഷിക്കരുത്. യുദ്ധങ്ങളും സംഘർഷങ്ങളും ആഭ്യന്തരകലഹങ്ങളും ഈ ലോകത്തുണ്ടാകു ന്നത് ആളുകൾ ന്യായമന്വേഷിച്ചിറങ്ങുന്നതുകൊണ്ടാണ്. ലോകം