Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 21
________________ ഞാൻ ആരാണ് ഈ സമയത്ത് നിങ്ങൾ "എന്റെ'യുമായി ചേർന്നല്ലേ തിരിച്ചറിയ പ്പെടുന്നത്? "ഞാൻ' ഒറ്റക്കാണോ, അതോ അത് "എന്റെ'യുമായി ചേർന്നാണോ? ചോദ്യകർത്താവ്: "എന്റെ' എപ്പോഴും കൂടെയുണ്ട്. ദാദശീ: "എന്റെ'യുടെ കീഴെ വരുന്നത് എന്തൊക്കെയാണ്? ചോദ്യകർത്താവ്: എന്റെ വീടും അതിനകത്തെ എല്ലാ വസ്ത ക്കളും. ദാദാശ്രീ: അതൊക്കെ നിങ്ങളുടെയാണോ? ഭാര്യ അവകാശ പ്പെട്ടതാണ്? ചോദ്യകർത്താവ്: അവളും "എന്റെ'യാണ്. ദാദാശ്രീ: ഈ വാച്ചോ? ചോദ്യകർത്താവ്: അതും എന്റെയാണ്. ദാദാശ്രീ: ഈ കൈകൾ, ആരുടെയാണ്? ചോദ്യകർത്താവ്: അവയും എന്റെയാണ്. ദാദാശ്രീ: ഇനി നിങ്ങൾ പറയും " എന്റെ തല, എന്റെ ശരീരം, എന്റെ കാൽ, എന്റെ ചെവികൾ, എന്റെ കണ്ണുകൾ' ഈ ശരീരഭാഗ ങ്ങൾ മുഴുവൻ " എന്റെ' എന്നതിൽപ്പെടുന്നു. “ എന്റെ' എന്ന ഈ വാക്ക് പറയുന്ന ആളാരാണ്? ഈ സാധനങ്ങളെല്ലാം " എന്റെയാണ്' എന്ന് പറയുന്ന ആളാരാണ്? നിങ്ങളെപ്പോഴെങ്കിലും അതിനെക്കുറി ച്ചാലോചിച്ചിട്ടുണ്ടോ? “നിങ്ങൾ " എന്റെ പേര് ചന്ദുലാൽ ആണ് എന്നു പറയുമ്പോഴും, പിന്നീട് "ഞാൻ ചന്ദുലാൽ ആണ്' എന്നു പറയുമ്പോഴും അവ തമ്മിൽ പരസ്പരവൈരുദ്ധ്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? ചോദ്യകർത്താവ്: ഉവ്വ്, എനിക്കങ്ങനെ തോന്നുന്നു. ദാദാശീ: ഇപ്പോൾ നിങ്ങൾ ചന്ദുലാലാണ്. ഈ ചന്ദുലാലിൽ "ഞാനും', "എന്റെയും' രണ്ടുമുണ്ട്. അത് "എന്റെ', "ഞാൻ' എന്നിവ യുടെ രണ്ട് റെയിൽപ്പാതകൾ പോലെയാണ്. അവ എപ്പോഴും ഒരു മിച്ചുപോകുന്നു, എന്നാൽ വേറിട്ടുമിരിക്കുന്നു. അവ എപ്പോഴും സമാന്തരമാണ് ഒരിക്കലും ഒന്നിക്കുന്നില്ല. എന്നിട്ടും അവ ഒന്നാ

Loading...

Page Navigation
1 ... 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110